Mandala Pooja – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Dec 2020 13:20:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mandala Pooja – malayalees.ch https://malayalees.ch 32 32 മണ്ഡലകാലത്തിന് സമാപനം; ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി https://malayalees.ch/mandala-period-ends-pooja-begun-in-shabarimala/ Sat, 26 Dec 2020 13:20:25 +0000 https://malayalees.ch/?p=37544 കോവിഡ് മാനദന്ധങ്ങൾ പാലിച്ചും തീർത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയിൽ മണ്ഡല പൂജ നടന്നു. പൂജകൾക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് നേതൃത്വം നൽകി. വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും.

തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. 11 മണിയോടെ പമ്പയിൽ നിന്നും തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം. 11.20നും 12.40നും മദ്ധ്യേയുള്ള മീനം രാശിയിൽ തന്ത്രി കണ്ഠരര് മഹേശ്വരരും മേൽശാന്തി ജയരാജ് പോറ്റിയും പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 11.30ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും നടന്നു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജക്ക് ശേഷം ഒരു മണിയോടെ നടയടച്ചു.

അഞ്ച് മണിക്ക് ക്ഷേത്ര നടന്ന് തുറന്ന് വിശേഷാൽ പൂജകൾക്കും ദീപാരാധനക്കും ശേഷം രാത്രി 9ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. നാല് ദിവസത്തെ ഇടവേളക്ക് ശേഷം 30ന് വൈകിട്ടാണ് മകരവിളക്ക് ഉൽസവത്തിനായി നട തുറകുക. ജനുവരി 14ന് മകരവിളക്ക് മഹോത്സവം നടക്കും.

]]>