Malik – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Jul 2021 04:18:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malik – malayalees.ch https://malayalees.ch 32 32 ഫഹദ് ചിത്രം മാലിക് ടെലിഗ്രാമിൽ; ചോർന്നത് ആമസോണിൽ റിലീസായതിന് പിന്നാലെ https://malayalees.ch/fahad-picture-in-malik-telegram/ Thu, 15 Jul 2021 04:18:16 +0000 https://malayalees.ch/?p=46812 ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സർക്കാർ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.

തിയേറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘മാലിക്’. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ചിത്രം വേള്‍ഡ്-വൈഡ് റിലീസാണ്.

]]>
അടുത്ത പെരുന്നാളിന് ‘മാലിക്’ വരുന്നു; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ https://malayalees.ch/fahadh-faasil-malik-release-date-declared/ Wed, 23 Dec 2020 13:36:01 +0000 https://malayalees.ch/?p=37416 ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസായി 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സം​ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്

]]>