Mamukkoya – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Apr 2023 11:21:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mamukkoya – malayalees.ch https://malayalees.ch 32 32 കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയ; ഹാസ്യശാഖയിൽ രാജാവായിരുന്നു; ജോയ് മാത്യു https://malayalees.ch/joy-mathew-about-mamukoya-html/ Wed, 26 Apr 2023 11:15:52 +0000 https://malayalees.ch/?p=80266 കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്ന് നടൻ ജോയ് മാത്യു. ധാരാളം പുസ്തകം വായിക്കുന്നയാളാണ് മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി എന്ന് പറയുന്ന വിധമാണ് അദ്ദേഹത്തിന്റെ പാടവം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്.

ഏത് ഭാഷയിൽ അദ്ദേഹം അഭിനയിച്ചാലും ഒരു കോഴിക്കോടൻ ടച്ച് ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും. എന്തു കാര്യത്തിനാണെങ്കിലും മുന്നിലുണ്ടായിരുന്നു. അടുപ്പം തോന്നുന്ന വളരെ കുറച്ചു സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു.

കോഴിക്കോടിനും ലോകത്തെ സിനിമ പ്രേമികൾക്കും വലിയ നഷ്ടമാണ്. നടനെന്ന നിലയിൽ മാത്രമല്ല, നല്ലൊരു സുഹൃത്ത്, വ്യക്തി അങ്ങനെയങ്ങനെ കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു.

ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നുവന്നയാളാണ്. കല്ലായിപ്പുഴയിൽ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. രണ്ടു മൂന്നു സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

]]>
‘മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകളായി ആരാണ് ഉള്ളത്?’; വികാരാധീതനായി ജയറാം https://malayalees.ch/jayaram-about-mamukkoya-death-html/ Wed, 26 Apr 2023 11:14:06 +0000 https://malayalees.ch/?p=80263 മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് താനെന്ന് ജയറാം ട്വന്റിഫോറിനോട്. മാമുക്കോയ ആശുപത്രിയിലായിരുന്നപ്പോൾ മുതൽ താനും സത്യനന്തിക്കാടും അദ്ദേഹത്തെ കുറിച്ച് പലരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അര മണിക്കൂർ മുൻപാണ് ആരോഗ്യനില മോശമായ അവസ്ഥയിലാണെന്ന് അറിയുന്നതെന്നും ജയറാം പറഞ്ഞു. 

‘മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. മകൾക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കണ്ടത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. ധ്വനിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകൾ ആരാണ് ഉള്ളത് ?’- ജയറാം പറഞ്ഞു.

കലാകാരന്മാരുടെ വിയോഗം സത്യൻ അന്തിക്കാടിനെ വളരെയധികം ബാധിക്കാറുണ്ടെന്നും ഒരു പേജ് തന്റെ ജീവിതത്തിൽ നിന്ന് കീറുകയാണെന്നാണ് സത്യൻ അന്തിക്കാട് തന്നോട് പറഞ്ഞതെന്ന് ജയറാം വികീരാധീതനായി പറഞ്ഞു.

]]>
മാമുക്കോയ അന്തരിച്ചു https://malayalees.ch/actor-mamukkoya-passes-away-html/ Wed, 26 Apr 2023 11:05:26 +0000 https://malayalees.ch/?p=80248 നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. 

കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ.

]]>