Malayankunju – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Dec 2020 08:16:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayankunju – malayalees.ch https://malayalees.ch 32 32 നായകന്‍ ഫഹദ്, നിര്‍മ്മാണം ഫാസില്‍; മലയന്‍ കുഞ്ഞ് വരുന്നു https://malayalees.ch/fahad-join-hands-with-his-father/ Mon, 14 Dec 2020 08:15:49 +0000 https://malayalees.ch/?p=36901 വെള്ളിത്തിരയില്‍ വീണ്ടും ഒരു അച്ഛനും മകനും ഒന്നിക്കുന്നു. പ്രിയ നായകനും ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമാണ് ഒന്നിക്കുന്നത്. ഫഹദ് നായകനായ ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ.

സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന് ശേഷം മലയന്‍കുഞ്ഞിന്‍റെ ചിത്രീകരണം തുടങ്ങും. തിയറ്റര്‍ റിലീസ് ലക്ഷ്യമിട്ടാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.

]]>