Manasa murder case – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Aug 2021 04:27:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manasa murder case – malayalees.ch https://malayalees.ch 32 32 മാനസ കൊലക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും https://malayalees.ch/manasa-murder-case-the-accused-will-be-produced-in-court-today/ Mon, 09 Aug 2021 04:27:25 +0000 https://malayalees.ch/?p=47832 മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെയാണ് കേരളത്തിലെത്തിച്ചത്. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രഖിലിന് പരിശീലനം നൽകിയിരുന്നതായി പൊലീസ് അറിയിച്ചു.

കേസിലെ രണ്ട്, മൂന്ന് പ്രതികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് വിമാന മാർഗം കൊച്ചിയിലെത്തിച്ചത്.പ്രതികളെ ആലുവ റൂറൽ എസ്.പി ഓഫീസിൽ വെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തു. രഖിലിന് തോക്കുപയോഗിക്കുന്നതിന് വേണ്ടി ബീഹാറിൽ പരിശീലനം ലഭിച്ചിരുന്നതായി എസ്.പി കെ.കാർത്തിക് പറഞ്ഞു.

കോതമംഗലം എസ്.ഐ മാഹിനിൻറെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ബിഹാർ പൊലീസിൻറെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. 50000രൂപ നൽകിയാണ് പ്രതികളിൽ നിന്ന് രഖിൽ തോക്ക് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രഖിലും കൂട്ടുപ്രതികളും ഒരുമിച്ചുളള ചിത്രം പുറത്ത് വന്നിരുന്നു. പ്രതികളിൽ ഒരാൾ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡെൻറൽ കോളജ് വിദ്യാർഥിയായ മാനസയെ രഖിൽ വെടിവെച്ചുകൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു.

]]>