mamata banerjee – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 04:44:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mamata banerjee – malayalees.ch https://malayalees.ch 32 32 ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത https://malayalees.ch/govt-employees-call-for-strike-in-bengal-mamata-warns-action-against-protestors/ Fri, 10 Mar 2023 04:44:14 +0000 https://malayalees.ch/?p=77731 പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മെഡിക്കൽ ലീവുകൾ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അവധിയെടുത്തവർക്ക് വിജ്ഞാപനം ബാധകമല്ല. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

“തലവെട്ടിയാലും” സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മാർച്ച് 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനകാർക്ക് മറ്റ്‌ സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തൃപ്തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്താവിച്ചു.

]]>
ബംഗാളിന്റെ കുടിശിക കേന്ദ്രം തീർത്തില്ലെങ്കിൽ ജി.എസ്.ടി. അടയ്ക്കില്ല; മമത ബാനർജി https://malayalees.ch/centre-should-do-away-with-gst-if-it-cant-clear-our-dues-mamata-banerjee/ Wed, 16 Nov 2022 04:09:51 +0000 https://malayalees.ch/?p=71339 പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു. ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് മമത ബാനർജി ഇക്കാര്യങ്ങൾ പറഞ്ഞത്.

]]>
തെരുവിലെ ഭക്ഷണശാലയില്‍ മോമോസ് തയ്യാറാക്കി മമത ബാനര്‍ജി; വിഡിയോ https://malayalees.ch/mamata-banerjee-prepares-momos-during-darjeeling-visit/ Fri, 15 Jul 2022 12:54:22 +0000 https://malayalees.ch/?p=64907 തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്.

മോമോസ് ആണ് മമത തയാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വിഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്.

ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ബാനർജി ഫേസ്ബുക്കിൽ കുറിച്ചു.

]]>
അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി https://malayalees.ch/mamata-banerjee-calls-agniveers-bjp-workers/ Wed, 29 Jun 2022 08:41:59 +0000 https://malayalees.ch/?p=64059 അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു.

താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു.

“പദ്ധതിക്കെതിരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടന്നു. ബിഹാറിലും യുപിയിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പലയിടത്തും തീവണ്ടി കത്തിക്കുകയും റെയിൽവേ സ്വത്തുക്കൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർത്തു. നാല് വർഷത്തിന് പകരം മുഴുവൻ ജോലിയുമാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.” ഒരു പരുപാടിയിൽ മമത ബാനർജി പറഞ്ഞു.

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് https://malayalees.ch/presidential-poll-mamatas-big-opposition-meet-today/ Wed, 15 Jun 2022 04:29:31 +0000 https://malayalees.ch/?p=63380 രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിർണ്ണായക യോഗം ഇന്ന്. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ശരദ് പവാർ അറിയിച്ച സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയാരെന്ന ചർച്ചകൾ സജീവമാണ്. ഇടത് പാർട്ടികളും കോൺഗ്രസും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രപത്രി തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനവും ഇന്ന്.

സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ അറിയിച്ചു.

ദേശീയരാഷ്ട്രീയത്തിൽ ദീർഘകാല പ്രവൃത്തിപരിചയമുള്ളതും കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ളതും മതേതരത്വം ഉയർത്തിപ്പിടിക്കുന്നതുമായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് പൊതുധാരണ. പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് പവാർ വ്യക്തമാക്കിയത്.

പ്രതിപക്ഷ പാർട്ടികളുടെ നീക്കം പവാർ തള്ളിയതോടെ, മമത ബാനർജി നാളെ വിളിച്ച യോഗം നിർണായകമായി. പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. എന്തായാലും നിലവിലെ സാഹചര്യത്തിൽ നാളെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കെത്താനുള്ള സാധ്യത കുറവാണ്.

രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്. എൻഡിഎയിലെ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന. രാംനാഥ് കോവിന്ദിന് ഒരു ടേം കൂടി നൽകേണ്ടതുണ്ടോ എന്ന ആലോചനയും പാർട്ടിയിലുണ്ട്.

]]>
ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല https://malayalees.ch/mamata-banerjee-visit-delhi-no-meeting-with-modi/ Fri, 29 Apr 2022 04:20:17 +0000 https://malayalees.ch/?p=60926 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്.

ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

]]>
മമതാ ബാനര്‍ജി അടുത്ത മാസം വീണ്ടും ഡല്‍ഹിയിലേക്ക്; പ്രതിപക്ഷ സഖ്യം ലക്ഷ്യം https://malayalees.ch/mamata-banerjee-moves-to-delhi-by-next-month/ Fri, 08 Oct 2021 04:26:56 +0000 https://malayalees.ch/?p=50666 ഭവാനിപൂരിലെ റോക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിന് ശേഷം പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2024ലെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. മമത വീണ്ടും അടുത്ത മാസം ഡല്‍ഹിയിലെത്തും. സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്നോടിയായാണ് മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍. mamata banerjee moves to delhi

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും മമത ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ ജൂലൈ 26നും മമത ഡല്‍ഹിയിലെത്തിയിരുന്നു. സോണിയാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഭവാനിപൂരിലെ വിജയത്തിനു ശേഷം കൂടുതല്‍ ആത്മവിശ്വാസത്തിലാണ് മമത. 58,389 വോട്ടുകള്‍ക്കാണ് മമതാ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.

]]>
പ്രതിപക്ഷ കൂട്ടായ്മ; മമത ബാനര്‍ജി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും https://malayalees.ch/mamata-banerjee-will-hold-talks-with-arvind-kejriwal/ Wed, 28 Jul 2021 04:16:53 +0000 https://malayalees.ch/?p=47344 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും. എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

അനുകൂല രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന വിലയിരുത്തലിലാണ് മമത. വിശാല ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ അത്തരം ഒരു മുന്നണിയുടെ ഭാഗമാക്കാനാണ് മമതയുടെ ശ്രമം.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ ഇടത് പാളയത്തില്‍ നിന്ന് അടര്‍ത്തി എടുക്കാനുള്ള ശ്രമവും മമത ശക്തമാക്കി. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് മമതയുടെ നീക്കം. ഇന്ന് വൈകിട്ട് 4:30 മണിക്ക് നടക്കുന്ന മമത- സോണിയ കൂടികാഴ്ചയ്ക്ക് ശേഷം നിര്‍ണായക തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടക്കും എന്ന് ടിഎംസി നേതാക്കള്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ ആണ് കൂടിക്കാഴ്ച. വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇടത് പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെയുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്.

]]>
‘നിയന്ത്രിക്കാനാകാത്തതിനെ നശിപ്പിക്കുന്നു’; ട്വിറ്ററിനെതിരായ കേന്ദ്ര നടപടികളില്‍ മമത ബാനര്‍ജി https://malayalees.ch/mamata-banerjee-slams-centre-over-efforts-to-control-twitter/ Fri, 18 Jun 2021 03:49:48 +0000 https://malayalees.ch/?p=45717 ട്വിറ്ററിനെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ്​ കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ‘ഞാൻ ഇതിനെ അപലപിക്കുന്നു.

കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്​. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് എൻെറ സർക്കാറിനെ ഇല്ലായ്​മ ചെയ്യാൻ ശ്രമിക്കുന്നത്,’ മമത പറഞ്ഞു.

ബംഗാളിലുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്​. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി മുദ്രകുത്താനാവില്ലെന്നും മമത വ്യക്തമാക്കി. ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുകയാണ് കേന്ദ്ര സർക്കാർ.

റസിഡൻസ് ഗ്രീവൻസ് ഓഫീസർ, നോഡൽ ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ എന്നീ പദവികളിൽ എക്സിക്യൂട്ടീവുകളെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ മനപൂർവം വീഴ്ച വരുത്തിയതിനാൽ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽ മീഡിയകൾക്ക് ലഭിക്കുന്ന പരിരക്ഷ നൽകാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

]]>
ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല: മമതയും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു https://malayalees.ch/not-releasing-chief-secretary-says-mamata-banerjee-in-letter-to-pm-modi/ Mon, 31 May 2021 07:53:53 +0000 https://malayalees.ch/?p=44873 ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാൻ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. പരിചയസമ്പന്നനായ ഉദ്യോഗസ്ഥന്റെ സേവനം നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. കൂടിയാലോചനയോ മുൻകൂർ നോട്ടീസോ ഇല്ലാതെ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നതെന്നും മമത കത്തിൽ പറയുന്നുണ്ട്.

ആലാപൻ ബന്ധോപാധ്യായ ഇന്ന് രാവിലെ 10ന് പഴ്സണൽ മന്ത്രാലത്തിന് മുന്‍പാകെ ഹാജരാകണമെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ ഉത്തരവ്. 1987 ഐഎഎസ് ബാച്ചുകാരനായ ആലാപൻ ഉപാധ്യായയുടെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് മാസം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിന് 28ന് ബംഗാളിലെ കലൈകുണ്ഡയിൽ നടന്ന യോഗത്തിൽ മമതയും ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നില്ല. 30 മിനിട്ടോളം വൈകി മമതയ്ക്കൊപ്പം എത്തിയ ചീഫ് സെക്രട്ടറി നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം മടങ്ങുകയായിരുന്നു.

]]>