Malayali – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 04:27:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayali – malayalees.ch https://malayalees.ch 32 32 പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും https://malayalees.ch/malayali-youth-killed-in-poland/ Sat, 28 Jan 2023 04:24:24 +0000 https://malayalees.ch/?p=75149 പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് പോരുന്നു. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.

പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്.

തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

]]>
കോൺസുലേറ്റിന് പിടിവാശി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു https://malayalees.ch/dubai-indian-consulate/ Tue, 01 Sep 2020 06:07:07 +0000 https://malayalees.ch/?p=31111 മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന

ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു. മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന.

ഇത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റിന്‍റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെയായി വൈകുകയാണ്.

തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹൻ, സുധീഷ് കുമാർ, പട്ടാമ്പി സ്വദേശി അസീസ്, നാദാപുരം സ്വദേശി ഇസ്മായീലിൽ എന്നിവരുടെ മൃതദേഹങ്ങളാണ് കോൺസുലേറ്റിന്‍റെ പിടിവാശിമൂലം വൈകിയത്.

പുതിയ കോൺസുൽ ജനറലാണ് മരണം നടന്ന ശേഷം വാങ്ങിയ മുദ്രപത്രത്തിൽ എൻ.ഒ.സി വേണമെന്ന സാങ്കേതിക തടസം ഉന്നയിക്കുന്നത്. മുദ്രപത്രം ട്രഷറിയിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്നത് ലൈസൻസുള്ള വെണ്ടർമാരാണ് എന്നതിനാൽ പുതിയ നിബന്ധന പ്രായോഗികമല്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

]]>
ഐ.സി.എ അനുമതിയില്ലാതെ എത്തിയ മലയാളികളെ അടക്കം വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു https://malayalees.ch/passengers-who-arrived-without-ica-permission-were-sent-back-from-the-airport/ Tue, 18 Aug 2020 05:18:17 +0000 https://malayalees.ch/?p=30379 അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്

യു.എ.ഇ ഫെഡറൽ അതോറിറ്റിയായ ഐ.സി.എ അനുമതിയില്ലാതെ എത്തിയ കൂടുതൽ പേരെ അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തി അബൂദബി വിമാനത്താവളത്തിൽ കുടുങ്ങിയ നാലു മലയാളികളും ഇവരിൽ ഉൾപ്പെടും. ലക്നോവിൽ നിന്നെത്തിയ 18 ഉത്തർപ്രദേശ് സ്വദേശികളാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നത്.

അബൂദബിയിൽ കുടുങ്ങിയ മലയാളികൾക്ക് മൂന്നാം ദിവസമായ ഇന്ന് വൈകീട്ടാണ് നാട്ടിലേക്ക് മടങ്ങാനായത്. ദുബൈ വിമാനത്താവളം മുഖേനയായിരുന്നു ഇവരുടെ മടക്കയാത്ര. ശനിയാഴ്ച പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് മലയാളികളായ ബാബു, രമേശ് കുന്നംകുളം, മിഥുൻ, സാലിഹ് ചങ്ങരംകുളം, അബൂബക്കർ എന്നിവർ എത്തിയത്. ഇതിൽ അബൂബക്കറിന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചു. ടിക്കറ്റ് ചെലവ് ഇത്തിഹാദ് എയർവേസ് നൽകി.

റസിഡൻ്റ് വിസക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ ഐ.സി.എ അനുമതി ആവശ്യമില്ല എന്ന വാർത്തകളെ തുടർന്നാണ് വന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപെടെയുള്ള എയർലൈൻ കമ്പനികൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി തേടാതെ യാത്രക്കാർ യു.എ.ഇയിലേക്ക് തിരിച്ചത്. കറാച്ചിയിൽ നിന്നെത്തിയ പാകിസ്താൻ സ്വദേശികളെയും തിരിച്ചയച്ചതായി ഇവർ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് ലക്നോ സ്വദേശികളായ തൊഴിലാളികൾ ഷാർജ വിമാത്താവളത്തിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരെ തിരിച്ചയച്ചു. അതേസമയം, ബംഗ്ലാദേശിൽ നിന്നെത്തിയ 127 തൊഴിലാളികളെയും അബൂദബി വിമാനത്താവളത്തിൽ നിന്ന് മടക്കി. ഇവർക്ക് അടുത്ത ദിവസം തന്നെ തിരിച്ചുവരാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

]]>