mammotty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 12:03:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mammotty – malayalees.ch https://malayalees.ch 32 32 ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍ https://malayalees.ch/most-popular-malayalam-male-movie-stars-mammootty-mohanlal-tovino-thomas-dulquer-salmaan-fahadh-faasil-nsn-s5rb4f/ Sat, 16 Dec 2023 12:02:59 +0000 https://malayalees.ch/?p=93020 ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്

സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്‍റെ ഇത്രകാലവുമുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളില്‍ മോഹന്‍ലാല്‍ ആയിരുന്നു മുന്നിലെങ്കില്‍ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും.

ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബര്‍ മാസത്ത ലിസ്റ്റില്‍ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബര്‍ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടര്‍ബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളവയാണ്.

അതേസമയം മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നല്‍കുന്നതാണ്. ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്‍റെ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.

]]>
സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; മമ്മൂട്ടി https://malayalees.ch/mammootty-about-keraleeyam-2023/ Wed, 01 Nov 2023 07:04:56 +0000 https://malayalees.ch/?p=90408 സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു .

ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടൻ കമൽ ഹാസൻ പറഞ്ഞു. കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം മാതൃക സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതൃത്വം വെറുതെയിരിക്കാൻ തയ്യാറല്ലെന്നും അവർ പ്രയത്‌നം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ശോഭന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

]]>
വീണ്ടുമൊരു പൊലീസ് കഥാപാത്രം; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, ‘കണ്ണൂര്‍ സ്‍ക്വാഡ്’ഫസ്റ്റ് ലുക്ക് https://malayalees.ch/actor-mammootty-movie-kannur-squad-first-look-poster-nrn-rqou5o/ Thu, 02 Mar 2023 11:03:41 +0000 https://malayalees.ch/?p=77229 മ്മൂട്ടി നായകനായി എത്തുന്ന ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ​ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്. 

ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. 

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.

]]>
നിർദ്ധനരായ കുട്ടികൾക്ക് യാത്ര സൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ https://malayalees.ch/%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/ Wed, 28 Sep 2022 08:52:09 +0000 https://malayalees.ch/?p=68738 പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.(mammotty care and share helping hands to childrens)

മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്.

മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:

മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതന പദ്ധതിയാണ് നിർദ്ധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പുനലൂർ, വാളക്കോട് എൻ. എസ്. വി. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പുനലൂർ ഡി. വൈ. എസ്. പി ബി. വിനോദ് നിർവഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഫൌണ്ടേഷൻ വിവിധ പദ്ധതികളിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവൻ ചെയർമാൻ ഡോ. സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ,എൻ.എസ്. വി. വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ആർ. പ്രേംരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, സ്കൂൾ പ്രധാന അധ്യാപിക അനിത ആർ. കെ, ബിനോയ് , അധ്യാപകൻ പി.ടി ശ്രീകുമാർ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

]]>
ജ്യോതികയ്ക്ക് നന്ദി, അവാർഡ് ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു; മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സൂര്യ https://malayalees.ch/actor-suriya-thanking-mammotty-and-mohanlal/ Sat, 23 Jul 2022 08:02:42 +0000 https://malayalees.ch/?p=65309 ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രിയപ്പെട്ടതാണ്. ഇന്നലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. അതിനാല്‍തന്നെ ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരമുള്ളതാണ്. സൂര്യയെ ദേശീയ അവാര്‍ഡിന് അഭിനന്ദിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നും മോഹൻലാലും മമ്മൂട്ടിയും രംഗത്ത് എത്തി. തിരിച്ച് അവരോടുള്ള മറുപടിയുമായി സൂര്യയും രംഗത്തെത്തി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ട്വിറ്റർ പോസ്റ്റുകൾ റീ ഷെയർ ചെയ്തുകൊണ്ടുള്ള മറുപടിയാണ് സൂര്യ നൽകിയത്.

ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നാണ് മോഹൻലാല്‍ എഴുതിയത്. സത്യമാണ് സർ! എന്നെ വിളിച്ചത്തിനും പിറന്നാൾ ആശംസിച്ചതിനും നന്ദി സാർ എന്നാണ് സൂര്യ മോഹൻലാലിന് മറുപടി നൽകിയത്.

സത്യമാണ് സർ! വിളിച്ചതിന് വളരെ നന്ദി!

ദേശീയ അവാര്‍ഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രിയപ്പെട്ട സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി എഴുതിയത്. ആത്മാർത്ഥമായ വാക്കുകൾക്ക് നന്ദി സാർ. ഈ പ്രചോദനം കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. നന്ദി സാർ എന്നാണ് സൂര്യ മമ്മൂട്ടിക്ക് മറുപടി നൽകിയത്.

ആത്മാർത്ഥമായ വാക്കുകൾക്ക് നന്ദി സാർ!

സുരരൈ പോട്ര് നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്ത എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. അവാര്‍ഡ് മക്കളായ ദിയക്കും, ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു. എന്റെ അഭിനയശേഷിയിൽ വിശ്വാസം അർപ്പിക്കുകയും എന്റെ ആദ്യ സിനിമ നൽകുകയും ചെയ്ത സംവിധായകൻ വസന്ത് സായിക്കും ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിനും ഞാൻ നന്ദി പറയുന്നു.

ഈ അവാര്‍ഡ് എന്റെ മക്കളായ ദിയക്കും, ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നു.”ദേശീയ അവാർഡ് എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനും എനിക്ക് പ്രചോദനം നൽകുന്നു, ഞങ്ങളുടെ ഈ ഉയർന്ന അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനും ദേശീയ അവാർഡ് ജൂറിക്കും എന്റെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരിക്കൽ കൂടി ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു.’ എന്ന് സൂര്യ ട്വീറ്റ് ചെയ്തു.

]]>