malayalam movie – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 08:03:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayalam movie – malayalees.ch https://malayalees.ch 32 32 വികാസ് സൂര്യ – ലിജിൻ പൊയിൽ ചിത്രം “ദി റെഡ് ബലൂണിന്റെ“ പൂജ ചടങ്ങ് നടന്നു https://malayalees.ch/pooja-ceremony-of-malayalam-movie-the-red-balloon/ Mon, 23 Oct 2023 08:03:06 +0000 https://malayalees.ch/?p=89893
മനാമ: കുട്ടിസാറാ എന്റർടൈൻമെന്റ് ന്റെ ബാനറിൽ വികാസ് സൂര്യയും, ലിജിൻ പൊയിലും ചേർന്ന് സംവിധാനം ചെയ്യുന്ന “ദി റെഡ് ബലൂൺ“ എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം ക്യാൻസർകെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ പി വി ചെറിയാൻ, മാധ്യമ പ്രവർത്തകൻ പ്രവീൺകൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് പ്രിയയും, ലിജിനും ചേർന്നാണ്.

സൂര്യദേവ് (ആർട്ട് ),ഹാരിസ് ഇക്കാച്ചു (ഡിഒപി), സന്ദീപ് കണ്ണൂർ (ക്യാമറ അസോസിയേറ്റ്), രഞ്ജു രാജൻ (എഡിറ്റിംഗ്) ,ശ്രീജിൻ ചീനിക്കൽ (മേക്കപ്പ് ആന്റ് കോസ്റ്റ്യൂം ), ഫാസൽ യൂസഫ് (ബിജിഎം),സിജോ വട്ടക്കനൽ ( ടൈറ്റിൽ ആനിമേഷൻ ). കുട്ടിസാറ, സാദിക്, ഷാഗിത്ത്, ബിസ്റ്റിൻഅഗസ്റ്റിൻ , ജ്യോസ്‌ത്ന നായർ, രമ്യബിനോജ് , എന്നിവർ പ്രധാന കഥാ പാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രശോബ്, മുഖിൽ, ദീപക്, ജെൻസൺ, ജെസ്സി, മനോജ് എന്നിവരും അഭിനയതാക്കളായി എത്തുന്നു.സാമൂഹിക പ്രവർത്തകൻ അജിത്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ രാജേഷ്പെരുങ്കുഴി അവതാരകനായി.

]]>
‘വോയിസ് ഓഫ് സത്യനാഥൻ’ നാളെ മുതൽ തീയേറ്ററുകളിൽ https://malayalees.ch/voice-of-satyanathan-in-theaters-from-tomorrow/ Thu, 27 Jul 2023 10:52:48 +0000 https://malayalees.ch/?p=85130
ജനപ്രീയ നായകൻ ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച “വോയിസ് ഓഫ് സത്യനാഥൻ” ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ സംയുക്തമായാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആൻ മെഗാ മീഡിയയാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടിട്ടുണ്ട്.

ദിലീപ്, ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: മഞ്ജു ബാദുഷ, നീതു ഷിനോയ്, സഹ നിർമ്മാണം: റോഷിത് ലാൽ, ജിബിൻ ജോസഫ്, പ്രിജിന് ജെ പി. ഛായാഗ്രഹണം: ജിതിൻ സ്റ്റാൻസിലാവോസ്, സ്വരൂപ്‌ ഫിലിപ്പ്‌, സംഗീത സംവിധാനം: അങ്കിത് മേനോൻ, എഡിറ്റ്സ്: ഷമീർ മുഹമ്മദ്, വരികൾ: വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, പ്രൊജക്റ്റ് കോർഡിനേറ്റർ: പ്രിയദർശിനി പി എം, കോസ്റ്റ്യൂം: സമീറ സനീഷ്, ആർട്ട്: എം ബാവ, മേക്കപ്പ്: റോനെക്സ് സേവ്യർ, അസ്സോസ്സിയേറ്റ് ഡയറക്ടർ: മുബിൻ എം റാഫി, സ്റ്റിൽസ്: ഷാലു പേയാട്, പി ആർ ഓ: എ എസ് ദിനേശ്, പ്രതീഷ് ശേഖർ.

]]>
രോമാഞ്ചം മാത്രമല്ല; ഈ 3 മലയാള സിനിമകളും ഒടിടിയിൽ എത്തിയിട്ടുണ്ട് https://malayalees.ch/malayalam-films-ott-april-release/ Sat, 08 Apr 2023 05:01:46 +0000 https://malayalees.ch/?p=79284 പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രോമാഞ്ചം സിനിമ ഒടിടി റിലീസിനെത്തിയിട്ടുണ്ട്. ഇന്നായിരുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ( malayalam films ott april release )

എന്നാൽ രോമാഞ്ചം മാത്രമല്ല ഒടിടിയിൽ പ്രേക്ഷകർക്കായി എത്തിയിരിക്കുന്നത്. ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ മഹേഷും മാരുതിയും ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ബില്യണെയേഴ്‌സ്, മമിത ബൈജു അർജുൻ അശോകൻ എന്നിവരെത്തുന്ന പ്രണയ വിലാസം എന്നീ ചിത്രങ്ങൾ കൂടി ഒടിടിയിൽ എത്തുന്നുണ്ട്.

രോമാഞ്ചം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. മഹേഷും മാരുതിയും ആമസോൺ പ്രൈമിലും ഖാലി പേഴ്‌സ് സൺ നെക്സ്റ്റിലും പ്രണയവിലാസം സീ ഫൈവിലുമാണ് സ്ട്രീം ചെയ്യുക.

]]>
ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ? https://malayalees.ch/legendary-actor-innocent-funny-movie-dialogues/ Mon, 27 Mar 2023 12:09:29 +0000 https://malayalees.ch/?p=78706 ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’ സമ്മാനിച്ച പ്രതിഭയാണ് ഇന്നസെന്റ്. നര്‍മ്മത്തിനായി ശരീരത്തിന്റെ സകല സാധ്യതകളും ഇന്നസെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അത് മലയാളി ജീവിതത്തിന്റെ സമസ്തമേഖകളേയും സ്പര്‍ശിക്കുന്നതാകുമ്പോള്‍, അത് അവരവരെ തന്നെ നോക്കിയുള്ളതാകുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ പൊട്ടിച്ചിരിച്ചുപോകുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും മലയാളി ഇന്നസെന്റിന്റെ ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നു. ഇന്നസെന്റിന്റെ ശബ്ദവും ശരീര ചലനങ്ങളും മനസില്‍ കാണുന്നു. ജീവിതത്തെക്കുറിച്ച് ആ നര്‍മങ്ങള്‍ പറയുന്ന തത്വചിന്തകളെ ഉള്‍ക്കൊള്ളുന്നു. ഇന്നസെന്റിന്റെ ഒരു ഡയലോഗെങ്കിലും പറയാതെ, ഓര്‍മിക്കാതെ മലയാളിയുടെ ഏത് ദിവസമാണ് കടന്നുപോകാറുള്ളത്? (Legendary actor Innocent funny movie dialogues)

രാവിലെ എഴുന്നേറ്റ് കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തിടുക്കത്തില്‍ പോകാനൊരുങ്ങുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ മലയാളിയുടെ നാക്കിലേക്ക് റിഫഌക്‌സ് ആക്ഷനായി പറന്നു വരുന്നത് ഞാന്‍ ഒരുങ്ങുവാ അമ്മച്ചീ എന്നായിരിക്കും. ഇനി വരുന്നത് ഫോണ്‍ വിളിയാണെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടൂ, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം എന്നായിരിക്കും. പടിക്കെട്ടുകള്‍ ചാടിയിറങ്ങുമ്പോള്‍ തടസങ്ങളെ കവച്ച് ചാടി ജയിക്കുമ്പോള്‍ സ്വന്തം തോളില്‍ തട്ടി ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ് എന്ന് പറയാന്‍ തോന്നാത്ത മലയാളികളുണ്ടാകുമോ?

തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണികളും മദ്യവിമുക്തമായ കിനാശേരിയും മലയാളിയുടെ മനോഭൂപടത്തില്‍ വളരെ ആഴത്തില്‍ അടയാളപ്പെടാന്‍ കാരണം ഇന്നസെന്റ് എന്ന നടന്റെ ശരീരത്തിന്റേയും ശബ്ദത്തിന്റേയും അനന്ത സാധ്യതകളാണ്. നീ എന്തിനാ പഠിക്കുന്നേ…? എന്ന ചോദ്യം കേട്ടാല്‍ തന്നെ മനസിലാകും അതിന്റെ അര്‍ഥമെന്താണെന്ന്.

എന്നും താണു വണങ്ങിയിട്ട് മാത്രമുള്ള മുതലാളിയോട് എന്നെങ്കിലും ഒരിക്കല്‍ പണക്കാരനായി വന്ന് സ്വന്തം കാലിലുറച്ച് നിന്ന് അഹങ്കാരത്തോടെ നാല് വര്‍ത്തമാനം പറയുക എന്ന ആഗ്രഹം നീതിബോധമുള്ള ഒരു മനുഷ്യന്റെ ചോദനയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അത് സാധിക്കാത്തവര്‍ പോലും മ…മ…മത്തങ്ങാത്തലയാ… എന്ന് ഉള്ളിലെങ്കിലും വിളിച്ച് ചില അമര്‍ഷങ്ങളെ ചിരിയില്‍ ലയിപ്പിച്ച് ഒഴുക്കിവിടാറുണ്ട്. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ മോന്തയ്‌ക്കൊന്ന് പൊട്ടിച്ചിട്ട് കണ്ണാടിയെടുത്ത് കാണിച്ചുകൊടുക്ക് അപ്പോ കാണും മാര്‍ക്ക് എന്നോ മറ്റോ വിചാരിച്ച് മലയാളി സമാധാനിക്കും. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ കുറച്ച് പപ്പടം എടുത്തങ്ങ് കാച്ചും…

വാഴയായാല്‍ എന്താ വാ തുറന്ന് പറഞ്ഞൂടേ എന്ന ക്ലാസിക്കല്‍ നര്‍മം ഭൂമിയില്‍ മലയാളികള്‍ ഉള്ള കാലത്തോളം മറക്കില്ല. മത്തായിച്ചന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടില്ല, എന്തേ ഉണ്ണണോ എന്ന മറുചോദ്യം പോലെ, എനിക്ക് പരിചയമില്ല നീ മുണ്ട് എന്ന നിഷ്‌കളങ്ക വാക്കുകള്‍ പോലെ, ഞാന്‍ ഭാസുരയുടെ ഭര്‍ത്താവാ സംബന്ധക്കാരന്‍ എന്ന നിലവിളിയോമെത്തുന്ന ഭയപ്പാടിന്റെ വാക്കുകള്‍ പോലെ ഇനിയൊന്ന് ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് തിരിച്ചറിയുമ്പോള്‍ മലയാളി മനസുകള്‍ ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയില്‍ ഉരുകുകയാണ്.

]]>
വിജയം ആഘോഷിക്കുന്നതുപോലെ പരാജയങ്ങളും സ്വീകരിക്കണം: റോഷന്‍ ആന്‍ഡ്രൂസ്… https://malayalees.ch/roshan-andrews-says-that-it-is-better-to-accept-failures-as-successes/ Sat, 12 Nov 2022 11:57:46 +0000 https://malayalees.ch/?p=71185 സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ റോഷൻ അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിർമാണവും.’’–റോഷൻ ആൻഡ്രൂസ് പറഞ്ഞു.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായ സാറ്റര്‍ഡേ നൈറ്റ്‌സാണ് അവസാനമായി റിലീസ് ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. 

]]>
കാണിച്ചത് എന്റെ കാലുകൾ തന്നെ, ഒരു സീനിലും ഡ്യൂപ് ഇല്ല: സ്വാസിക അഭിമുഖം… https://malayalees.ch/exclusive-chat-with-swasika/ Sat, 12 Nov 2022 05:48:20 +0000 https://malayalees.ch/?p=71142 സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ഇറോട്ടിക് ത്രില്ലർ ചിലരുടെ ചതുരംഗം കളിയിൽ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥയാണ്. ചിത്രത്തിൽ സെലേന എന്ന നായികാവേഷം സ്വാസിക മനോഹരമാക്കി. അധികമാരും ഏറ്റെടുക്കാത്ത കഥാപാത്രത്തെ അതിഗംഭീരമാക്കാൻ സ്വാസികയ്ക്കു കഴിഞ്ഞു. വളരെ സങ്കീർണമായ, നടപ്പിലും ഇരുപ്പിലും പ്രത്യേക താളമുള്ള സെലേന ആകാൻ അത്ര എളുപ്പമായിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഇറോട്ടിക് സീനുകൾ ചെയ്യുന്നതിനേക്കാൾ സെലേനയുടെ മാനറിസങ്ങൾ പകർത്താനായിരുന്നു ബുദ്ധിമുട്ട്. തിരക്കഥ വായിച്ചു മനസ്സിലാക്കി, സിദ്ധാർഥ് ഭരതൻ എന്ന സംവിധായകനിൽ വിശ്വാസമർപ്പിച്ചാണ് ചിത്രം ഏറ്റെടുത്തതെന്നും സ്വാസിക മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിദ്ധാർഥ് ഭരതൻ തന്ന ഉറപ്പ്

സംവിധായകൻ സിദ്ധാർഥ് ഭരതനാണ് ‘ചതുര’ത്തിൽ അഭിനയിക്കാൻ വിളിച്ചത്. സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു അത്. ആ സമയത്തുള്ള വാർത്തകൾ കണ്ടിട്ടാകാം എന്നെ വിളിക്കാമെന്ന് അദ്ദേഹത്തിനു തോന്നിയത്. ഞാൻ ചെന്നപ്പോൾ ഒരു സീൻ അഭിനയിച്ചു കാണിക്കാൻ തന്നു. ഞാൻ അത് ചെയ്തു. അവർ എന്നെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു. ഇറോട്ടിക് ടൈപ്പ് സിനിമയാണെന്നും ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ എന്നെക്കൊണ്ട് ഈ വേഷം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. എന്റെ സംശയങ്ങൾ ഞാൻ സിദ്ധുവേട്ടനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘‘കുഴപ്പമില്ല. ഒരു താരത്തെ എന്റെ കഥാപാത്രമാക്കി മാറ്റിയെടുക്കാൻ എനിക്ക് കഴിയുമെന്നൊരു ആത്മവിശ്വാസമുണ്ട്. സ്വാസിക തിരക്കഥ വായിച്ചു മനസ്സിലാക്കി വന്നാൽ മാത്രം മതി’’. അതു കേട്ടപ്പോൾ സമാധാനമായി. ഒരു സംവിധായകൻ തരുന്ന ഉറപ്പിൽ കൂടുതൽ എന്താണു വേണ്ടത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആത്മവിശ്വാസം തോന്നി. സിദ്ധുവേട്ടന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളും സ്ത്രീകഥാപാത്രങ്ങളൊക്കെ എങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോ. അദ്ദേഹത്തിൽ വിശ്വസിച്ചാണ് ഈ സിനിമ ഏറ്റെടുത്തത്.

നല്ല കുട്ടി ഇമേജ് പോകുമെന്ന പേടിയില്ല

ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരുപാട് ചർച്ച വരും, വിമർശനങ്ങൾ വരും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അതെല്ലാം മുന്നിൽ കണ്ടുതന്നെയാണ് സിനിമ ഏറ്റെടുത്തത്. ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടിട്ടാണ് എന്നെക്കുറിച്ചുള്ള ധാരണ ഓരോരുത്തരും ഉണ്ടാക്കിയിരിക്കുന്നത്. ഏതു കഥാപാത്രം ചെയ്താലും ആ കഥാപാത്രമായിട്ടായിരിക്കും പ്രേക്ഷകർ നമ്മെ കാണുന്നത്. എന്റെ സീത എന്ന കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതാണ് എനിക്ക് അങ്ങനെയൊരു ഇമേജ് വന്നത്. ഇതെല്ലാം ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമാണ്. ‘ചതുര’ത്തിലെ കഥാപാത്രം കണ്ടിട്ട് എന്നെക്കുറിച്ചു മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല. ഒരു കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തിൽ അഭിനയിക്കാൻ എനിക്കു മടിയില്ല. സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ കഥാപാത്രത്തെക്കണ്ട് അതേ സ്വഭാവമാണ് ആര്‍ട്ടിസ്റ്റിനെന്നു തെറ്റിദ്ധരിക്കുമെന്നു തോന്നുന്നില്ല.

‘ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകൾ

‘ചതുര’ത്തിലെ മറ്റു സീനുകൾ ചെയ്തതു പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്‌തപ്പോഴും തോന്നിയത്. രണ്ടു വ്യക്തികൾ ഒരുമിച്ച് അഭിനയിക്കുന്നു, അതിലപ്പുറം ഒന്നുമില്ല. ഒരു ആർട്ടിസ്റ്റിന് പലതരം വേഷങ്ങൾ ചെയ്യേണ്ടി വരുമല്ലോ. ‘ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകൾ ഒരുപാട് പ്ലാൻ ചെയ്തു റിഹേഴ്സൽ ചെയ്തു ചെയ്തതാണ്. ഈ സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനാണ്. അദ്ദേഹം മനസ്സിൽ കണ്ട ചിത്രം ഞങ്ങൾ ചെയ്തു ഫലിപ്പിച്ചു. ഒരു സീൻ വൾഗർ ആകാതെ പ്രസന്റ് ചെയ്യാൻ സിദ്ധാർഥിന് നന്നായി അറിയാം. അദ്ദേഹമാണ് ഓരോ സീനും കൊറിയോഗ്രാഫി ചെയ്ത്. ഏതു ലൈറ്റ്, ഏതു പൊസിഷൻ, ഡയലോഗ് എല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. ഞങ്ങൾ അവിടെ ഇരുന്നുകൊടുത്താൽ മാത്രം മതി. അലൻ ചേട്ടൻ ആയാലും റോഷൻ ആയാലും ഞാനുമായി സംസാരിച്ച്, നമുക്ക് കംഫര്‍ട്ടബിൾ ആയി എങ്ങനെ ഒരു സീൻ ചെയ്യാം എന്ന് തീരുമാനിച്ചാണ് ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. ഒരു ഫൈറ്റ് സീൻ, ഒരു മരണവീട്ടിലെ സീൻ, അല്ലെങ്കിൽ പാട്ടു രംഗങ്ങൾ ചെയ്യുന്നതുപോലെയാണ് ഇന്റിമേറ്റ് സീനുകളും ചെയ്യുന്നത്. സിനിമ കാണുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന മനോഭാവമല്ല അഭിനയിക്കുമ്പോൾ താരങ്ങൾക്ക് ഉണ്ടാകുന്നത്. റിഹേഴ്സൽ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഒരു രംഗം പൂർത്തിയാക്കുന്നത്. ഇന്റിമേറ്റ് സീനുകളെക്കാൾ എനിക്കു ചാലഞ്ചിങ് ആയി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കൊണ്ടുവരാൻ ആയിരുന്നു. ഗ്രേസ്ഫുൾ ആയ, വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ചിരിയിലും എല്ലാം മനോഹാരിതയുള്ള ഒരു കഥാപാത്രമായിട്ടാണ് സെലേനയെ സിദ്ധുവേട്ടൻ സൃഷ്ടിച്ചത്. സെലേന ആയി മാറാൻ സ്വാസിക എന്ന വ്യക്തിയെ പൂർണമായും മറക്കേണ്ടി വന്നു. ഇത്തരമൊരു കഥാപാത്രം ആദ്യമായിട്ടാണ്. അത് നല്ല ചാലഞ്ച് ആയിരുന്നു.

കോവിഡ് കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ

കോവിഡ് കാലത്തായിരുന്നു ‘ചതുര’ത്തിന്റെ ഷൂട്ടിങ്. ഒരു ഹോട്ടലിൽ ആയിരുന്നു എല്ലാവരും താമസം. മറ്റെങ്ങും പോകാൻ പറ്റില്ല. അലൻസിയർ ചേട്ടനും റോഷനും ഞാനുമൊക്കെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ക്യാമറയ്ക്കു മുന്നിൽ എത്തുന്നതുവരെ തമാശ പറഞ്ഞ് ചിരിച്ചു സംസാരിച്ച് ഇരിക്കും. ചെറിയ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഫ്രീ ടൈം കിട്ടുമ്പോൾ ഒരുമിച്ചിരുന്നു സിനിമ കാണും, ഹോട്ടലിലെ കിച്ചണിൽ ഞങ്ങൾക്കുള്ള ആഹാരം ഉണ്ടാക്കും. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ഞങ്ങൾ ഈ ചിത്രം പൂർത്തിയാക്കിയത്. അലൻ ചേട്ടൻ നന്നായി കുക്ക് ചെയ്യും. എന്റെ അമ്മ ഇടക്കിടയ്ക്ക് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുമായിരുന്നു.

അത് എന്റെ കാൽ തന്നെ

ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ്.

കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നു

‘ചതുര’ത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമർശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു. അത് ഒന്നുരണ്ടു സീനുകൾ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. അത്തരമൊരു സീനിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിനിമ കണ്ടാലല്ലേ അറിയൂ. ഒരുകാര്യം മുഴുവൻ കാണാനോ വായിക്കാനോ ക്ഷമയില്ലാതെ അല്പസ്വല്പം വെട്ടിയെടുത്ത് പ്രകോപനപരമായ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഒരുപാടുണ്ട്. അത്തരക്കാരുടെ ഉദ്ദേശ്യം അവരുടെ പേജിന്റെ റീച്ച് മാത്രമാണ്. ചിത്രം ഇറങ്ങിക്കഴിഞ്ഞു കിട്ടുന്ന പ്രതികരണങ്ങൾ വളരെ നല്ലതാണ്. ചിത്രം കണ്ടിട്ട് ഞങ്ങളുടെ പെർഫോമൻസ് വിലയിരുത്തിയിട്ടാണ് പ്രതികരണങ്ങൾ വരുന്നത്. കാലോ കയ്യോ കാണുന്നതിനു പകരം സിനിമയുടെ മൊത്തത്തിലുള്ള വിലയിരുത്തൽ ആണ് ആളുകൾ ഇപ്പോൾ നടത്തുന്നത്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ എത്തുന്നുണ്ട്. അത് ചിത്രത്തിന്റെ വിജയമായി കാണുന്നു.

‘ചതുര’ത്തിന്റെ ഭാഗമായതിൽ സന്തോഷം

ചിത്രം ഏറ്റെടുത്തപ്പോൾത്തന്നെ ഈ സിനിമ നന്നായി വരുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ‘ചതുര’ത്തിന്റെ കഥ ദഹിക്കില്ല. നെഗറ്റീവ് കമന്റ്സ് വരുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതെല്ലാം സ്വീകരിക്കാൻ മനസ്സ് പാകപ്പെടുത്തി വച്ചിരുന്നു. വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഒരുപാടു പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നു. തിയറ്റർ വിസിറ്റിനു പോകുമ്പോഴും കിട്ടുന്നത് പോസിറ്റീവ് വൈബ് തന്നെയാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു

സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒന്നിലും അഭിനയിക്കുന്നില്ല. ‘ചതുര’ത്തിൽ അഭിനയിക്കുമ്പോൾ സീരിയലിലും അഭിനയിക്കുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കാൻ കഴിഞ്ഞു. ഞാൻ മുൻപും സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടുപോയിരുന്നു. നല്ല കഥാപാത്രങ്ങളും കഥകളും കിട്ടിയാൽ ഇനിയും സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോകും. പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല. ചില പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നു.

]]>
നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ് https://malayalees.ch/19-years-of-narendra-prasad-memory/ Thu, 03 Nov 2022 04:13:42 +0000 https://malayalees.ch/?p=70660 നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്.

മലയാളി അന്നുവരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും. നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍…അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്.

അധ്യാപകനായി നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. നാടകവും എഴുത്തുമായിരുന്നു സ്വന്തം തട്ടകമെന്ന് നരേന്ദ്രപ്രസാദ് വിശ്വസിച്ചിരുന്നു. കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ഭരതന്റെ ‘വൈശാലി’യിലെ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിലൂടെയും പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനിലെ അശരീരിയായും ആ ശബ്ദം നമ്മള്‍ കേട്ടു.ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ മലയാളിക്ക് മറക്കാനാകാത്ത കഥാപാത്രമായി. ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ നമ്മള്‍ അറിഞ്ഞു. ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി തുടങ്ങി മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ ഇന്നും നരേന്ദ്രപ്രസാദ് എന്ന നടന്റെ സര്‍ഗസാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.

]]>
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തിൻറെ സംവിധായകനും നടനും തമ്മിൽ ക്ലാഷ് https://malayalees.ch/mukundan-unni-associates-movie/ Tue, 01 Nov 2022 04:32:05 +0000 https://malayalees.ch/?p=70520 മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിൻറെ സംവിധയകനായ അഭിനവ് സുന്ദര്‍ നായകും നടനായ വിനീത് ശ്രീനിവാസനും തമ്മിൽ ക്ലാഷ്. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായ മുകുന്ദനുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇരുവരും തമ്മിൽ സെറ്റിൽ ഐഡിയോളജിക്കൽ ക്ലാഷുകൾ ഉണ്ടായിരുന്നെന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്.

അതേസമയം ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിൻറെ ഡയറക്ടർ അഭിനവും വ്യക്തമാക്കി. ഇരുവരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു ഇരുവരുടെയും ഈ പ്രതികരണം.

ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാർത്ഥനായ വക്കീലാണ് മുകുന്ദന്‍ ഉണ്ണി. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ്‌ അഡ്വ. മുകുന്ദനുണ്ണി. വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

]]>
സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ https://malayalees.ch/%e0%b4%b8%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f/ Tue, 24 May 2022 04:24:18 +0000 https://malayalees.ch/?p=62327 സീനിയേഴ്‌സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്‌സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya )

ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ഗുരു സോമ സുന്ദരം, ലാൽജോസ്, ജോൺ ആന്റണി, ലയ, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ജിജു സണ്ണിയാണ് നിർവഹിച്ചത്.

]]>