MAMTA BANARJEE – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 05:02:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MAMTA BANARJEE – malayalees.ch https://malayalees.ch 32 32 ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക് https://malayalees.ch/mamata-banerjee-helicopter-makes-emergency-landing/ Wed, 28 Jun 2023 05:02:01 +0000 https://malayalees.ch/?p=83424 ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. ഇടത് കാൽമുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടർസ് അറിയിച്ചു.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് കൊൽക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, വീട്ടിൽ ചികിൽസ മതിയെന്ന് മമത ഡോക്ടർമാരെ അറിയിച്ചു.മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും.പരിക്കുകൾ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
ഗവർണർ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു.

മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് സെവോക് വ്യോമത്താവളത്തിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ക്രാന്തിയിൽ നിന്ന് ബഗ്‌ദോഗ്രയിലേക്ക് മടങ്ങുകയായിരുന്നു മമതാ ബാനർജി.

]]>
മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും https://malayalees.ch/mamata-banerjee-meeting-with-pm-modi-and-draupadi-murmu/ Fri, 05 Aug 2022 04:21:05 +0000 https://malayalees.ch/?p=65943 ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല.

ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും മമത എംപിമാരോട് ആരാഞ്ഞുവെന്നാണ്് റിപ്പോര്‍ട്ട്.

]]>
“സത്യം പറയുന്ന” ആളുകൾക്കെതിരെയാണ് കേന്ദ്രം; വ്യവസായികളുൾപ്പെടെയുള്ള നിരവധിയാളുകൾ രാജ്യം വിട്ടെന്ന് മമത ബാൻർജി https://malayalees.ch/centre-against-people-who-are-speaking-truth-says-mamata-banerjee/ Tue, 28 Jun 2022 04:33:13 +0000 https://malayalees.ch/?p=63976 സത്യം പറയുന്നവർക്ക് എതിരാണ് ബി.ജെ.പിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് കീഴിൽ സാധാരണ ജനങ്ങൾ “പീഡിപ്പിക്കപ്പെടുന്നു” എന്നും അതിന്റെ ഫലമായി വ്യവസായികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ രാജ്യം വിട്ടുപോയെന്നും ബാനർജി ആരോപിച്ചു. വ്യവസായികളുൾപ്പെടെ രാജ്യം വിടുന്നുവെന്ന കാര്യം പാസ്പോർട്ട്, വിസ ഓഫീസുകൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും മമത കൂട്ടിച്ചേർത്തു.

മുമ്പും പല തവണ മമത ബാനർജി സമാനമായ ആരോപണങ്ങൾ കേന്ദ്ര സർക്കാറിനെതിരെ ഉന്നയിച്ചിരുന്നു. ”മഹാരാഷ്ട്രയിലെ ഒരു ശിവസേനാ നേതാവിനെ (സഞ്ജയ് റാവത്ത്) ഇ.ഡി വിളിപ്പിച്ചത് ശ്രദ്ധയിൽപെട്ടു, ബിജെപി എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ പീഡിപ്പിക്കുന്നത്?”- മമത ചോദിച്ചു.

ബിജെപി ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നു. സത്യം പറയുന്നവർക്കെതിരെ സിബിഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും, ഇത്തരം സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.ശിവസേന എംപി സഞ്ജയ് റാവത്തിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

]]>
രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണം, നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി https://malayalees.ch/mamata-banerjee-convenes-meeting-for-presidential-election/ Sat, 11 Jun 2022 13:38:47 +0000 https://malayalees.ch/?p=63261 രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18നാണ് നടക്കുക. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്. എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം.

]]>
മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും https://malayalees.ch/mamata-banerjee-will-hold-talks-with-opposition-party-leaders/ Wed, 21 Jul 2021 11:55:49 +0000 https://malayalees.ch/?p=47095 ത്യണമൂല്‍- ബിജെപി പോര് കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്. സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ ജൂലൈ 25 മുതല്‍ ഉള്ള 5 ദിവസം ഡല്‍ഹി തങ്ങാനാണ് മമത ബാനര്‍ജിയുടെ തിരുമാനം.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ മമത ബാനര്‍ജി 10 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം മുന്നോട്ട് വച്ച കത്ത് നല്‍കിയിരുന്നു. അന്ന് ആ കത്ത് സ്വീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും മമത ബാനര്‍ജി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ വേദികള്‍ മമതയുടെ സന്ദര്‍ശിക്കും. ഇന്ന് കൊല്‍ക്കത്തയിലെ രക്തസാക്ഷി സമ്മേളനത്തില്‍ മമത ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മമതയുമായി അടുപ്പമുള്ള എതാനും ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് വിവരം. മമത എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ബംഗാള്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ബിജെപി ദേശീയ തലത്തില്‍ വ്യാപിപ്പിച്ചു. ഇന്ന് രാജ്ഘട്ടില്‍ നടന്ന ധര്‍ണ്ണയില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തു.

]]>
മമത ബാനര്‍ജിയെ ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂല്‍ https://malayalees.ch/trinamool-says-bjp-leaders-are-threatening-mamata-banerjee-on-social-media/ Sat, 13 Mar 2021 05:05:22 +0000 https://malayalees.ch/?p=41475 ബിജെപി നേതാക്കള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു തൃണാമൂല്‍ എംപിമാര്‍ പരാതി നല്‍കി.

അതേസമയം പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മമത ബാനര്‍ജി ആശുപത്രി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും. അടുത്ത ദിവസം മുതല്‍ മമത പ്രചരണത്തിനിറങ്ങും.

വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മമത എസ്എസ്‌കെഎം ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്യുന്നതെന്നും മമതയുടെ ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം നന്ദിഗ്രാമില്‍ പ്രത്യേക നിരീക്ഷകനെ നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പത്ത് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ ലവല്‍ സുരക്ഷാ നല്‍കാന്‍ തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ പ്രചാരണത്തിനായി എത്തും. ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കള്‍ സംയുക്ത മോര്‍ച്ച ആയി നന്ദിഗ്രാമില്‍ പ്രചാരണം ആരംഭിച്ചു.

]]>