mamatha banerjee – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jul 2022 12:40:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mamatha banerjee – malayalees.ch https://malayalees.ch 32 32 എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി https://malayalees.ch/amid-cash-pile-up-bengal-minister-partha-chatterjee-is-finally-sacked/ Thu, 28 Jul 2022 12:40:24 +0000 https://malayalees.ch/?p=65560 പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.

പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചാറ്റർജിക്കെതിരെ നടപടിയെടുക്കാത്തതിന് പ്രതിപക്ഷമായ ബിജെപിയും സിപിഐഎമ്മും മമത സർക്കാരിനെ വിമർശിച്ചിരുന്നു.

അതേസമയം പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് ഇതുവരെ 50 കോടി രൂപയും, 6 കിലോയോളം സ്വർണവും കണ്ടെടുത്തു. കൂടാതെ ചില സ്വത്തുക്കളും വിദേശ കറൻസിയുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

]]>
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, പ്രതിപക്ഷ യോഗം വിളിച്ച് മമത https://malayalees.ch/mamata-banerjee-calls-for-opposition-meet-over-probe-agencies-misuse/ Tue, 29 Mar 2022 11:10:22 +0000 https://malayalees.ch/?p=59248 ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും മമത കത്തയച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. രാജ്യത്തെ പുരോഗമന ശക്തികൾ ഒത്തുചേർന്ന് അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അർഹതയുള്ള ഒരു ഭരണകൂടത്തിന് വഴിയൊരുക്കണമെന്നും മമത കൂട്ടിച്ചേത്തു.

കൽക്കരി കുംഭകോണക്കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ ഇഡി വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന് മമതയുടെ കത്ത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കാനും എതിരഭിപ്രായങ്ങളെ അടച്ചമര്‍ത്തുന്ന നടപടികളെ എതിര്‍ക്കാനും പ്രതിപക്ഷ ഐക്യനിര വേണമെന്ന് മമത അഭിപ്രായപ്പെട്ടു.

പകപോക്കലിനായി രാജ്യത്തുടനീളമുള്ള പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിടാനും അപമാനിക്കാനും മാറ്റിനിര്‍ത്താനും ഇഡി, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിക്കുന്നുവെന്നും കത്തിലുണ്ട്. രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിനു മേലുള്ള നേരിട്ടുള്ള ആക്രമണത്തില്‍ വലിയ ആശങ്ക അറിയിക്കാനാണ് താന്‍ എഴുതുന്നത് മമത കുറിച്ചു.

]]>