mammootty-agent-telugu-movie-first-look-akhil-akkineni-after-yatra-r8ddvi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Mar 2022 12:30:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mammootty-agent-telugu-movie-first-look-akhil-akkineni-after-yatra-r8ddvi – malayalees.ch https://malayalees.ch 32 32 ഭീഷ്‍മയ്ക്കു പിന്നാലെ തെലുങ്കിലും വിജയത്തുടര്‍ച്ചയ്ക്ക് മമ്മൂട്ടി; ഏജന്‍റ് ഫസ്റ്റ് ലുക്ക് https://malayalees.ch/mammootty-agent-telugu-movie-first-look-akhil-akkineni-after-yatra-r8ddvi/ Mon, 07 Mar 2022 12:30:14 +0000 https://malayalees.ch/?p=58172 മൂന്ന് വര്‍ഷത്തിനു ശേഷം മമ്മൂട്ടി (Mammootty) വീണ്ടും തെലുങ്കില്‍ (Telugu) അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ് (Agent). 2019ല്‍ പുറത്തെത്തിയ യാത്രയാണ് അദ്ദേഹത്തിന്‍റെ അവസാന തെലുങ്ക് ചിത്രം. എന്നാല്‍ യാത്രയില്‍ നായകനായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി. അഖില്‍ അക്കിനേനിയാണ് (Akhil Akkineni) നായകന്‍. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ കഥാപാത്രം. തോക്ക് ഏന്തിയിട്ടുമുണ്ട്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹംഗറിയിലെ ഒരു ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

]]>