Mammootty – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Nov 2023 04:35:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mammootty – malayalees.ch https://malayalees.ch 32 32 ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇത് ആദ്യം https://malayalees.ch/mammootty-movie-turbo-shooting-with-pursuit-camera/ Thu, 09 Nov 2023 04:35:11 +0000 https://malayalees.ch/?p=90818 മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും മമ്മൂട്ടിയുടെ ചിത്രത്തിലൂടെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്.

200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ടർബോയിലൂടെയായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചത്

മമ്മൂട്ടി ചിത്രം ടർബോയിലൂടെ’പർസ്യുട്ട് ക്യാമറ’ മലയാള സിനിമയിൽ ആദ്യമായി എത്തുന്നു. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പെർസ്യുട്ട് . 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും ഈ ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും , ഛായാഗ്രഹണം വിഷ്ണു ശർമ്മയും സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു

]]>
‘സോണിയാ ​ഗാന്ധി’, അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തിലെ നടിയെ തിരക്കി സോഷ്യൽ മീഡിയ https://malayalees.ch/suzanne-bernert-as-sonia-gandhi-in-yatra2/ Wed, 08 Nov 2023 04:52:51 +0000 https://malayalees.ch/?p=90753
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരാണെന്നായി പ്രേക്ഷകരുടെ അന്വേഷണം.

ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ​ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.

എന്തായാലും മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിലും സൂസെയ്ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.

]]>
‘പൊലീസുകാരനായ എന്റെ അച്ഛന്റെ മുഖത്തെ ആ പഴയ ചിരി കൊണ്ടുവന്നതിന് ‘നന്ദി കണ്ണൂര്‍ സ്ക്വാഡ്’; കുറിപ്പുമായി വനിത ഡോക്ടർ https://malayalees.ch/soumya-fb-post-about-kannur-squad/ Tue, 03 Oct 2023 11:36:44 +0000 https://malayalees.ch/?p=88822 കണ്ണൂര്‍ സ്ക്വാഡിന് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. മുന്‍ പൊലീസുകാരന്‍ കൂടിയായ അച്ഛനൊപ്പം സിനിമ തിയറ്ററില്‍ പോയി കണ്ട അനുഭവവും സിനിമ കണ്ട ശേഷം അച്ഛന് വന്ന മാറ്റങ്ങളുമാണ് സൗമ്യ പങ്കുവയ്ക്കുന്നത്.(Soumya fb post about kannur squad)

അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പൊലീസുകാരുടെ കഥ പറഞ്ഞതിന്..അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വന്നതിന്. കാരണം ആ നൂറു കണക്കിന് പോലീസുകാരിൽ ഒരാൾ എന്‍റെ അച്ഛനായിരുന്നുവെന്നും സൗമ്യ ഫേസ്ബുക്കിൽ കുറിക്കുന്നു.

അച്ഛൻ ഒരു സാധാരണ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. 2013 ഇൽ ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചത്. അച്ഛനെ ഒരിക്കലും ജീവിതത്തിൽ പതറി ഞാൻ കണ്ടിട്ടില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റം എന്നും അച്ഛൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. 2021 ഇൽ അമ്മ പോകുന്ന വരെ. അമ്മ പോയ ശേഷം മനസ്സ് തുറന്നു ചിരിച്ചു അച്ഛനെ ഞാൻ കണ്ടിട്ടില്ല. പണ്ട് കണ്ണുകളിൽ ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ഒക്കെ ചോർന്ന പോലെ. എന്‍റെ അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഇന്നലെ ഞാൻ ഒന്നൂടി കണ്ടു. കണ്ണൂർ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോഴെന്നും സൗമ്യ കുറിക്കുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സിനിമകൾ കാണാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ അച്ഛൻ അമ്മ പോയ ശേഷം ആ പതിവ് നിർത്തി. നിർബന്ധിച്ചാണ് ഈ സിനിമക്ക് കൊണ്ട് പോയത്. സിനിമ കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അച്ഛനെയാണ്. ഇന്ന് രാവിലെ വെറുതെ ഞാൻ അച്ഛനോട് ചോദിച്ചു.

അച്ഛാ, ആ വിയ്യൂർ കൊലക്കേസ് പ്രതിയെ പിടിക്കുമ്പോ അച്ഛൻ ഏത് സ്റ്റേഷനിൽ ആയിരുന്നു? എന്‍റെ മോളെ, അതൊന്നും പറയണ്ട. ഞാൻ അഗളി സ്റ്റേഷനിൽ ആയിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഇൻഫൊർമേർ വിളിക്കുന്നത്. അവനൊരു സംശയം. ഷോളയൂർ ചായക്കട നടത്തുന്ന ഒരുത്തൻ ഈ പ്രതി ആണോയെന്ന്…പിന്നെ നോക്കാം എന്ന്‌ വെച്ചാൽ അവൻ ചിലപ്പോ രക്ഷപെടും. അച്ഛൻ രണ്ടും കല്പിച്ചു ഇറങ്ങി..പണ്ട് പറഞ്ഞിരുന്ന അതെ ആവേശത്തോടെ അച്ഛൻ കഥ തുടങ്ങി.കേൾക്കാൻ ഞാനും…

കുറിപ്പ് വായിക്കാം:

നന്ദി. കണ്ണൂർ സ്‌ക്വഡിന്…

അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പോലീസുകാരുടെ കഥ പറഞ്ഞതിന്…അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വന്നതിന്…കാരണം ആ നൂറു കണക്കിന് പോലീസുകാരിൽ ഒരാൾ എന്‍റെ അച്ഛനായിരുന്നു.

എന്‍റെ അച്ഛൻ ഒരു സാധാരണ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. 2013 ഇൽ ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചത്. അച്ഛനെ ഒരിക്കലും ജീവിതത്തിൽ പതറി ഞാൻ കണ്ടിട്ടില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റം എന്നും അച്ഛൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. 2021 ഇൽ അമ്മ പോകുന്ന വരെ. അമ്മ പോയ ശേഷം മനസ്സ് തുറന്നു ചിരിച്ചു അച്ഛനെ ഞാൻ കണ്ടിട്ടില്ല. പണ്ട് കണ്ണുകളിൽ ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ഒക്കെ ചോർന്ന പോലെ.

എന്‍റെ അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഇന്നലെ ഞാൻ ഒന്നൂടി കണ്ടു. കണ്ണൂർ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോൾ.

“നിങ്ങളെക്കാളൊക്കെ എനിക്ക് അവരെ മനസ്സിലാക്കാൻ പറ്റും.” അതൊരു സാധാ പോലീസുകാരന്റെ മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആയിരുന്നു.

വെറും 21 വയസ്സിൽ തുടങ്ങിയതാണ് എന്‍റെ അച്ഛന്റെ പോലീസ് ജീവിതം. മണ്ണാർക്കാട്ടെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആണ് അച്ഛൻ ജനിച്ചത്. ഒരു ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യത്തിൽ ആണ് പോലീസിൽ ചേരാൻ പോയതത്രെ. ആദ്യത്തെ ഫിസിക്കൽ ടെസ്റ്റിൽ അച്ഛൻ പരാജയപെട്ടു. സഹായിക്കാനോ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല വീട്ടിൽ. തൊടിയിലുള്ള മാവിന്റെ കൊമ്പിൽ കയർ കെട്ടി ദിവസവും റോപ്പ് ക്ലൈംബിങ് ഒക്കെ സ്വന്തമായി ചെയ്ത് ചെയ്ത് സ്വയം പാകപ്പെടുത്തിയാണ് അച്ഛൻ രണ്ടാമത്തെ ടെസ്റ്റ് പാസായത്.
പോലീസിൽ സെലെക്ഷൻ കിട്ടി ചേരാൻ പോകാൻ കയ്യിൽ പണം ഇല്ലായിരുന്നു. ബന്ധത്തിലുള്ള ഒരു അമ്മായിയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയാണ് അച്ഛൻ പൊലീസിൽ ചേർന്നത്. ജീവതത്തിൽ ഞാനും അനിയനുമൊക്കെ മടി കാണിക്കുമ്പോൾ ഒരു നൂറു തവണ എങ്കിലും അച്ഛൻ ഈ കഥ പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തിൽ അച്ഛൻ എന്‍റെ ഹീറോ ആയിരുന്നു. പോലീസിൽ ആയിരുന്നത് കൊണ്ട് തന്നെ അച്ഛനോട് എല്ലാർക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ലേശം അഹങ്കാരവും! അച്ഛന് ആരെയും ഭയമുണ്ടായിരുന്നില്ല. മുൻശുണ്ഠിയും ലേശം അധികം ആയിരുന്നു. മേലുദ്യോഗസ്ഥന്മാരായാലും പറയാനുള്ളത് അച്ഛൻ മുഖത്തു നോക്കി പറയുമായിരുന്നു. അതുകൊണ്ട് തന്നെ അത് അച്ഛന്റെ ജോലിയിലും ആവശ്യത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ” ആരെടാ എന്ന്‌ ചോദിച്ചാൽ ഞാനെടാ എന്ന്‌ പറയണം ” എന്നാണ് ചെറുപ്പം മുതൽ അച്ഛൻ ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചത്.

പക്ഷെ ചെറുപ്പത്തിൽ തോന്നിയ ആരാധനയൊക്കെ ഏതൊരു മക്കളെയും പോലെ വലുതായപ്പോ മാഞ്ഞുപോയി. അച്ഛൻ പറയാറുള്ള വീരസാഹസിക കഥകളൊക്കെ ഞങ്ങൾ കളിയാക്കാൻ തുടങ്ങി. അച്ഛൻ അതൊക്കെ പറയാതെയും ആയി. പോലീസ് ഹീറോകളായി ഭരത് ചന്ദ്രൻ ഐ പി എസ്സി നെയും ഇൻസ്‌പെക്ടർ ബൽറാമിനെയുമൊക്കെ പ്രതിഷ്ഠിച്ച ഞങ്ങളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ ഈ സാഹസിക കഥകൾ ഒന്നും അല്ലായിരുന്നു. “ഇതൊക്കെ എന്ത്” എന്ന ചിന്ത!

ഒരു ഇരട്ടകൊലപാതകത്തിലെ ആറു പ്രതികളെ ഷാഡോ പോലീസ് ആയി പിടിച്ചതും മറ്റൊരു കൊലപാതക കേസിലെ പിടികിട്ടാപുള്ളിയെ വർഷങ്ങൾക്ക് ശേഷം അയാൾ വേഷം മാറി ചായക്കട നടത്തിയിരുന്ന ഷോളയൂരിൽ വെച്ച് ഒറ്റക്ക് പോയി പിടിച്ചതും ആ പ്രതിയെ കൊണ്ട് തനിച്ചു 8 കിലോമീറ്ററോളം നടന്നു അടിവാരത്തു എത്തിയതും ഒക്കെ അച്ഛൻ അഭിമാനത്തോടെ സ്ഥിരമായി ഞങ്ങളോട് പറഞ്ഞിരുന്ന കഥകൾ ആയിരുന്നു.

അച്ഛൻ പറയുമായിരുന്നു, ഈ കൊലക്കേസ് പ്രതികളെ ഒക്കെ പിടിക്കുമ്പോഴും അവരുമായി വരുമ്പോഴുമൊക്കെ വെറും ലാത്തി ആയിരുന്നു കയ്യിൽ ഉണ്ടായിരുന്നത് എന്ന്. പിന്നേ ഉണ്ടായിരുന്ന ആയുധം ധൈര്യം മാത്രമായിരുന്നു എന്ന്…

കാക്കി യൂണിഫോം ഹീറോകളുടെ തകർപ്പൻ ഡയലോഗുകളും അടിപൊളി തോക്കുകളും ആക്ഷനും ഒക്കെ കണ്ടു് ശീലിച്ച നമുക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു!

പക്ഷെ ‘ഉണ്ട’യും ‘കണ്ണൂർ സ്ക്വാഡു’മൊക്കെ നമ്മുടെ ചിന്തകൾ മാറ്റിയെഴുതുകയാണ്. യഥാർത്ഥ പോലീസ് ഹീറോകളെ കാണിച്ചു തരികയാണ്. അവരുടെ കഷ്ടപ്പാടുകളും നൊമ്പരങ്ങളും ആത്മവ്യഥകളും നമ്മുടെ കൂടിയാവുകയാണ്.

നന്ദി. ഒരിക്കൽ കൂടി.

സിനിമകൾ കാണാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ അച്ഛൻ അമ്മ പോയ ശേഷം ആ പതിവ് നിർത്തി. നിർബന്ധിച്ചാണ് ഈ സിനിമക്ക് കൊണ്ട് പോയത്.

സിനിമ കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അച്ഛനെയാണ്..

ഇന്ന് രാവിലെ വെറുതെ ഞാൻ അച്ഛനോട് ചോദിച്ചു.

” അച്ഛാ, ആ വിയ്യൂർ കൊലക്കേസ് പ്രതിയെ പിടിക്കുമ്പോ അച്ഛൻ ഏത് സ്റ്റേഷനിൽ ആയിരുന്നു? “

” എന്‍റെ മോളെ, അതൊന്നും പറയണ്ട. ഞാൻ അഗളി സ്റ്റേഷനിൽ ആയിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഇൻഫൊർമേർ വിളിക്കുന്നത്. അവനൊരു സംശയം. ഷോളയൂർ ചായക്കട നടത്തുന്ന ഒരുത്തൻ ഈ പ്രതി ആണോയെന്ന്…പിന്നെ നോക്കാം എന്ന്‌ വെച്ചാൽ അവൻ ചിലപ്പോ രക്ഷപെടും. അച്ഛൻ രണ്ടും കല്പിച്ചു ഇറങ്ങി…”

പണ്ട് പറഞ്ഞിരുന്ന അതെ ആവേശത്തോടെ അച്ഛൻ കഥ തുടങ്ങി…

കേൾക്കാൻ ഞാനും!

(ആ ഗ്രൂപ്പ് ഫോട്ടോ യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെതാണ്. സല്യൂട്ട്!)

]]>
‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി https://malayalees.ch/mammootty-thanked-for-the-success-of-kannur-squad/ Mon, 02 Oct 2023 06:40:35 +0000 https://malayalees.ch/?p=88722 താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്‍റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താനവതരിപ്പിച്ച ചിത്രത്തിലെ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന നായക കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍.

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.

എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളം പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്‍റെ കഥ പറച്ചില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

]]>
‘ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ഒരാള്‍’; ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി https://malayalees.ch/mammotty-visited-k-g-george/ Mon, 25 Sep 2023 05:12:50 +0000 https://malayalees.ch/?p=88336 ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി. കെ.ജി ജോര്‍ജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നായിരുന്നു മമ്മൂട്ടി കൊച്ചിയില്‍ എത്തിയത്. (Mammotty visited K G George)

കാക്കനാട്ടെ വയോജന കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് രാത്രിയോടെ തന്നെ എത്തിചേര്‍ന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക മുറിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയാണെന്നും മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണ് കെ.ജി ജോര്‍ജെന്നും മമ്മൂട്ടി പറഞ്ഞു. കെ.ജി ജോര്‍ജിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണെന്നും ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണെന്നും അനുസ്മരിച്ചു.

കാക്കനാട്ടെ വയോജന കേന്ദ്രം നടത്തിപ്പുകാരോട് വിവരങ്ങള്‍ തിരക്കി 15 മിനുട്ടോളം ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.

]]>
പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മുട്ടി https://malayalees.ch/mammootty-new-car/ Fri, 22 Sep 2023 06:07:10 +0000 https://malayalees.ch/?p=88210 നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം പരസ്യമാണ്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കാറിന്റെ കളക്ഷൻ മാത്രമല്ല വാഹനത്തിന്റെ നമ്പറും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഈ നമ്പർ സ്വന്തമാക്കി. (mammootty new car)

കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്ന നമ്പർ ലേലത്തിലാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പർ താരം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇതേ നമ്പറിനായി മറ്റ് രണ്ട് പേർകൂടി എത്തിയതോടെയാണ് ലേലത്തിൽ വെയ്ക്കാൻ തീരുമാനിച്ചത്. 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവിൽ ഓൺലൈൻ നടന്ന ലേലത്തിൽ 1.31 ലക്ഷത്തിനാണ് താരം നമ്പർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗൺ, മെർസിഡീസ് ബെൻസ് V-ക്ലാസ്, മെർസിഡീസ് ബെൻസ് S-ക്ലാസ്, ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഫോക്സ്വാഗൺ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകൾ വരെ 369 നമ്പറിലാണ്.

]]>
‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ പുറത്ത് https://malayalees.ch/kannur-squad-official-trailer-out/ Fri, 08 Sep 2023 06:47:05 +0000 https://malayalees.ch/?p=87428 മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകർക്ക് വമ്പൻ സർപ്രൈസായി ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്ന് സൂചന തരുന്നതാണ് പുറത്തെത്തിയ ട്രെയിലർ.

ഷാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് ഉടനെത്തും.

]]>
‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ’ ആശംസയറിയിച്ച് മോഹൻലാൽ; ആശംസകളുമായി മലയാള സിനിമ ലോകം https://malayalees.ch/mohanlal-wish-on-mammottys-birthday/ Thu, 07 Sep 2023 06:36:28 +0000 https://malayalees.ch/?p=87336
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്‍റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാ ആശംസകളെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

വ്യത്യസ്ത പിറന്നാള്‍ സമ്മാനവുമായി നടി അനു സിത്താരയും എത്തി. മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം തന്റെയും വളര്‍ച്ച കാണിക്കുന്ന ആനിമേറ്റഡ് വിഡിയോ അനു സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അച്ഛനും അമ്മക്കുമൊപ്പം ചെറിയ കുട്ടിയായിരിക്കെ തിയേറ്ററില്‍ അഴകിയ രാവണന്‍ കാണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇതിനൊപ്പം 1996 എന്ന വര്‍ഷവും എഴുതി കാണിക്കുന്നുണ്ട്.

ഇതിന് ശേഷം 2010 ഇറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് ടി.വിയില്‍ കാണിക്കുന്നു, ഇത് കാണുന്ന സ്‌കൂള്‍ യൂണിഫോമിട്ട അനുവുമുണ്ട്. 2014 ആവുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ രാജാധിരാജ കാണുന്ന അനു സിത്താരയെ ആണ് കാണിക്കുന്നത്. 2018ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയിലാണ് വിഡിയോ അവസാനിക്കുന്നത്.

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.

രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങി. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞു.

]]>
‘പൊള്ളലേറ്റ കുടുംബത്തിന് ചികിത്സയ്ക്ക് മ്മൂട്ടിയുടെ കൈത്താങ്ങ്’; ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് നിർദേശം https://malayalees.ch/mammootty-helping-hand-for-babish-and-family/ Tue, 22 Aug 2023 07:29:03 +0000 https://malayalees.ch/?p=86579 പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ജിൻസ് ആണ് കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Mammootty helping hand for babish and family)

ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.

മമ്മൂട്ടിയുടെ പി ആർ ഓ യുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.

]]>
‘അംഗപരിമിതർക്ക് ഏറെ ആശ്വാസം’; റോബോട്ടിക്ക് വീൽചെയറുകൾ സമ്മാനിച്ച് മമ്മൂട്ടി https://malayalees.ch/mammotty-helping-hands-electric-wheel-chair-to-disabled/ Tue, 15 Aug 2023 10:51:44 +0000 https://malayalees.ch/?p=86211 സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് റോബോട്ടിക്/ ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.

പദ്ധതിയുടെ വിതരണ ഉദ്ഘാടനം മലപ്പുറം പൊന്നാനിയിൽ അബൂബക്കറിന് വീൽചെയർ നൽകി മമ്മൂട്ടി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസർ അജ്മൽ ചക്കര പാടം, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം രാജ്യം 77ാം സ്വന്തന്ത്ര്യ ദിനം ആഘോഷികുമ്പോൾ വീട്ടിൽ ദേശിയ പതാക ഉയർത്തി നടൻ മമ്മൂട്ടി. പതാക ഉയര്‍ത്തുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. “ഏവര്‍ക്കും സ്വതാന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍മ്മാതാവ് ആന്‍റോ ജോസഫടക്കമുള്ളവര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. വീടിന്‍റെ മുറ്റത്തെ മനോഹരമായ പുല്‍ത്തകിടിക്ക് പുറത്താണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പുഷ്പങ്ങളും കൊടിമരച്ചുവട്ടില്‍ കാണാം.കൂടാതെ ആഘോഷത്തിന്‍റെ ഭാഗമായി വീട്ടില്‍ അദ്ദേഹം പായസം വിളമ്പി.

നടന്‍ മോഹന്‍ലാലും സ്വതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.

]]>