Mamata Banejree – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 08:03:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mamata Banejree – malayalees.ch https://malayalees.ch 32 32 ബംഗാൾ മുഖ്യമന്ത്രിയായി മമത അധികാരമേറ്റു; അഭിനന്ദനവുമായി മോദി https://malayalees.ch/mamata-banerjee-to-be-sworn-in-as-west-bengal-cm-today-oath-taking-to-be-low-key-due-to-pandemic-2/ Wed, 05 May 2021 08:03:04 +0000 https://malayalees.ch/?p=43727 പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജഗദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന ടി.എം.സി നേതാക്കളായ പാർത്ഥ ചാറ്റർജി, സുബ്രത മുഖർജി എന്നിവരെ കൂടാതെ ടി.എം.സിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോർ, ബാനർജി എം.പി, അനന്തരവൻ അഭിഷേക് ബാനർജി എന്നിവരും പങ്കെടുത്തു. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ മമതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അഭിനന്ദനമറിയിച്ചത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘർഷം ബംഗാളിൽ തുടരുകയാണ്. അക്രമം സംഭവം തുടരുന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടന ഹരജി നൽകി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രീം കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യം. രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളിൽ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവർത്തകരടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദരശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപക ധർണ നടത്തുന്നുണ്ട്. അതിനിടെ ബംഗാളിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷനും വ്യക്തമാക്കി.

]]>
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/mamata-banerjee-to-be-sworn-in-as-west-bengal-cm-today-oath-taking-to-be-low-key-due-to-pandemic/ Wed, 05 May 2021 04:08:44 +0000 https://malayalees.ch/?p=43686 പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് രാജ് ഭവനിൽ ലളിതമായി നടക്കുന്ന ചടങ്ങിൽ ഗവർണർ ജഗദീപ് ദങ്കർ സത്യവാചകം ചൊല്ലികൊടുക്കും. മമതാ ബാനർജി മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും.

രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ, സിപിഐ (എം) മുതിർന്ന നേതാവ് ബിമാൻ ബോസ് , ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി എന്നിവർക്ക് ക്ഷണമുണ്ട്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘർഷം ബംഗാളിൽ തുടരുകയാണ്. അക്രമം സംഭവം തുടരുന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടന ഹരജി നൽകി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രീം കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യം. രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളിൽ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവർത്തകരടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദരശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപക ധർണ നടത്തുന്നുണ്ട്. അതിനിടെ ബംഗാളിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷനും വ്യക്തമാക്കി.

]]>
”ദുരന്ത സമയത്ത് തിരിഞ്ഞുനോക്കാത്തവര്‍ തെരഞ്ഞെടുപ്പ് കാലത്ത് പണച്ചാക്കുമായി പറന്നെത്തി” https://malayalees.ch/bjp-bring-cash-during-polls-absent-during-crisis-mamata/ Fri, 19 Mar 2021 03:58:58 +0000 https://malayalees.ch/?p=41747 പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

ഉംപുൻ കൊടുങ്കാറ്റ് നേരത്ത് നേരത്ത് ഇന്ന് ഇവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെയാരെയും കണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ വലവീശിപ്പിടിക്കാൻ പണച്ചാക്കുമായി ഹെലികോപ്ടറിൽ വന്നിറങ്ങിയിരിക്കുകയാണ് ഇവർ. കൊടുങ്കാറ്റ് ദുരിതത്തിനിടെ കോടികളുടെ സഹായങ്ങളാണ് തൃണമൂൽ പ്രവർത്തകർ ചെയ്തത്. എത്താവുന്നിടത്തെല്ലാം എത്തി. ജനങ്ങളുടെ കൂടെ നിന്നു. അന്ന് ഇവരെല്ലാം എവിടെയായിരുന്നു. ദുരിത കാലത്ത് ആരും തന്നെ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു എന്നും മമത പറഞ്ഞു.

എൻ.പി.ആർ ബം​ഗാളിൽ നടപ്പാക്കില്ലെന്നും മമത ആവർത്തിച്ചു. കണക്കെടുക്കുമ്പോൾ വീട്ടിലില്ലാത്തവരുടെ പേരുകൾ ഇവർ വെട്ടിക്കളയും. നിസാരമായി അവർ നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കും. എന്നാൽ അതിവിടെ നടപ്പാക്കില്ല. ഒരു കുടുംബത്തിൽ നിന്നും ഒരാളും പുറത്താക്കപ്പെടില്ലെന്നും മമത ബാനർജി പറഞ്ഞു.

]]>
‘ബംഗാളില്‍ വന്ന് ഗോളടിക്കാന്‍ നില്‍ക്കണ്ട, ഗോള്‍ക്കീപ്പറായി ഞാനുണ്ട്’‌: മോദിക്ക് മമതയുടെ മറുപടി https://malayalees.ch/wont-let-bjp-score-a-single-goal-says-mamata/ Wed, 24 Feb 2021 12:24:02 +0000 https://malayalees.ch/?p=40635 തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ലെന്നും ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ടാകുമെന്നും മമത ഹൂഗ്ലിയില്‍ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് മോദി ബംഗാളില്‍ പ്രചാരണം നടത്തിയത്. ബംഗാളിലെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും, ഭരണകക്ഷിയായ തൃണമൂലിന് ജനങ്ങള്‍ ‘റാം കാര്‍ഡ്’ കാണിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഫുട്‌ബോളിലെ റെഡ് കാര്‍ഡ് കാണിക്കുന്നതിനോട് ഉപമിച്ചാണ് മോദി റാം കാര്‍ഡ് പദം പ്രയോഗിച്ചത്. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിയുന്നു മമത ബാനര്‍ജി.

ബംഗാള്‍ തന്നെ ബംഗാള്‍ ഭരിക്കുമെന്നും, ഗുജറാത്ത് വന്ന് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളിന്റെ ഭരണം ഗുണ്ടകള്‍ കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ മമത, രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്നും വിശേഷിപ്പിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്നതിനേക്കാള്‍ വലിയ പരിണിതിയായിരിക്കും മോദിക്ക് ഉണ്ടാവാന്‍ പോകുന്നതെന്നും മമത പറഞ്ഞു.

]]>
കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത https://malayalees.ch/bjp-more-dangerous-than-maoists-mamata/ Wed, 20 Jan 2021 04:29:10 +0000 https://malayalees.ch/?p=38872 തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ഈയടുത്ത് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പുരുലിയയിലെ ആദിവാസി സമൂഹത്തെ കപട വാഗ്‌ദാനങ്ങൾ നൽകി ബി.ജെ.പി വഴിതിരിച്ചു വിടുകയാണെന്നും മമത ആരോപിച്ചു.

]]>
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി https://malayalees.ch/mamata-banerjee-says-she-will-contest-from-nandigram-in-bengal-polls/ Mon, 18 Jan 2021 12:32:10 +0000 https://malayalees.ch/?p=38795 കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ മാ, മാതി, മാനുഷ് (മാതാവ്, ഭൂമി, ജനം) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത ബംഗാള്‍ കീഴടക്കിയത്.

തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വിമതരെ നിശ്ശബ്ദമാക്കുക എന്ന തന്ത്രം കൂടി മമതയുടെ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞയാഴ്ചകളിലായി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചുവടുമാറിയിരുന്നത്.

]]>
ബി.ജെ.പിക്കെതിരെ ഇടതുമുന്നണിയും കോണ്‍ഗ്രസും മമതയോടൊപ്പം അണിചേരണം: തൃണമൂല്‍ കോണ്‍ഗ്രസ് https://malayalees.ch/support-mamata-in-fight-against-communal-bjp-tmc-appeals-to-left-congress/ Thu, 14 Jan 2021 03:53:14 +0000 https://malayalees.ch/?p=38539 പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.

”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ വിശേഷിപ്പിച്ചത്. ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സഖ്യം പ്രഖ്യാപിക്കാനിരിക്കെയാണ് ടി.എം.സിയുടെ നിലപാട്.

]]>
തെരഞ്ഞെടുപ്പ് തോറ്റാൽ ബി.ജെ.പി പ്രവർത്തകർ ട്രംപ് അനുകൂലികളെ പോലെ പെരുമാറും : മമത https://malayalees.ch/mamata-against-bjp/ Tue, 12 Jan 2021 03:55:01 +0000 https://malayalees.ch/?p=38418 ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു.

തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു.

” ചില തൃണമൂൽ നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നതായി നമ്മൾ കണ്ടു. അവർ കൊള്ള നടത്തിയ പൊതു പണം സംരക്ഷിക്കാൻ വേണ്ടിയാണ്‌ അവർ അങ്ങനെ ചെയ്യുന്നത്. ബി.ജെ.പി ഒരു വാഷിംഗ് മെഷീൻ പോലെയാണ് പെരുമാറുന്നത്. അവരുടെ പാർട്ടിയിൽ ചേരുന്നതോടെ അഴിമതിക്കാർ വിശുദ്ധരായി മാറും “

ദൽഹി അതിർത്തികളിൽ സമരം ചെയ്തു ഐക്യദാർഢ്യം പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കർഷക നിയമങ്ങൾ എത്രയും പെട്ടെന്ന് പിൻ വലിക്കണമെന്നും ആവശ്യപ്പെട്ടു.

]]>
ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ബി.ജെ.പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനർജി https://malayalees.ch/wont-allow-bengal-to-become-gujarat-mamata-banerjee/ Thu, 24 Dec 2020 04:35:41 +0000 https://malayalees.ch/?p=37458 കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മമത ബാനർജി കേന്ദ്രത്തിനും ബിജെപിക്കുമെതിരായി നിരവധി പ്രസ്താവനകൾ നടത്തുകയുണ്ടായി. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് കീഴിൽ ബംഗാൾ മികച്ച വികസനങ്ങൾ കൈവരിച്ചതായി മമത പറഞ്ഞു. നാഷ്ണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം ബംഗാളിലെ ക്രൈം ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി മമത ചൂണ്ടിക്കാട്ടി. “സുരക്ഷിത നഗരത്തിനുള്ള” ടാഗ് രണ്ടുപ്രാവശ്യം പശ്ചിമ ബംഗാൾ തലസ്ഥാന നഗരിയായ കൊൽക്കത്തക്ക് ലഭിച്ചിരുന്നു.

]]>
‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി https://malayalees.ch/centre-is-brazenly-interfering-with-state-govt-functioning-by-transferring-police-officers-mamata/ Mon, 21 Dec 2020 04:44:50 +0000 https://malayalees.ch/?p=37254 പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത മുഖർജി പ്രതികരിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവരെ വിട്ടയക്കാനാവില്ലെന്ന് മമതയും നിലപാടെടുത്തു.

വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്.പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചത്. എന്നാല്‍ അവരെ തിരിച്ചയക്കില്ലെന്ന് കാണിച്ച് മമത ബാനർജി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കത്തിൽ പറയുന്നു.

]]>