Manappuram Finance – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 12:43:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Manappuram Finance – malayalees.ch https://malayalees.ch 32 32 ‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് https://malayalees.ch/heist-at-manappuram-finance-branch-in-udaipur/ Thu, 01 Sep 2022 12:43:49 +0000 https://malayalees.ch/?p=67444 രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയത്. സംഭവം നടന്ന ഉടന്‍ പൊലസിനെവിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മണപ്പുറം ഫിനാന്‍സ് അറിയിച്ചു.

ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നും മണപ്പുറം ഫിനാൻസ് പറഞ്ഞു. സ്വര്‍ണം കണ്ടെത്താനോ തിരിച്ചുപിടിക്കാനോ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താക്കള്‍ക്ക് തുല്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മണപ്പുറം ഫിനാന്‍സ് അറിയിച്ചു

കഴിഞ്ഞ ദിവസമാണ് ഉദയ്പുരിൽ മണപ്പുറം ഫിനാന്‍സ് ശാഖാ ജീവനക്കാരെ ബന്ധികളാക്കി സ്വർണവും പണവും കൊള്ളയടിച്ചത്. ബൈക്കിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണു കൊള്ള നടത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.

]]>
വായ്പ എടുത്ത തുക തിരികെ അടച്ചിട്ടും ആധാരം നൽകിയില്ല; മണപ്പുറം ഫിനാൻസിനെതിരെ പരാതി https://malayalees.ch/complaint-against-manappuram-finance-mavoor-road/ Fri, 25 Jun 2021 05:01:07 +0000 https://malayalees.ch/?p=46023 വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും വീടിന്റെ ആധാരം നൽകാതെ മണപ്പുറം ഫിനാൻസ്‌. കോഴിക്കോട് മാവൂർ റോഡിലുള്ള ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങൾ നടക്കാവ് പോലീസിൽ പരാതി നൽകി. മുൻ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാൻസിന്റെ വിശദീകരണം. ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

കോഴിക്കോട് പൂനൂർ സ്വദേശി റജുല 2020 മാർച്ചിൽ നാല് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം രൂപയാണ് വായ്പ്പ എടുത്തത്. തുടർന്ന് കുറച്ചു തുക തവണകളായി അടക്കുകയും പിന്നീട് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 4,31,050 രൂപ അടക്കുകയും 21 ദിവസത്തിനകം ആധാരം തിരികെ നൽകാമെന്ന് മാനേജർ ജിൽത്ത്‌ പറയുകയും ചെയ്തു. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ആധാരം ലഭിച്ചില്ല.

അത്തോളി സ്വദേശി സുജീഷ് വീട് നിർമിക്കാനായി മൂന്ന് ലക്ഷം രൂപയാണ് വായ്‌പ്പാ എടുത്തത്. ഇതിൽ കുറച്ച തുക തവണകളായി അടക്കുകയും ബാക്കി 2.80 ലക്ഷം രൂപ ഒറ്റത്തവണയായി അടക്കുകയും ചെയ്തു. എന്നാൽ,1.35 രൂപയാണ് തിരിച്ചടച്ചതായും രേഖകളിൽ കാണിക്കുന്നത്.

കക്കയം സ്വദേശി നുസൈബയും സമാന കുരുക്കിൽപെട്ട് ആധാരം ലഭിച്ചിട്ടില്ല. വായ്പ്പ എടുത്ത മുഴുവൻ തുകയും ഇവർ നൽകിയതായി പിരിച്ചുവിട്ട മാനേജരും കാഷ്യറും എഴുതി നൽകിയ രേഖയും ഇവരുടെ കൈലുണ്ട്. എന്നിട്ടും ആധാരം തിരികെ നൽകിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>