manchester city – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Aug 2023 04:47:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png manchester city – malayalees.ch https://malayalees.ch 32 32 ഒടുവിൽ കിട്ടാത്ത മുന്തിരിയും സ്വന്തം; മാഞ്ചസ്റ്റർ സിറ്റിയ്ക്ക് കന്നി സൂപ്പർ കപ്പ് https://malayalees.ch/manchester-city-won-uefa-super-cup/ Thu, 17 Aug 2023 04:47:53 +0000 https://malayalees.ch/?p=86296 ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ സൂപ്പർ കപ്പ്. ഫൈനലിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സിറ്റിയുടെ കന്നിക്കിരീടം. മുഴുവൻ സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സിറ്റിക്കായി കോൾ പാമറും സെവിയ്യക്കായി യൂസുഫ് എൻ നെസീരിയും ഗോൾ നേടി. ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു സിറ്റിയുടെ ജയം.

സിറ്റിയെ ഞെട്ടിച്ച് സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. അല്യൂണയുടെ ക്രോസിൽ നിന്ന് സിറ്റി ഡിഫൻഡർമാർക്ക് മുകളിൽ ചാടി നെസീരിയുടെ ഒരു എണ്ണം പറഞ്ഞ ഹെഡർ എഡേഴ്സണെ കാഴ്ചക്കാരനാക്കി വലചലിപ്പിച്ചു. കളിയുടെ 62ആം മിനിട്ട് വരെ ഈ ലീഡ് നിലനിർത്താൻ സെവിയ്യക്ക് സാധിച്ചു. 63ആം മിനിട്ടിൽ റോഡ്രിയുടെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ യുവതാരം പാമർ സിറ്റിക്ക് സമനില സമ്മാനിച്ചു. വിജയഗോൾ നേടാൻ ഒരു ടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

സിറ്റിക്കായി എർലിൻ ഹാലൻഡ്, ഹൂലിയൻ അൽവാരസ്, മത്തെയോ കൊവാസിച്, ജാക്ക് ഗ്രീലിഷ്, കെയിൽ വാക്കർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ലൂക്കാസ് ഒക്കമ്പോസ്, റാഫ മിർ, ഇവാൻ റാക്കിറ്റിച്, ഗോൺസാലോ മോണ്ടിയൽ എന്നിവർ സെവിയ്യക്കായി സ്കോർ ചെയ്തു. അവസാന കിക്കെടുത്ത നെമാഞ്ജ ഗുദെൽജിൻ്റെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി.

]]>
നെയ്മർ സിറ്റിയിലേക്കെന്ന് അഭ്യൂഹം; തള്ളി ഗ്വാർഡിയോള https://malayalees.ch/neymar-manchester-city-pep-guardiola/ Wed, 20 Jul 2022 12:44:07 +0000 https://malayalees.ch/?p=65147 പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് അഭ്യൂഹം. ബെർണാഡോ സിൽവയെ പിഎസ്ജിയ്ക്ക് കൈമാറി നെയ്മറെ ക്ലബിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തള്ളി.

“ക്ഷമിക്കണം. വാർത്ത സത്യമല്ല. നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണ്. നെയ്മർ ഒരു അസാമാന്യ താരമാണ്. അറിഞ്ഞിടത്തോളം നല്ല ഒരു മനുഷ്യനുമാണ്. എന്നാൽ ഈ വാർത്ത ശരിയല്ല. എല്ലാ സമ്മറിലും സിറ്റി 150 താരങ്ങളെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്.”- ഗ്വാർഡിയോള പറഞ്ഞു.

പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിന് ബെർണാഡോ സിൽവയിൽ താത്പര്യം ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നെയ്മറെ നൽകി സിൽവയെ പിഎസ്ജി ടീമിലെത്തിക്കും എന്ന റിപ്പോർട്ടുകൾ ശക്തമായത്. എന്നാൽ ബെർണാഡോ സിൽവയെ വിടാൻ ഗ്വാർഡിയോളയ്ക്ക് താത്പര്യം ഇല്ല.

പിഎസ്ജിയിൽ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം മോശമാണെന്നാണ് റിപ്പോർട്ടുകൾ. നെയ്മറെ ഒഴിവാക്കണം എന്ന് എംബാപ്പെ ആവശ്യപ്പെട്ടെന്നും ഇത് പിഎസ്ജി മാനേജ്‌മെന്റ് അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തന്റെ പദ്ധതികളിൽ നെയ്മർ ഉണ്ടെന്നാണ് പരിശീലകൻ ഗാൾട്ടിയർ പ്രതികരിച്ചത്.

]]>
എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു https://malayalees.ch/sergio-aguero-statue-etihad-stadium/ Fri, 13 May 2022 12:08:04 +0000 https://malayalees.ch/?p=61814 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് മുൻ താരം സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിമ സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിച്ചത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.

സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബറിൽ വിരമിച്ചു.

]]>
2012ലെ ഐതിഹാസിക ഗോൾ; അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി സിറ്റി https://malayalees.ch/manchester-city-sergio-aguero-statue/ Fri, 13 May 2022 08:07:36 +0000 https://malayalees.ch/?p=61793 സെർജിയോ അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിക സിറ്റി തങ്ങളുടെ സ്റ്റേഡിയത്തിൻ്റെ പുറത്ത് സ്ഥാപിക്കാനൊരുങ്ങുന്നത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.

സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബറിൽ വിരമിച്ചു.

]]>
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം https://malayalees.ch/psg-won-manchester-city-lionel-messi/ Wed, 29 Sep 2021 04:10:47 +0000 https://malayalees.ch/?p=50193 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi)

കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോൾകീപ്പർ ജിയാൻലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല. 26 ആം മിനിട്ടിൽ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ സിറ്റി പാഴാക്കി. ആദ്യ പകുതി പിഎസ്ജി ഒരു ഗോളിൻ്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയിൽ മെസിയുടെ ഗോൾ എത്തി. മനോഹരമായ ഡ്രിബിളിനൊടുവിൽ എംബാപ്പെയുമായി വൺ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോൾ കീപ്പർ എഡേഴ്സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു.

ആകെ 18 ഷോട്ടുകളാണ് സിറ്റി കളിയിൽ തൊടുത്തത്. ഇതിൽ ഏഴ് ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മറുവശത്ത് ആകെ ആറ് ഷോട്ടുകളിൽ മൂന്നെണ്ണമോൺ ടാർഗറ്റ് തൊടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.

രണ്ട് മത്സരത്തിൽ ഒരു ജയവും സമനിലയും അടക്കം 4 പോയിൻ്റുള്ള പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.

]]>
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിച്ചിനെ പരാജയപ്പെടുത്തി https://malayalees.ch/manchester-city-stormed-to-the-top-of-the-premier-league/ Wed, 27 Jan 2021 04:19:54 +0000 https://malayalees.ch/?p=39191 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വെസ്റ്റ് ബ്രോമിച്ചിനെ സിറ്റി പരാജയപ്പെടുത്തുകയായിരുന്നു. സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി.

ജയത്തോടെ ലീഗിൽ 41 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തെത്തി. 11 പോയിന്‍റ് മാത്രമുള്ള വെസ്റ്റ്ബ്രോമിച്ച് 19ാം സ്ഥാനത്ത് തുടരും. ഇൽകായ് ഗുണ്ടോകൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കിയത്. ജാവോ കാൻസലോ, റിയാദ് മഹ്‌റസ്, സ്റ്റെർലിങ് എന്നിവരാണ് സിറ്റിക്കായി മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സിറ്റി മറികടന്നത്. ഇതോടെ പ്രീമിയര്‍ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും മാഞ്ചസ്റ്റർ ടീമുകളായി. 19 കളിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 40 പോയിന്‍റും സിറ്റിക്ക് 41 പോയിന്‍റുമാണുള്ളത്.

മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം, ആഴ്സണൽ ടീമുകള്‍ക്കും വിജയം. ജയത്തോടെ വെസ്റ്റ്ഹാം പോയിന്‍റ് പട്ടികയിൽ നാലാമതെത്തി. ലീഗിൽ ഇന്ന് ചെൽസി, വോൾവ്സിനെയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും.

]]>
സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം https://malayalees.ch/lionel-messi-double-gives-barcelona-renewed-hope-in-la-liga-title-chase/ Thu, 07 Jan 2021 04:19:06 +0000 https://malayalees.ch/?p=38175 യൂറോപ്പില്‍ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിക്കും യുവന്‍റസിനും വിജയം. ലാലീഗയില്‍ മെസിയുടെ ഇരട്ടഗോളില്‍ ബാഴ്സലോണയും വിജയിച്ചു.

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. സിറ്റിക്കായി ജോണ്‍ സ്റ്റോണ്‍സും ഫെര്‍ണാണ്ടിഞ്ഞോയുമാണ് വലകുലുക്കിയത്.

ടോട്ടനമാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികള്‍. ടോട്ടനം സെമിഫൈനലില്‍ ബ്രെണ്‍ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പടുത്തിയാണ് ഫൈനലിലെത്തിയത്.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

സ്‍പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അത്‍ലറ്റിക് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ നേടി. മൂന്നാം മിനിറ്റില്‍ തന്നെ അത്‍ലറ്റിക് ക്ലബാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 14ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. തുടര്‍ന്ന് സൂപ്പര്‍ താരം ലിയോണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി ബാഴ്സക്ക് മുന്‍തൂക്കം നല്‍കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അത്‍ലറ്റിക്കോ ക്ലബ് വീണ്ടും വലകുലുക്കിയെങ്കിലും വിജയിക്കാനായില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സ മൂന്നാമതെത്തി.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം

ഇറ്റാലിയൻ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എ.സി മിലാനെ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും എ.സി മിലാന് തന്നെയാണ് ലീഗിൽ ഒന്നാമത്,, പട്ടികയിൽ നാലാമതാണ് യുവന്റസ്.

സിറ്റി, ബാഴ്സ,യുവന്‍റസ്; യൂറോപ്പില്‍ വമ്പന്മാരുടെ ആധിപത്യം
]]>
ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍ https://malayalees.ch/manchester-citys-emphatic-win-over-lacklustre-chelsea/ Mon, 04 Jan 2021 04:13:47 +0000 https://malayalees.ch/?p=37963 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും ചെല്‍സിക്ക് കനത്ത തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്.

https://youtu.be/AJwHal7ef2M

ഇല്‍കെ ഗണ്‍ഗോഗന്‍(18), ഫില്‍ ഫോഡന്‍ (21), കെവിന്‍ ഡിബ്രൂയിന്‍ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹഡ്സണ്‍ ഒഡോയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കളിയുടെ ഒരു മേഖലകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ചെല്‍സി കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത് ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനം കാരണമാണ്.

2000 കോടി മുടക്കി സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നിട്ടും ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെല്‍സി. അടുത്ത കളികളില്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ റോമന്‍ അബ്രമോവിച്ച് ലാംപാര്‍ഡിനെ പുറത്താക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

]]>
മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട് https://malayalees.ch/manchester-city-players-messi/ Fri, 28 Aug 2020 14:18:41 +0000 https://malayalees.ch/?p=30996 മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ബെർണാഡോ സിൽവ, ഗബ്രിയേൽ ജെസൂസ്, എറിക് ഗാർഷ്യ എന്നീ താരങ്ങളെ ബാഴ്സലോണക്ക് നൽകാമെന്നാണ് ഓഫർ. ബാഴ്സലോണയിൽ നിന്ന് പുറത്തു പോവുകയാണെന്നറിയിച്ചതു മുതൽ മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യം കാണിച്ച ക്ലബാണ് സിറ്റി.

സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് മെസിയിൽ വ്യക്തിപരമായ താത്പര്യമുണ്ട്. മുൻപ് ബാഴ്സ പരിശീലകനായിരുന്നപ്പോൾ മെസിക്കൊപ്പം നടത്തിയ പ്രകടനങ്ങൾ സിറ്റിയിൽ തുടരാമെന്നാണ് ഗ്വാർഡിയോള കരുതുന്നത്. അതുകൊണ്ട് തന്നെ താരവുമായി ഒന്നിക്കാൻ ഗ്വാർഡിയോള ശ്രമിക്കുന്നുണ്ട്. മെസിയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു എന്നാണ് ഡെയിലിമെയിൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനു പകരക്കാരെ അന്വേഷിക്കുന്ന ബാഴ്സക്ക് ജെസൂസ് ഒരു പരിഹാരമാവാനും സാധ്യതയുള്ളതിനാൽ ഈ നീക്കം നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമായും ബാഴ്സ ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡൻ്റ് ജോസപ് മാർതോമ്യൂവിൻ്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിർപ്പായിരുന്നു.

]]>
മെസി സിറ്റിയിലേക്കു തന്നെ? പിതാവ് മാഞ്ചസ്റ്ററിൽ, ട്രാൻസ്ഫർ സാധ്യത ശക്തമാകുന്നു https://malayalees.ch/messi-to-city-rumours-fly-high/ Thu, 27 Aug 2020 06:01:01 +0000 https://malayalees.ch/?p=30879 രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ചർച്ചയെന്നും സൂപ്പര്‍ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍

ബാഴ്‌സലോണ മാനേജ്‌മെന്റിന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയ സൂപ്പർ താരം ലയണൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനുള്ള സാധ്യത ശക്തമാകുന്നു. താരത്തിന്റെ അഭ്യർത്ഥന സംബന്ധിച്ച് ബാഴ്‌സലോണ ഉന്നതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററിൽ എത്തിയെന്നും സിറ്റി മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി മാഞ്ചസ്റ്ററിലുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്‌ലി മെയ്ൽ പറയുന്നു. രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്യുന്നതെന്നും അർജന്റീനാ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഴ്‌സലോണയുമായുള്ള കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് മെസ്സി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ ട്രാൻസ്ഫർ തുക നൽകാതെ തന്നെ മെസ്സിക്ക് സിറ്റിയിൽ ചേരാനാകും.

മെസ്സിയുടെ മാതാവ് സെലിയ കുക്ചിറ്റിനിയും പിതാവ് ഹോർഹെ മെസ്സിയും
മെസ്സിയുടെ മാതാവ് സെലിയ കുക്ചിറ്റിനിയും പിതാവ് ഹോർഹെ മെസ്സിയും

എന്നാൽ, ഈ വ്യവസ്ഥ നടപ്പാകണമെങ്കിൽ ജൂൺ മാസത്തിനു മുമ്പുതന്നെ മെസ്സി അറിയിക്കണമെന്ന സാങ്കേതികവാദം ബാഴ്‌സ ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, 630 ദശലക്ഷം പൗണ്ട് (6100 കോടി രൂപ) എന്ന റിലീസ് ക്ലോസ് നൽകി സൂപ്പർ താരത്തെ സ്വന്തമാക്കാൻ സിറ്റി ഒരുക്കമാണെന്നും ഡെയ്‌ലി മെയ്ൽ റിപ്പോർട്ടിൽ പറയുന്നു.

റിലീസ് ക്ലോസ് നൽകാതെ എത്തുകയാണെങ്കിൽ മെസ്സിക്ക് 94 ദശലക്ഷം പൗണ്ട് (920 കോടി) എന്ന ഭീമൻ തുകയാവും പ്രതിവർഷ വേതനമായി സിറ്റി നൽകുക. ഒരു ഫുട്‌ബോൾ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാവും ഇത്. സിറ്റി കുപ്പായത്തിൽ കൂടുതൽ കിരീടങ്ങൾ നേടുകയാണെങ്കിൽ പ്രതിഫലത്തുക ഇനിയും കൂടുമെന്നും ഡെയ്‌ലി മെയ്ൽ പറയുന്നു.

മൂന്നു വർഷ കരാറാണ് സിറ്റി മെസ്സിക്ക് ഓഫർ ചെയ്യുന്നതെന്നും അതിനുശേഷം സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് സിറ്റി ക്ലബ്ബിൽ കളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും ബ്ലീച്ചർ റിപ്പോർട്ട് പറയുന്നു. ഇ.എസ്.പി.എൻ മാധ്യമപ്രവർത്തകരെ ഉദ്ധരിച്ചാണ് ബ്ലീച്ചർ റിപ്പോർട്ടിന്റെ വാർത്ത.

പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ ബി.ഇന്നിലെ കമന്റേറ്റർ ടാൻക്രെഡി പാർമെരിയും മെസ്സി അടുത്ത സീസണിൽ സിറ്റിക്കു വേണ്ടി കളിക്കുമെന്നാണ് പറയുന്നത്.

ബാഴ്‌സ വിടുകയാണെങ്കിൽ മെസിയെ സ്വന്തമാക്കാൻ ഏറ്റവും സാധ്യത സിറ്റിക്കാണെന്നാണ് ഫുട്‌ബോൾ വൃത്തങ്ങൾ പറയുന്നത്. ബാഴ്‌സലോണയിൽ മെസിയെ പരിശീലിപ്പിച്ച പെപ്പ് ഗാര്‍ഡിയോളയുടെയും അർജന്റീന ദേശീയ ടീമിലെ സഹതാരവും സുഹൃത്തുമായ സെർജിയോ അഗ്വേറോയുടെ സാന്നിധ്യം, വൻതുക മുടക്കാനുള്ള ശേഷിയും സന്നദ്ധതയും, ബാക്ക്‌റൂം സ്റ്റാഫുമായുള്ള പരിചയം എന്നിവയാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

]]>