malayalam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 08:37:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayalam – malayalees.ch https://malayalees.ch 32 32 ‘പണി വരുന്നുണ്ടവറാച്ചാ..’; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹനാൻ, അതൃപ്തി പ്രകടിപ്പ് മറ്റുള്ളവർ https://malayalees.ch/hanan-in-bigg-boss-malayalam-season-5-wild-card-entry-nrn-rswszw/ Tue, 11 Apr 2023 08:37:28 +0000 https://malayalees.ch/?p=79460 ‘സ്വപ്ന ലോകത്ത് എത്തിയ പോലെ’ എന്നാണ് ഹനാൻ ബിബി വീടിനെ കുറിച്ച് പറയുന്നത്.

ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ഏറെ വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുള്ളവരാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർ. ബി​ബി നാലാം സീസണിലെ റിയാസ് തന്നെ അതിന് ഉദാഹരണമാണ്. സീസൺ അഞ്ചിലും ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി എത്തിയിരിക്കുകയാണ്. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്ന ഹനാൻ ആണ് അത്. വൻ വരവേൽപ്പാണ് ഹനാന് മത്സരാർത്ഥികൾ നൽകിയത്. 

‘സ്വപ്ന ലോകത്ത് എത്തിയ പോലെ’ എന്നാണ് ഹനാൻ ബിബി വീടിനെ കുറിച്ച് പറയുന്നത്. എൻട്രി പോയിന്റിൽ വച്ച്

തന്നെ ഹനാനോടുള്ള അതൃപ്തി ചില മത്സരാർത്ഥികളിൽ പ്രകടമായിരുന്നു. പിന്നാലെ വീടിനുള്ളിൽ കടന്ന ഹനാൻ എല്ലാവരോടും സംസാരിക്കുകയും കുറിക്ക് കൊള്ളുള്ള മറുപടികൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് പലരിലും ഹനാനോടുള്ള വിയോജിപ്പ് പ്രകടമായി. സ്ട്രോം​ഗ് മത്സരാർത്ഥിയാണ് ഹനാൻ എന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജുനൈസ് പറയുന്നത്. പലരും പുറത്തെ സംഭവങ്ങൾ എന്താണെന്ന് അറിയാൻ വേണ്ടി ഹനാന്റെ ചുറ്റും കൂടുകയും ചെയ്യുന്നുണ്ട്. 

കോഫി ആണോ ചായയാണോ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ‘എന്നോട് ചോദിക്കുന്നവര്‍ക്ക് പണിയാകും’ എന്നാണ് ഹനാന്‍ പറഞ്ഞതെന്നാണ് റെനീഷ പറയുന്നത്. അത് തന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നത് പോലെയാണ് തോന്നിയതെന്നും അവര്‍ പറയുന്നു. സാഗര്‍, മനീഷ, റിനോഷ് എന്നിവരെയാണ് ഹനാന് ഇഷ്ടമായതെന്നാണ് ദേവു, സെറീന, റെനീഷ എന്നിവരടങ്ങിയ ഗ്യാങ്ങിന്‍റെ സംസാരം. തങ്ങളെ ഇഷ്ടമാകാത്തതിന് കാരണം തങ്ങള്‍ സ്ട്രോംഗ് ആയതുകൊണ്ടാകാം എന്നും ഇവര്‍ പറയുന്നു. എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നാണ് ദേവു പറയുന്നത്. എന്തായാലും ഹനാന്‍റെ വരവ് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നത് ഇന്നത്തെ എപ്പിസോഡില്‍ നിന്നും വ്യക്തമാണ്. ഇനി എന്തൊക്കെയാണ് വരും ദിവസങ്ങളില്‍ ബിബി ഹൌസില്‍ നടക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.  

]]>
ഒരു കോടി കാഴ്ചക്കാർ; ഒടിയന്റെ ഹിന്ദി പതിപ്പിന് കയ്യടികൾ; ലാലേട്ടന്റെ പിറന്നാൾ ദിവസം സന്തോഷം പങ്കുവെച്ച് സംവിധായകൻ https://malayalees.ch/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%92%e0%b4%9f%e0%b4%bf%e0%b4%af/ Sat, 21 May 2022 12:20:21 +0000 https://malayalees.ch/?p=62183 മലയാളത്തിൽ ഏറെ ട്രോളുകൾ നേടിയ മലയാള ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡിരിക്കുകയാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്. മലയാളം പതിപ്പിലെ നായകൻ മോഹനലാലിന് പിറന്നാൾ ആശംസകൾ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മൂന്ന് ആഴ്ചക്കുള്ളിൽ ഒരു കോടി പേരിലേക്കാണ് ഹിന്ദി പതിപ്പ് എത്തിയിരിക്കുന്നത്. കമന്റ് ബോക്സ് നിറയെ മൊഴിമാറ്റ പതിപ്പിലെ മോഹൻലാലിൻറെ അഭിനയത്തെ പ്രശംസിക്കുകയാണ്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്ന തലകെട്ടോടു കൂടിയാണ് ശ്രീകുമാർ പിറന്നാൾ ആശംസകൾ അറിയിച്ചത്. ആർആർആർ ചിത്രം ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ആശംസകളോടൊപ്പം ഒടിയൻ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകൻ ഒപ്പം ചേർത്തിട്ടുണ്ട്. ഈ ഭൂമിയിൽ അവശേഷിക്കുന്ന അവസാ ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രത്തിന്റെ കഥ. ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

]]>