mallikarjun kharge – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:44:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mallikarjun kharge – malayalees.ch https://malayalees.ch 32 32 മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്തെന്ന് സൂചന https://malayalees.ch/india-alliance-meeting-at-mallikarjun-kharges-residence/ Wed, 06 Sep 2023 06:43:19 +0000 https://malayalees.ch/?p=87318 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം ചേർന്നു. ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി ചർച്ച ചെയ്യാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിലെ യോഗം. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംഭരണ ബിൽ,ഭ രണഘടനയിൽ നിന്നും ഇന്ത്യയുടെ പേര് മാറ്റാനുള്ള പ്രമേയം എന്നിവ കേന്ദ്രം അവതരിപ്പിച്ചേക്കും എന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ത്യാസഖ്യം യോഗം വിളിച്ചു ചേർത്തത്. ശാരീരിക അവശതകൾ മൂലം സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം കോൺഗ്രസ് പാർട്ടി പാർലമെന്ററി നയ രൂപീകരണ യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. പതിനെട്ടാം തീയതി മുതലുള്ള പാർലമെൻ്റ് സമ്മേളനത്തിൻ്റെ അജണ്ടകൾ ബിജെപി വ്യക്തമാക്കിയിട്ടില്ലെന്നും പാർലമെന്റ് രാജ്യത്തെ ജനങ്ങളുടേതാണെന്നും എംപി ഗൗരവ് ഗോഗോയ് ആരോപിച്ചു.

കേന്ദ്രം ഏത് വിഷയവുമായി മുന്നോട്ടു വന്നാലും അതിനെ നേരിടാൻ തയ്യാറാണ് എന്നാണ് പ്രതിപക്ഷ നിലപാട്. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വളരെ പക്വമായും ശ്രദ്ധാപൂർവ്വം വിഷയങ്ങളെ സമീപിക്കുവാനും ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

]]>
രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ഖാർഗെ https://malayalees.ch/mallikarjun-kharge-on-rahul-gandhis-security-jk/ Sat, 28 Jan 2023 07:35:39 +0000 https://malayalees.ch/?p=75199 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കും.

അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്.

അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാശ്മീർ പൊലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീർ പൊലീസ് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

]]>
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും https://malayalees.ch/mallikarjun-kharge-to-officially-take-charge-of-aicc-president/ Wed, 26 Oct 2022 04:15:52 +0000 https://malayalees.ch/?p=70208 മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും.

നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ കടക്കും.

കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ആദ്യം 11 അംഗ ദേശീയ സമിതിയാകും ഖാര്‍ഗെയെ പ്രഖ്യാപിക്കുക എന്നാണ് വിവരം. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാകും ദേശീയ സമിതി പുനഃസംഘടന.

]]>
പുതിയ ഭാരവാഹികൾ; നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി മല്ലികാർജുൻ ഖർഗെ https://malayalees.ch/mallikarjun-kharge-nehru-family/ Thu, 20 Oct 2022 05:07:17 +0000 https://malayalees.ch/?p=69906 കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി. പുതിയ ഭാരവാഹികൾ ആരൊക്കെയാകണം എന്നതിൽ സോണിയ ഗാന്ധിയോടാണ് അദ്ദേഹം അഭിപ്രായം തേടിയത് പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് മല്ലികാർജുൻ ഖർഗെയുടെ ശ്രമം.

അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്നും വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് ഖര്‍ഗെ പ്രതികരിച്ചു.

ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

]]>
പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ് https://malayalees.ch/shashi-tharoor-tweet-about-internal-letter-leaked-to-media/ Wed, 19 Oct 2022 08:34:18 +0000 https://malayalees.ch/?p=69877 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.

]]>
ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ https://malayalees.ch/mallikarjun-kharge-gets-more-lead-aicc-election/ Wed, 19 Oct 2022 08:32:26 +0000 https://malayalees.ch/?p=69874 കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്.

]]>
‘ഖാര്‍ഗെയോ, തരൂരോ ‘? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: ഉച്ചയോടെ ഫലപ്രഖ്യാപനം https://malayalees.ch/congress-president-election-counting-today/ Wed, 19 Oct 2022 04:21:29 +0000 https://malayalees.ch/?p=69833 പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.

മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.

വിവിധ പിസിസികളിൽ സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകൾ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുക.

]]>
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയ്ക്ക് തരൂർ എത്രത്തോളം വെല്ലുവിളിയാകും? https://malayalees.ch/shashi-tharoor-vs-mallikarjun-kharge/ Mon, 17 Oct 2022 08:56:00 +0000 https://malayalees.ch/?p=69723 കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും? ഏറെ നാളായി ഉയരുന്ന ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുകയാണ്. ആകെ രണ്ട് സ്ഥാനാർത്ഥികൾ, ശശി തരൂരും മല്ലികാർജുൻ ഖാർഗെയും. സീതാറാം കേസരിക്ക് ശേഷം ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയുടെ അധ്യക്ഷനാകാൻ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യത്തെ 40 കേന്ദ്രങ്ങളിൽ 68 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ 9,800 വോട്ടർമാർ രണ്ടിലൊരാൾക്ക് വോട്ട് ചെയ്യും.

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ നയിക്കുന്നതിനാൽ അദ്ദേഹത്തിനായും സഹ പദയാത്രികർക്കയും ഒരു പ്രത്യേക പോളിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ അക്ബർ റോഡിലുള്ള പാർട്ടി ആസ്ഥാനത്ത് ഒക്ടോബർ 19 ബുധനാഴ്ച ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ 22 വർഷത്തിനിടെ ആദ്യമായി അധ്യക്ഷനെ കണ്ടെത്താൻ ഒരു വോട്ടെടുപ്പ് നടക്കുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നേരത്തെ 1998-ൽ സീതാറാം കേസരിയെ സ്ഥാനത്തുനിന്നും പാർട്ടി പുറത്താക്കി സോണിയാ ഗാന്ധിയെ അധ്യക്ഷയാക്കി. സോണിയാ ഗാന്ധിക്ക് പിന്നാലെ മകൻ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പില്ലാതെ പാർട്ടി അധ്യക്ഷനായി.

ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും രാജ്യത്തുടനീളമെത്തി പ്രവർത്തകരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിച്ചു. ചട്ടം ലങ്കിച്ച് നേതാക്കൾ പക്ഷം പിടിച്ചപ്പോഴും, പ്രചാരണത്തിൽ സഹകരിക്കാതിരുന്നപ്പോഴും ശശി തരൂർ നിരാശനായി. എന്നാൽ പാർട്ടിയുടെ പല സംസ്ഥാന ഘടകങ്ങളുടെയും തലവന്മാർ തന്നെ കാണാതിരുന്നിട്ടും ഖാർഗെയെ സ്വാഗതം ചെയ്തപ്പോഴും മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ മാത്രമേ പിന്തുണയ്ക്കൂ എന്ന് കോൺഗ്രസ് കേരള ഘടകം പ്രമേയം പാസാക്കി.

ഒടുവിൽ വോട്ട് രേഖപ്പെടുത്തുന്നതിലെ അപാകതകൾ വരെ തരൂർ ചൂണ്ടിക്കാട്ടി. “ബാലറ്റ് പേപ്പറിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേരുകൾ ഉണ്ടായിരിക്കും. ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ മുന്നിലുള്ള ബോക്സിൽ ‘ടിക്ക്’ ഇടാം. ഇതല്ലാതെ മറ്റേതെങ്കിലും അടയാളമോ നമ്പറോ മാർക്ക് ചെയ്താൽ വോട്ട് അസാധുവാക്കും” – പരാതിയ്ക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വോട്ടർമാർക്ക് നിർദ്ദേശം നൽകി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജുൻ ഖാർഗെ.

എൺപതുകാരനായ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥി ഖാർഗെയാണെന്ന് പലരും വിശ്വസിക്കുന്നു. കർണാടകയിലെ കലബുറഗി ജില്ലയിലെ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നിന്ന് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള ഖാർഗെയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. 1972-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖാർഗെ കർണാടകയിലെ കലബുറഗി ജില്ലയിലെ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒമ്പത് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തെ കന്നഡ ഭാഷയിൽ ‘സോൾ എലഡെ സർദാർ’ എന്ന് വിളിച്ചിരുന്നു, അതായത് ‘തെരഞ്ഞെടുപ്പിലെ അപരാജിതൻ’. 2009ൽ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ കേന്ദ്രത്തിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ മന്ത്രിയായി..

അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭരണഘടന (371 (ജെ)) ഭേദഗതിക്കായി പ്രചാരണം നടന്നത്. ഇതുമൂലം ഹൈദരാബാദ്, കർണാടക മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ലഭിച്ചു. 2014ൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വിനയത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് ഖാർഗെ. ദക്ഷിണേന്ത്യയിലെ ദളിത് നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ പ്രവർത്തകന് പോലും പ്രസിഡന്റ് സ്ഥാനത്തെത്താൻ കഴിയുമെന്ന സന്ദേശം പ്രവർത്തകർക്ക് നൽകാനും കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് വിശകലന വിദഗ്ധർ കരുതുന്നു.

ശശി തരൂരിന് എത്രത്തോളം വെല്ലുവിളി നൽകാൻ കഴിയും?

തൻ്റെ ഇംഗ്ലീഷ് പദപ്രയോഗം കൊണ്ടും, നിലപാട് കൊണ്ടും മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന സാർവത്രിക പൗരനാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയെ പരാജയപ്പെടുത്താൻ തരൂരിന് കഴിഞ്ഞേക്കില്ല, എന്നാൽ കോൺഗ്രസ് നേതാക്കളുടെ മുൻനിരയിൽ തന്നെ നിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്നതിലുപരി, 66 കാരനായ ശശി തരൂരിന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഇംഗ്ലീഷ് ഭാഷയിലും ഫാഷനിലും വിനയാന്വിത സ്വഭാവത്തിലുടെയും നേടിയെടുത്തതാണ് ഈ വ്യക്തിത്വം. വിദഗ്ദ്ധനായ ഒരു നയതന്ത്രജ്ഞനും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.

കോൺഗ്രസിന്റെ ജി-23ന്റെ ഭാഗമായിരുന്നു ശശി തരൂർ:

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ പഠിച്ച തരൂർ രാജ്യത്തെ ചുരുക്കം ചില ബുദ്ധിജീവികളിൽ ഒരാളാണ്. വിദേശത്ത് പഠിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. യുഎന്നിന്റെ അണ്ടർ സെക്രട്ടറി ജനറലായി. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യ അദ്ദേഹത്തെ പിന്തുണച്ചെങ്കിലും വിജയിക്കാനായില്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള അദ്ദേഹം ഈ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. നയതന്ത്രത്തിലെ തന്റെ മഹത്തായ ജീവിതത്തിനിടയിൽ, 10 വയസ്സ് മുതൽ ഉണ്ടായിരുന്ന പുസ്തകരചനാ ശീലം അദ്ദേഹം തുടർന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഫിക്ഷൻ, നോൺ ഫിക്ഷൻ, രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.

കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തിന് സോണിയ ഗാന്ധി തിരുവനന്തപുരത്ത് നിന്ന് പാർട്ടി ടിക്കറ്റ് നൽകി. കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി നേതാക്കളിൽ നിന്ന് തനിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന് ഖാർഗെയെ വെല്ലുവിളിക്കുന്ന തരൂർ പലപ്പോഴായി പറഞ്ഞു. സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ ശശി തരൂർ അവിടെയും മുന്നിലായിരുന്നു. “ഖർഗെ സാഹിബ് ഒരു മുതിർന്ന നേതാവാണ്, അദ്ദേഹം വിജയിച്ചാൽ, ഞങ്ങൾ എല്ലാവരും അദ്ദേഹത്തോടൊപ്പം സഹകരിച്ച് പ്രവർത്തിക്കും. പാർട്ടി ഞങ്ങളുടെ വീടും കുടുംബവുമാണ്” – തെരഞ്ഞെടുപ്പിന് മുമ്പ് ശശി തരൂർ ലഖ്‌നൗവിൽ പറഞ്ഞു.

]]>
വോട്ടെണ്ണുമ്പോൾ ചിലർ അമ്പരപ്പെടും’; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്ന് തരൂർ https://malayalees.ch/shashi-tharoor-says-congress-chief-poll-wont-be-lopsided/ Tue, 11 Oct 2022 13:08:15 +0000 https://malayalees.ch/?p=69420 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വോട്ട് ചെയ്യാൻ വോട്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. തന്റെ എതിരാളിയെ പിന്തുണയ്ക്കാൻ പല നേതാക്കളും അവരുടെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വോട്ടുകൾ എണ്ണുമ്പോൾ ഇവർ അമ്പരപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും തരൂർ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എന്നെ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 1997-ലെയും 2000-ലെയും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ വൻവിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്” – തരൂർ അഭിമുഖത്തിൽ പറയുന്നു. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം എംപി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയും ശശി തരൂരും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വോട്ടർമാരെ കാണുകയും അവരുടെ പിന്തുണ നേടുകയും ചെയ്തു. മല്ലികാർജുൻ ഖർഗെ ഇതുവരെ എട്ട് സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിൽ എത്തിയപ്പോൾ ശശി തരൂർ നാല് സംസ്ഥാനങ്ങളിലെത്തി. അതേസമയം ഖർഗെയ്ക്കു പിന്നാലെ തരൂർ ജമ്മു കശ്മീരിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്ഥാനാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി ഹൈക്കമാൻഡിന് വേണ്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ ശശി തരൂരിൻ്റെ ജമ്മു കശ്മീർ സന്ദർശനത്തിനുള്ള സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വികാർ റസൂൽ വാനി പറഞ്ഞു. ഞായറാഴ്ച ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ഖർഗെ ആദ്യം ശ്രീനഗറിലും ഉച്ചയ്ക്ക് ശേഷം ജമ്മുവിലും എത്തി നേതാക്കളുടെ പിന്തുണ തേടി. ഇതോടൊപ്പം സംസ്ഥാനത്തെ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. ഒക്‌ടോബർ 17-നാണ് പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 19-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

]]>
ഖർഗെയ്ക്ക് പിസിസികളുടെ സ്വീകരണം, തരൂരിന് പ്രവർത്തകരുടെ സ്വീകരണം; പ്രചാരണം മുറുകുന്നു https://malayalees.ch/shashi-tharoor-mallikarjun-kharge/ Mon, 10 Oct 2022 04:44:42 +0000 https://malayalees.ch/?p=69312 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തിൽ ഖർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണം ചിത്രം. (shashi tharoor mallikarjun kharge)

ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഖർഗെയുടെ സ്വീകരണത്തിലുണ്ട്.

ഇന്ന് ഉത്തർപ്രദേശിൽ എത്തുന്ന ശശി തരൂർ, ലക്നൗ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് താല്പര്യപ്പെടുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം ആവർത്തിക്കപ്പെടാനാണ് സാധ്യത. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവ‍ർത്തകരിൽ നിന്ന് ശശി തരൂരിന് ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുന്നുണ്ട്. കൊൽക്കത്തക്ക് ശേഷം അസമിൽ എത്തുന്ന ഖർഗെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിന് എത്തുന്ന ഖർഗെയക്ക് പിസിസികളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകും.

വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന ഇരു സ്ഥാനാർത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടർമാർ പരിചിതമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു തരൂർ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പിസിസികൾക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥികൾക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.

]]>