Mamta banerjee – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Sep 2021 05:30:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mamta banerjee – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം; ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ https://malayalees.ch/bengal-govt-appeal-in-sc/ Thu, 02 Sep 2021 05:29:53 +0000 https://malayalees.ch/?p=48953 തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിബിഐയില്‍ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹര്‍ജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.

]]>
നന്ദിഗ്രാമിലെ തോല്‍വി; മമത സുപ്രിംകോടതിയിലേക്ക് https://malayalees.ch/mamta-decide-to-appear-sc-after-lose-in-nandigram/ Mon, 03 May 2021 12:58:49 +0000 https://malayalees.ch/?p=43614 പശ്ചിമബംഗാളില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ ബാനര്‍ജി. ‘നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതിനെതിരെ കോടതിയെ സമീപിക്കും’ എന്ന് മമത പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ നന്ദിഗ്രാം മമത പിടിച്ചെടുക്കുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു. കര്‍ഷകരെ കുടിയൊഴുപ്പിക്കുന്നതിനെതിരായി സിംഗുവിലും നന്ദിഗ്രാമിലും നടന്ന പ്രക്ഷോഭങ്ങളില്‍ മമത മുന്‍നിരയിലുണ്ടായിരുന്നു. ഈ രണ്ടിടങ്ങളിലെയും വോട്ട് തന്നെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് മമത പറഞ്ഞിരുന്നു. റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രസേനയ്ക്ക് എതിരെ മമത നടത്തിയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായി.

ബംഗാളിന് വേണ്ടത് സ്വന്തം മകളെയാണ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് വികസന നേട്ടങ്ങളെക്കാള്‍ ബിജെപിയുടെ വെല്ലുവിളികളെ ചെറുത്തുനില്‍ക്കാനാണ് ശ്രമിച്ചത്.

മമത എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് തന്നെ കര്‍ഷക കുടിയൊഴിപ്പിക്കലിന് എതിരെ നടത്തിയ പോരാട്ടങ്ങളാണ്. 2007ല്‍ നന്ദിഗ്രാമിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതോടെ സിപിഐഎമ്മിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. പിന്നീട് നടന്ന 2011ലെയും 2016ലെയും തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍ വിജയം നേടി.

പ്രക്ഷോഭ നിരയില്‍ മമതയ്ക്കൊപ്പം ഉണ്ടായിരുന്ന തൃണമൂലിന്റെ ഉന്നത നേതാവായ സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് തെരഞ്ഞെടുപ്പിന് മുന്‍പാണ്. ഇതോടെ കാലങ്ങളായി സുവേന്ദു മത്സരിക്കുന്ന നന്ദിഗ്രാമില്‍ മമത എതിര്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

പശ്ചിമ ബംഗാളിലെ വലിയ വിജയത്തേക്കാള്‍ നന്ദിഗ്രാമിലെ പരാജയം മമതയ്ക്ക് കനത്ത തിരിച്ചടിയാണ്. നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. 78 സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ ഇടത് മുന്നണിയും വിജയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1200 വോട്ടിനാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ ജയിച്ചത്.

]]>
മമതാ ബാനർജി പ്രചാരണ രംഗത്തേയ്ക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും https://malayalees.ch/mamta-banerjee-will-come-back-election-campaign-tomorrow/ Sat, 13 Mar 2021 08:08:25 +0000 https://malayalees.ch/?p=41477 പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും മമത പ്രചാരണത്തിനായി തിരിച്ചെത്തുക.

നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെയാണ് തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മമത ബാനർജി കാളിഘട്ടിലെ വസതിയിൽ പ്രകടന പത്രിക പ്രഖ്യാപിക്കും. തുടർന്ന് മമത ബാനർജി പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീൽചെയറിൽ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക.

അതേസമയം, മമതയ്ക്ക് പരുക്കേറ്റ സംഭവത്തിൽ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറിൽ തട്ടിയാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.

അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനായി നാളെ ബംഗാളിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്.

]]>
കോവിഡ് വ്യാപനം; ആരോഗ്യ സെക്രട്ടറിയെ മാറ്റി മമതാ ബാനര്‍ജി https://malayalees.ch/mamata-shunts-top-bengal-health-officer/ Tue, 12 May 2020 11:38:06 +0000 https://malayalees.ch/?p=25478 സം​സ്ഥാ​ന ഭ​ക്ഷ്യ വി​ത​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളി​നെ​യും നേരത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റ്റി​യി​രു​ന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി​വേ​ക് കു​മാ​റി​നെ​ മ​മ​താ ബാനര്‍ജി സ്ഥ​ലം മാ​റ്റി. ഇ​ദ്ദേ​ഹ​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നാ​രാ​യ​ൺ നി​ഗ​ത്തെ നി​യ​മി​ച്ചു.സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് വി​വേ​ക് കു​മാ​റി​ന് പു​തി​യ ചു​മ​ത​ല. ഡി​സം​ബ​റി​ലാ​ണ് വി​വേ​ക് കു​മാ​റി​നെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി മ​മ​ത സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു കു​മാ​ർ. സം​സ്ഥാ​ന ഭ​ക്ഷ്യ വി​ത​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളി​നെ​യും നേരത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റ്റി​യി​രു​ന്നു.

]]>