mamata banarjee – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Mar 2021 04:22:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mamata banarjee – malayalees.ch https://malayalees.ch 32 32 ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത https://malayalees.ch/mamata-march-against-lpg-price-rise/ Mon, 08 Mar 2021 04:22:12 +0000 https://malayalees.ch/?p=41189 ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു.

റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ തെരഞ്ഞടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു മമതയുടെ പ്രതിഷേധം.

നാല് ദിവസത്തെ ഇടവേളയില്‍ 25 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന് വില വര്‍ധിച്ചത്. പെട്രോളിന് ചില നഗരങ്ങളില്‍ നൂറ് രൂപ കടന്നിരുന്നു.

മോദിയെ താനുമായി നേരിട്ട് ഏറ്റുമുട്ടാനും മമത ബാനര്‍ജി വെല്ലുവിളിച്ചു. മോദിക്ക് എത്രമാത്രം വിജയിക്കാനാകുമെന്ന് ചോദിച്ച മമത, വിജയിയെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ 29 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

]]>
“ആരെയും പേടിയില്ല, ജയിൽ കാട്ടി പേടിപ്പിക്കേണ്ട” – മമത ബാനർജി https://malayalees.ch/wont-be-afraid-cant-be-intimidated-with-jail-says-mamata/ Mon, 22 Feb 2021 04:18:51 +0000 https://malayalees.ch/?p=40501 തനിക്ക് ആരെയും പേടിയില്ലെന്നും തന്നെ ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാഷ്ട്രീയ പാർട്ടിയെയും പേരെടുത്തു പറയാതെ വെല്ലുവിളിച്ച് തങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

“ഞങ്ങളെ ജയിൽ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങൾ തോക്കുകൾക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികൾക്കെതിരെ പോരാടുന്നതിനു ഞങ്ങൾക്ക് ഭയമില്ല.”മമത പറഞ്ഞു.

“എന്റെ ഉള്ളിൽ ജീവനുള്ളിടത്തോളം ഒരു വിരട്ടലിലും എനിക്ക് പേടിയില്ല.”ഞായറാഴ്ച അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അവർ ഇങ്ങനെ പറഞ്ഞത്.

കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്ക്​ സി.ബി.ഐ നോട്ടീസ് നൽകിയതിന് ശേഷമായിരുന്നു മമതയുടെ പരിപാടി.

“21 ൽ വെല്ലുവിളിയുണ്ടാവട്ടെ, ആരുടെ ശക്തയാണ് കൂടുതലെന്ന്‌ നമുക്ക് കാണാം. 21 ൽ ഒരു കളിയേ ഉണ്ടാകൂ. ഞാൻ ആ കളിയിലെ ഗോൾകീപ്പറായിരിക്കും. ആര് ജയിക്കുമെന്നും ആര് തോൽക്കുമെന്നും എനിക്ക് കാണണം”- മമത പറഞ്ഞു. “ഞങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല.”

]]>
‘തെരഞ്ഞെടുപ്പ് കഴിയട്ടെ, മമതയും ജയ് ശ്രീറാം വിളിച്ച് തുടങ്ങും’ അമിത് ഷാ https://malayalees.ch/mamata-banerjee-will-say-jai-shri-ram-before-polls-are-over-amit-shah/ Thu, 11 Feb 2021 14:54:21 +0000 https://malayalees.ch/?p=40040 തെരഞ്ഞെടുപ്പ് വരാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളി. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

‘ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നത്? ഇന്ത്യയിലല്ലാതെ പിന്നെ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടത്? ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തട്ടെ, മമത ബാനർജിയും ജയ് ശ്രീറാം എന്ന് മന്ത്രിക്കാൻ തുടങ്ങും’ അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത ബാനര്‍ജി മുൻപ് വേദ് പങ്കിട്ട സമയത്ത് ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രസംഗം പകുതിക്ക് നിർത്തി മമത പോകുകയും ചെയ്തു. ഈ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസാതാവന.

മോദി സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോള്‍ മമത മരുമകൻ അഭിഷേക് ബാനർജിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. അഭിഷേകുമായി യോജിച്ചുപൊകാന്‍ കഴിയാത്തതുകൊണ്ടാണ് പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിൽ ചേർന്നത്. മമതയുടെ നേതൃത്വത്തിലുള്ള അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

]]>
‘ബി.ജെ.പിയെ അധികാരത്തിലേറ്റില്ല, ജീവനുള്ള കാലത്തോളം ബംഗാള്‍ കടുവയെപ്പോലെ തലയുയര്‍ത്തി നില്‍ക്കും’ മമതാ ബാനര്‍ജി https://malayalees.ch/like-a-royal-bengal-tiger-mamata-banerjee-responds-to-jp-nadda/ Thu, 11 Feb 2021 04:06:05 +0000 https://malayalees.ch/?p=39998 പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ജീവനുള്ള കാലത്തോളം അതിന് സമ്മതിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാള്‍ഡയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി

‘ഞാനൊരു ദുര്‍ബലയാണെന്ന് ആരും കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളുമല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു ബംഗാള്‍ കടുവയെ പോലെ ജീവിക്കും. ബി.ജെ.പിയെ അധികാരത്തിലേറ്റുക എന്നത് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ്. കലാപം ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാം. പക്ഷേ നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം ഞാന്‍ ഒറ്റയ്ക്കല്ല, ജീവിച്ചിരിക്കുന്ന കാലം വരേയും ബി.ജെ.പിയെ ഇവിടെ വളരാന്‍ അനുവദിക്കില്ല’ മമത പറഞ്ഞു.

]]>
‘രാജ്യ-വിരുദ്ധ ബജറ്റ്’, കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നു: മമത https://malayalees.ch/mamata-banerjee-slams-union-budget-as-anti-people/ Tue, 02 Feb 2021 04:06:00 +0000 https://malayalees.ch/?p=39471 ”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും..”

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും. രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങൾ, ഇൻഷുറൻസ്, റയിൽവേ തുടങ്ങി എല്ലാം അവർ വിൽക്കുകയാണ്.” മമത പറഞ്ഞു.

”ഇത് ജനവിരുദ്ധമായിട്ടുള്ള ബജറ്റ് ആണ്. ജനത്തെ കബളിപ്പിക്കുന്ന ബജറ്റ്. കർഷകർക്കും രാജ്യത്തിനും എതിരെയുള്ള ബജറ്റ്.” ബംഗാളിലെ ഉത്തർ ബംഗാ ഉത്സവ്‌ ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്യവേ മമത പറഞ്ഞു. ”ലോക്ക് ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട വാഹനസൗകര്യം ഒരുക്കാൻ കേന്ദ്രത്തിന് പണമുണ്ടായില്ല. അഴിമതി വീരന്മാരായ അവരുടെ നേതാക്കൾക്ക് വിമാനയാത്രക്ക് സൗകര്യമൊരുക്കാൻ അവർക്ക് പണമുണ്ട്. ഇതവരുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു.” മമത ബാനർജി കൂട്ടിച്ചേർത്തു

]]>
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങൾ വേണം; പുതിയ ആവശ്യം ഉന്നയിച്ച് മമത ബാനർജി https://malayalees.ch/mamata-banerjee-demands-four-rotating-national-capitals/ Sat, 23 Jan 2021 11:47:44 +0000 https://malayalees.ch/?p=39055 ന്യൂഡൽഹി: ഇന്ത്യയ്ക്ക് നാലു ദേശീയ തലസ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഇന്ത്യയ്ക്ക് ഊഴം തിരിച്ച് നാലു തലസ്ഥാനങ്ങൾ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇംഗ്ലീഷുകാർ രാജ്യം മുഴുവൻ ഭരിച്ചത് കൊൽക്കത്തയിൽനിന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാനം മാത്രം?’ – അവർ ചോദിച്ചു.

നമ്മൾ നേതാജിയുടെ ജന്മദിനം ദേശനായക് ദിവസ് ആയാണ് ആഘോഷിക്കുന്നത്.ഈ ദിവസം ദേശീയ അവധിയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം. നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആക്കി മാറ്റിയതിൽ കേന്ദ്രം കൂടിയാലോചന നടത്തിയില്ല. എന്തു കൊണ്ടാണ് ദേശനായക് ദിനമായി ആചരിക്കുന്നത് എന്നറിയുമോ? രബീന്ദ്രനാഥ ടാഗോർ അങ്ങനെയാണ് നേതാജിയെ വിളിച്ചിരുന്നത്- മമത വ്യക്തമാക്കി.

നേതാജിയെപ്പോലെ ദേശസ്‌നേഹമുള്ള ചുരുക്കം ചിലരേ ഉള്ളൂ. ജന്മദിനം അറിയാമെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പലർക്കുമറിയില്ല. നേതാജിയുടെ വീക്ഷണമായിരുന്ന ആസൂത്രണ കമ്മിഷന്‍ എന്തിനാണ് പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പിൽ മാത്രമല്ല അദ്ദേഹത്തെ ഓർക്കേണ്ടത്. 365 ദിവസവും നേതാജി നമ്മുടെ ഹൃദയത്തിലുണ്ട്- അവർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് മുമ്പിൽക്കണ്ട് ബിജെപിയും നേതാജി ജന്മദിനാഘോഷം കൊണ്ടാടുന്ന വേളയിലാണ് മമതയുടെ വിമർശനങ്ങൾ.

]]>