Malayali Jawan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Dec 2022 09:37:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayali Jawan – malayalees.ch https://malayalees.ch 32 32 പ്രിയപ്പെട്ട അച്ഛന്‍ ഇനി വരില്ല… ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകി കുഞ്ഞുതന്‍വിക് https://malayalees.ch/soldier-vaishakhs-one-year-old-baby/ Mon, 26 Dec 2022 09:36:52 +0000 https://malayalees.ch/?p=73440 സിക്കിമില്‍ അപകടത്തില്‍ മരിച്ചസൈനികന്‍ വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഒരാളുണ്ട് അവിടെ. ആള്‍ക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരന്‍ തന്‍വിക. വൈശാഖിന്റെ ഒരേയൊരു മകന്‍.

അച്ഛന്റെ മരണവാര്‍ത്ത അറിയാതെ ഇപ്പോഴും കളി ചിരികളിലാണ് തന്‍വിക്. വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തന്‍വികിന്റെ ഒന്നാം പിറന്നാള്‍ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നല്‍കിയാണ് വൈശാഖ് ഒടുവില്‍ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി.

മകന്റെ പിറന്നാള്‍ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തന്‍വികിന്റെ ആദ്യ പിറന്നാള്‍ കൊണ്ടാടി. ഓണവും കുടുംബത്തോടൊപ്പം ആഘോഷിച്ചാണ് അന്ന് മടങ്ങിയത്. കുഞ്ഞിന് നിറയെ സമ്മാനങ്ങളുമായി ഉടന്‍ മടങ്ങി വരുമെന്ന് ഉറപ്പ് നല്‍കിയാണ് തിരികെപ്പോയത്…

മടങ്ങിപ്പോകുന്ന അച്ഛന് കവിളില്‍ ഉമ്മ കൊടുത്ത് യാത്രയാക്കുമ്പോഴും ആരും കരുതിയില്ല അത് അവസാന മുത്തമായിരുന്നെന്ന്. വൈശാഖിന്റെ വിയോഗവാര്‍ത്ത ഈ നാടിനെ തേടി എത്തിയപ്പോഴും എല്ലാവരുടേയും കണ്ണ് നനയിപ്പിച്ചത് ഒന്നുമറിയാതെയുളള ഈ ഒന്നര വയസുകാരന്റെ കളിചിരികള്‍..

]]>
മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും https://malayalees.ch/coonoor-helicopter-crash-malayali-jawan-a-pradeeeps-body/ Fri, 10 Dec 2021 13:29:48 +0000 https://malayalees.ch/?p=53827 കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.

എ. പ്രദീപിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.

അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീർ,അബ്ദുൽ വഹാബ്,അബ്ദുൽ സമദ് സമദാനി ,ഫ്രാൻസ്, ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.

]]>