malayalam film – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Nov 2022 10:50:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayalam film – malayalees.ch https://malayalees.ch 32 32 എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ https://malayalees.ch/vineeth-sreenivasan-mukundan-unni-associates/ Tue, 01 Nov 2022 10:50:03 +0000 https://malayalees.ch/?p=70549 തന്റെ നന്മ അഡ്വ. മുകുന്ദനുണ്ണിയിലൂടെ മാറികിട്ടുമെന്ന് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. കേസ് ഇല്ലാത്ത തീർത്തും സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി.

”എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ”. നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

]]>
പുതുമയുള്ള ആഖ്യാനശൈലി വഴി പ്രേക്ഷകരെ കയ്യടിപ്പിച്ച രണ്ട് സിനിമകൾ; റോഷാക്കും വിചിത്രവും പ്രദർശനം തുടരുന്നു https://malayalees.ch/rorschach-and-vichitram-running-successfully-in-theatre/ Mon, 17 Oct 2022 09:23:55 +0000 https://malayalees.ch/?p=69755 മലയാള സിനിമയിലെ സ്ഥിരം ഹൊറർ-ത്രില്ലർ സിനിമകളുടെ ശൈലിയെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രങ്ങളാണ് ഒരു വാരത്തിന്റെ ഇടവേളയിൽ റിലീസായ മമ്മൂക്ക ചിത്രം റോഷാക്കും ഷൈൻ ടോം-ബാലു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന വിചിത്രവും. രണ്ടിലും പ്രേക്ഷകർ കണ്ടു പഴകിയ സ്ഥിരം ടെംപ്ലേറ്റ് ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കയ്യടി നേടി കൊടുക്കുന്നത്..അഭിനേതാക്കളുടെ പ്രകടനവും ടെക്നിക്കൽ സൈഡിൽ നിന്നുള്ള ക്വാളിറ്റിയും രണ്ട് സിനിമകളെയും മറ്റ് റിലീസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു എന്ന് പറയാം.

ആദ്യ കാഴ്ചയിൽ സിംപിൾ എന്ന് തോന്നിക്കുന്ന നരേഷനും., പക്ഷെ രണ്ടാം കാഴ്ചയിൽ ഒരുപാട് ഇന്നർ ലയറും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിൽ അത്രമേൽ ടെക്നിക്കൽ പെർഫെക്ഷൻ ആണ് വിചിത്രത്തിന്റെയും റോഷാക്കിന്റെയും ഹൈലൈറ്റ്. പ്രേതവും, ഫ്ലാഷ്ബാക്കും, വെള്ളസാരിയും, കാറ്റും ഉള്ള കണ്ട് മടുത്ത ഹൊറർ ത്രില്ലറിൽ നിന്നും മാറി നിന്ന് ആസ്വാദകർക്ക് പുത്തൻ സിനിമാ കാഴ്ച സമ്മാനിക്കുന്ന ഈ രണ്ട് ചിത്രങ്ങളും തീർച്ചയായും തിയറ്ററിൽ തന്നെ ആസ്വദിച്ചു കാണേണ്ട തിയറ്ററിക്കൽ എക്‌സ്പീരിയൻസുകൾ തന്നെ എന്ന് പറയാം.

അച്ചു വിജയൻ എന്ന പുതുമുഖ സംവിധായകനാണ് ഇത്രമേൽ ടെക്നിക്കൽ റിച്ച്നെസ് ഉള്ള വിചിത്രം പോലൊരു ചിത്രത്തിന്റെ പിന്നിൽ എന്നത് തീർത്തും കയ്യടിക്കേണ്ട കാര്യം തന്നെയാണ്.ആദ്യ ചിത്രം തന്നെ ഒരു എക്സ്പെരിമെന്റൽ പ്ലോട്ട് ഒട്ടും ഭയം കൂടാതെ തിരഞ്ഞെടുത്ത് തിയറ്ററിൽ പ്രേക്ഷക-നിരൂപക സ്വീകാര്യത നേടിയെടുക്കുന്നത് ചെറിയ കാര്യമല്ല എന്നതാണ് സത്യം.

വിചിത്രം നിർമ്മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട്ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
ഈ ഹിറ്റ് മലയാള സിനിമകൾ ചിത്രീകരിച്ചതിവിടെ; മലയാളക്കരയുടെ പ്രിയ ഷൂട്ടിംഗ് ലൊക്കേഷനുകൾ https://malayalees.ch/malayalam-film-shooting-locations/ Sat, 09 Jul 2022 08:56:03 +0000 https://malayalees.ch/?p=64551 ദൃശ്യഭംഗി കൊണ്ട് മനം കവരുന്നതാണ് മലയാള സിനിമകൾ. കുഞ്ഞിരാമായണം, സ്‌നേഹ വീട്, പുലി മുരുകൻ എന്നിങ്ങനെ പച്ചപ്പും ഹരിതാഭയും വേണ്ടുവോളം പകർത്തിയ ചിത്രങ്ങൾ…ചില സിനിമകളിൽ ഇത്തരം പ്രകൃതി ഭംഗിയാണ് നമ്മെ ആകർഷിച്ചതെങ്കിൽ മറ്റുചിലതിൽ ചില വീടുകളാണ്. ദേവാസുരം, മിന്നാരം പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. അത്തരം ചില ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.

  1. ഫേൺഹിൽസ്, ഊട്ടി

1844 ൽ പണി കഴിപ്പിച്ച ഈ കെട്ടിടം ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നാണ്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, മിസ്റ്റർ മരുമകൻ, മിന്നാരം, താളവട്ടം, ഉള്ളടക്കം എന്നീ സിനിമകൾ ചിത്രീകരിച്ചത് ഇവിടെയാണ്.

  1. ഒളപ്പമണ്ണ മന, പാലക്കാട്

പ്രശസ്ത കവി ഒളപ്പമണ്ണയുടെ ജന്മഗൃഹമാണ് ഈ മന. ആറാം തമ്പുരാൻ, നരസിംഹം, ആകാശ ഗംഗ, അളവംകോട് ദേശം, നരൻ, ദ്രോണ, മാടമ്പി എന്നീ സിനിമകൾ അവിടെയാണ് ചിത്രീകരിച്ചത്.

  1. വരിക്കാശേരി മന, ഒറ്റപ്പാലം

ദേവാസുരം, ആറാം തമ്പുരാൻ, രാപ്പകൽ, തൂവൽക്കൊട്ടാരം എന്നിവയുടെ ലൊക്കേഷനാണ് ഈ മന.

  1. തലശേരി

നിവിൻ പോളിയുടെ ഭാഗ്യ ലൊക്കേഷൻ എന്നാണ് തലിശേരി അറിയപ്പെടുന്നത്. മലർവാടി ആർട്ട്‌സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫിയെല്ലാം തലശേരിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

  1. ബേക്കൽ ഫോർട്ട്, കാസർഗോഡ്

ബോംബേ എന്ന ചിത്രത്തിലെ ഐക്കോണിക് ഗാനമായ ഉയിരേ ചിത്രീകരിച്ചത് ബേക്കൽ ഫോർട്ടിലാണ്.

  1. ഹിൽ പാലസ്, തൃപ്പൂണിത്തുറ

കൊച്ചി മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം കൂടിയാണ്. മണിച്ചിത്രത്താഴ്, മാനത്തെ കൊട്ടാരം, മൂന്നാം മുറ എന്നിവ ഇവിടെയാണ് ചിത്രീകരിച്ചത്.

ചില പ്രശസ്ത റെയിൽവേ സ്റ്റേഷനുകൾ

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ – കൃഷ്ണഗുഡിയിലെ പ്രണയകാലത്ത്

ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ – തൂവാനത്തുമ്പികൾ

മുതലമട റെയിൽവേ സ്റ്റേഷൻ- വെട്ടം, മേഘം

]]>