malayali died – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Sep 2023 10:31:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayali died – malayalees.ch https://malayalees.ch 32 32 അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; മലയാളി യുവാവ് മരിച്ചു https://malayalees.ch/malayali-died-in-crane-accident-abu-dhabi/ Tue, 12 Sep 2023 10:31:51 +0000 https://malayalees.ch/?p=87629 അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. (Malayali died in Crane accident Abu Dhabi)

ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാര്‍ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഷീബയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

]]>
ഹൃദയാഘാതം: മലയാളി സൗദിയില്‍ മരിച്ചു https://malayalees.ch/malayali-died-in-saudi-arabia-due-to-heart-attack-2/ Fri, 30 Jun 2023 12:32:43 +0000 https://malayalees.ch/?p=83581
സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

]]>
പനമ്പിള്ളി നഗർ സ്വദേശി ലണ്ടനിൽ കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന മലയാളി അറസ്റ്റിൽ https://malayalees.ch/malayali-stabbed-to-death-in-london/ Sat, 17 Jun 2023 04:23:32 +0000 https://malayalees.ch/?p=82893 മലയാളിയായ യുവാവ് ലണ്ടനിൽ കുത്തേറ്റ് മരിച്ചു. പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദിന് ഒപ്പം താമസിച്ചിരുന്ന 20 കാരൻ അറസ്റ്റിലായി. അരവിന്ദിനൊപ്പം തന്നെ താമസിച്ചിരുന്ന മലയാളി യുവാവാണ് പിടിയിലായത്.

]]>
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു https://malayalees.ch/malayali-student-died-in-abu-dhabi/ Tue, 15 Nov 2022 10:36:30 +0000 https://malayalees.ch/?p=71324 അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു.

അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടില്‍ നടക്കും

]]>
ഭക്ഷണവും വെള്ളവുമില്ലാതെ പത്തിലേറെ ദിവസം; ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം https://malayalees.ch/malayali-man-died-at-delhi-due-to-poverty/ Tue, 23 Aug 2022 05:46:10 +0000 https://malayalees.ch/?p=66872 പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡല്‍ഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറെ ദിവസങ്ങളായി അജിത് കുമാര്‍ താമസിച്ച വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മാസങ്ങളായി വാടകയും ഇയാള്‍ നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. എന്നാല്‍ കുറച്ച് നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.

]]>