mamatha banarjee – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Feb 2021 04:17:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mamatha banarjee – malayalees.ch https://malayalees.ch 32 32 ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം https://malayalees.ch/eight-phase-polls-in-west-bengal/ Sat, 27 Feb 2021 04:16:56 +0000 https://malayalees.ch/?p=40804 പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

എട്ട് ഘട്ടമായി നടത്തുന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അസമില്‍ മൂന്ന് ഘട്ടമായും തമിഴ്നാട്ടില്‍ ഒരു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എന്തിനാണ് പശ്ചിമബംഗാളില്‍ എട്ട് ഘട്ടമാക്കുന്നതെന്ന് മമത ചോദിച്ചു. ബി.ജെ.പിയുടെ സൗകര്യത്തിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമെന്നും മമത ആരോപിച്ചു.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണോ ബംഗാളില്‍ ഇങ്ങനെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്? ബി.ജെ.പിക്ക് പ്രചാരണത്തിനുള്ള സൗകര്യമൊരുക്കാന്‍ വേണ്ടിയാണോ ഈ നടപടി? ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം. എട്ട് ഘട്ടമായി നടത്താന്‍ ശ്രമിച്ചാലും ബംഗാളില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. നിങ്ങളുടെ ഗൂഢാലോചന വിലപ്പോവില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്മേലുള്ള അവരുടെ സ്വാധീനം ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

]]>
ബിജെപിക്കാര്‍ പണം തന്നാല്‍ വാങ്ങിച്ചോ, പക്ഷേ വോട്ട് തൃണമൂലിന് ചെയ്യണം: മമത https://malayalees.ch/accept-the-cash-bjp-offers-but-vote-for-trinamool-congress-mamata-banerjee-to-voters/ Mon, 25 Jan 2021 14:59:38 +0000 https://malayalees.ch/?p=39117 ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കാര്‍ തന്നെ അപമാനിച്ചാല്‍ സഹിക്കും, ബംഗാളിനെ അപമാനിച്ചാല്‍ സഹിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങില്‍ ജയ് ശ്രീറാം, ജയ് മോദി വിളികള്‍ മുഴങ്ങിയതിനെ വിമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം മുഴങ്ങിയതോടെ പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചു.

കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ മമത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചതിങ്ങനെ-

ബിജെപി നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തേക്കാം. തന്നാല്‍ വാങ്ങിച്ചോ. പക്ഷേ പോളിങ് ബൂത്തില്‍ പ്രവേശിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യണം. കാപട്യം നിറഞ്ഞവരാണ് ബിജെപിക്കാര്‍. അവര്‍ക്ക് സ്ത്രീകളോട് ഒരു ബഹുമാനവുമില്ല.

മമത ബാനര്‍ജി

വിക്ടോറിയ മെമ്മോറിയലില്‍ നടന്ന സംഭവത്തെ കുറിച്ച് മമത പറഞ്ഞതിങ്ങനെ- “ഞാന്‍ നേതാജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. ചില മതഭ്രാന്തന്മാര്‍ എന്നെ കളിയാക്കി. അതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ മുന്‍പില്‍ വെച്ച്. അവര്‍ക്കെന്നെ ശരിക്കും അറിയില്ല. നേതാജിക്ക് അവര്‍ ജയ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അവരെ സല്യൂട്ട് ചെയ്തേനെ. പക്ഷേ അവര്‍ ബംഗാളിനെയും ടാഗോറിനെയുമൊക്കെ അപമാനിക്കുകയാണ് ചെയ്തത്”.

അത്യാഗ്രഹമുള്ളവര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് തൃണമൂല്‍ വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി മമത പറഞ്ഞു. ബിജെപിയിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പോവണം. മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതുകൊണ്ടാണ് അവര്‍ പാര്‍ട്ടി വിടുന്നതെന്നും മമത പറഞ്ഞു.

]]>
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി https://malayalees.ch/mamata-banerjee-says-she-will-contest-from-nandigram-in-bengal-polls/ Mon, 18 Jan 2021 12:32:10 +0000 https://malayalees.ch/?p=38795 കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.

തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞയാഴ്ചകളിലായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചുവടുമാറിയിരുന്നത്.

]]>
”നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി” മമത ബാനര്‍ജി https://malayalees.ch/bjp-a-party-of-outsiders-has-no-place-in-bengal/ Fri, 27 Nov 2020 08:23:16 +0000 https://malayalees.ch/?p=35858 ബി.ജെ.പി പുറമെ നിന്നുള്ള പാര്‍ട്ടിയാണെന്നും പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ പ്രവേശനമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല. ബംഗാള്‍ തങ്ങളുടെ സ്ഥലമായി സ്വീകരിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുകയും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല.” സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

കലാപത്തില്‍ ക്ഷയിച്ച ഗുജാത്താകാന്‍ താന്‍ ബംഗാളിനെ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നും മമത കൂട്ടിച്ചേര്‍ത്തു. നസറുല്‍ ഇസ്ലാമിന്‍റെയും രവീന്ദ്രനാഥ് ടാഗോറിന്‍റെയും നാടാണിത്. ഗുജറാത്തിനെപ്പോലെ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുന്ന നാടല്ല. മമത കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ മൂന്നാം ദിവസവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മമത കടന്നാക്രമിച്ചു. അതിര്‍ത്തിയില്‍ സാഹചര്യം ദിനം പ്രതി കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രം സമയം മാറ്റിവെക്കുന്നത് എന്നും മമത ചോദിച്ചു. ഇതുപോലൊരു ആഭ്യന്തര മന്ത്രിയെ തന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

]]>