malayali expat – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Jun 2023 04:43:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayali expat – malayalees.ch https://malayalees.ch 32 32 കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ് https://malayalees.ch/malayali-youth-jailed-for-20-months-in-britain-for-brutally-beaten-up-wife/ Sat, 10 Jun 2023 04:22:32 +0000 https://malayalees.ch/?p=82470 കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ ന്യൂപോര്‍ട്ടിലെ താമസക്കാരനായ ധോണി വര്‍ഗീസ് (37) എന്ന യുവാവിനാണ് ശിക്ഷ.

ധോണി ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ റെക്കോര്‍ഡിങ്ങായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ധോണി രണ്ട് തവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു.

ധോണിയുമായുള്ള വഴക്ക് നാട്ടിലുളള സഹോദരനുമായി യുവതി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. വിഡിയോ കോള്‍ റെക്കോര്‍ഡിങ്ങില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പത്ത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

]]>