malayalam film industry – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Jun 2023 04:50:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malayalam film industry – malayalees.ch https://malayalees.ch 32 32 ലഹരിക്ക് തടയിടാന്‍ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും; സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് കൈമാറാന്‍ നിര്‍ദേശം https://malayalees.ch/drug-usage-in-film-industry/ Thu, 29 Jun 2023 04:50:40 +0000 https://malayalees.ch/?p=83495 സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ കൊച്ചി സിറ്റി പൊലീസ്. ഷാഡോ പൊലീസിങ്ങിന് പുറമെ സിനിമ സെറ്റില്‍ എത്തുന്ന അപരിചിതരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് കൈമാറാന്‍ സിനിമാസംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

സിനിമ സെറ്റില്‍ പുതിയതായി ജോലിക്കെത്തുന്നവരെ കുറിച്ച് ഏതെങ്കിലും തരത്തില്‍ സംശയമുണ്ടെങ്കില്‍ ആ നിമിഷം പൊലീസിനെ അറിയിക്കാം. അവരുടെ മുന്‍കാല ചരിത്ര മുള്‍പ്പടെ അന്വേഷിച്ച് പൊലീസ് വിവരങ്ങള്‍ നല്‍കും. അപരിചിതരായെത്തുന്ന ആളുകള്‍ സിനിമയുടെ പേരില്‍ ലഹരി ഇടപാടുകള്‍ നടത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

ഷാഡോ പൊലീസിങ്ങിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഫെഫ്ക ഉള്‍പ്പടെ ഉള്ള സിനിമ സംഘടനകള്‍ കൊച്ചി പൊലീസിന്റെ പുതിയ ഇടപെടലിനെ സ്വാഗതം ചെയ്തു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പിടിച്ചു കെട്ടാന്‍ പൊലീസ് പരിശോധന നടത്തണമെന്ന് നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ ആവശ്യപെട്ടിരുന്നു. എന്നാല്‍ ഇത് സിനിമയുടെ ആകെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ വാദം.

]]>
ജനകീയ സിനിമയിലെ ഒറ്റയാനായി അരങ്ങുവാണു; അതുല്യപ്രതിഭ ജോണ്‍ എബ്രഹാമിന്റെ ഓര്‍മകള്‍ക്ക് 36 വയസ് https://malayalees.ch/36-years-memory-of-director-john-abraham/ Wed, 31 May 2023 07:48:26 +0000 https://malayalees.ch/?p=82030 ജനകീയ സിനിമ എന്ന ആശയം യാഥാര്‍ഥ്യമാക്കിയ വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ ദിവസമാണ് ഇന്ന്. വെറും നാലേ നാല് സിനിമകളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ കലാകാരനായിരുന്ന ജോണ്‍ എബ്രഹാം വിടപറഞ്ഞിട്ട് 36 വര്‍ഷമാകുന്നു.

1980കളില്‍ കോഴിക്കോട്ടെ തെരുവുകളിലൂടെ കൂട്ടുകാരുമൊത്ത് ബക്കറ്റ് പിരിവിനിറങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച മലയാള സിനിമയിലെ പ്രതിഭാസമാണ് ജോണ്‍ എബ്രഹാം. 1937 ഓഗസ്റ്റ് 11 നു കുന്നംകുളത്ത് ജനനം. മലയാള സിനിമയുടെ സത്യജിത് റേ എന്ന് അറിയപ്പെട്ടു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം കോയമ്പത്തൂരില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് ഓഫ് ഇന്ത്യയില്‍ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നീട് സിനിമയോടുള്ള അഭിനിവേശം ജോണിനെ പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു.

1969ല്‍ സ്വര്‍ണമെഡലോടെ സംവിധാനത്തില്‍ ഡിപ്ലോമ നേടിയ ജോണ്‍ വിഖ്യാത ബംഗാളി സംവിധായകന്‍ ഋഥ്വിക് ഘട്ടക്കിന്റെ ശിഷ്യനായിരുന്നു. 1972ല്‍ നിര്‍മിച്ച കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമര്‍ശനമായിരുന്ന ‘വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ’ ആയിരുന്നു ജോണിന്റെ ആദ്യ സിനിമ. തുടര്‍ന്ന് 1977 ല്‍ അഗ്രഹാരത്തിലേ കഴുതൈ എന്ന ശ്രദ്ധേയ ചിത്രം ചെയ്തു. സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള ശക്തമായ സന്ദേശമായിരുന്ന ഈ സിനിമ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചെങ്കിലും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി വിമര്‍ശകരുടെ വായടപ്പിച്ചു.

1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമയാണ് ജോണിന്റേതായി പുറത്തു വന്നത്. ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും വരച്ചു കാട്ടിയ ചിത്രമായിരുന്നു ഇത്. കോഴിക്കോട് കേന്ദ്രമായി ജോണ്‍ സ്ഥാപിച്ച ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് 1986ല്‍ അമ്മ അറിയാന്‍ എന്ന പ്രശസ്ത സിനിമ നിര്‍മ്മിച്ചത്.

1987 മെയ് 31 നു തന്റെ 49ാമത്തെ വയസ്സില്‍ കോഴിക്കോട് ഒരു ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിക്കുമ്പോള്‍ എഴുതപ്പെടാത്ത നിരവധി കഥകളും ചിത്രീകരിക്കാത്ത അനവധി ഫ്രെയിമുകളും ജോണ്‍ എബ്രഹാം ബാക്കി വെച്ചിരുന്നു..

]]>
അഭിനയത്തില്‍ ജീവിച്ച നടന്‍, ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യന്‍; ഇന്നസെന്റിനെ കണ്ണീരോടെ സ്മരിച്ച് സിനിമാ ലോകം https://malayalees.ch/tributes-pour-in-for-innocent/ Mon, 27 Mar 2023 04:50:33 +0000 https://malayalees.ch/?p=78632 കെപിഎസി ലളിതയ്ക്കും നെടുമുടി വേണുവിനും പിന്നാലെ ഇന്നസെന്റും യാത്രപറഞ്ഞുപോകുമ്പോള്‍ മലയാള സിനിമയില്‍ ലെജന്റ്‌സ് അവശേഷിപ്പിച്ചുപോകുന്ന വിടവ് വലുതാകുകയാണ്. മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖവും താരസംഘടനയുടെ നേതാവുമാണ് വിടപറഞ്ഞിരിക്കുന്നത്. മലയാള സിനിമാ മേഖലയുടെ മുഖമുദ്രയെന്ന് മറ്റ് സിനിമാ രംഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ അഭിനയ രീതിയുടെ തമ്പുരാന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യം മാത്രമല്ല തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തുകടന്ന് ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തന്നെ തന്നെ വിട്ടുകൊടുക്കാനും ഇന്നസെന്റ് മടിച്ചിട്ടില്ല. എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഭൂമിയില്‍ അവശേഷിപ്പിച്ച് ഇരിഞ്ഞാലക്കുടയുടെ ആ പുഞ്ചിരി മായുമ്പോള്‍ മലയാള സിനിമാ ലോകം ഒന്നടങ്കം ആ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. (Tributes pour in for Innocent)

ഇന്നസെന്റിന്റെ വിയോഗത്തെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു നടന്‍ ജയറാമിന്റെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലധികമായി നീണ്ടു നില്‍ക്കുന്ന സഹോദരസ്‌നേഹമാണ് ഇന്നസെന്റിനോടുള്ളതെന്നും അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.

നല്‍കിയ ചിരികള്‍ക്ക് നന്ദിയെന്ന് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. ടനന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്… സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും…’ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ചലച്ചിത്ര ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായം അവസാനിച്ചുവെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ട്വിറ്ററില്‍ കുറിച്ചത്. കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്നും, ജീവിതത്തിലെ പ്രതിസന്ധികളില്‍ ഇന്നസെന്റിന്റെ ആശ്വാസവാക്കുകള്‍ കരുത്ത് പകര്‍ന്ന് നല്‍കിയെന്നും നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

അഭിനയത്തില്‍ ജീവിക്കുകയും, ജീവിതത്തില്‍ അഭിനയിക്കാതിരിക്കുകയും ചെയ്ത ,പേര് അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് ഇന്നസെന്റിന്റേതെന്ന് നടന്‍ ജയസൂര്യ അനുസ്മരിച്ചു. മഹാനായ ഒരു അഭിനേതാവിനേയും മഹാനായ ഒരു മനുഷ്യനേയും നമ്മുക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നസെന്റിന്റെ മരണം അറിഞ്ഞ് നടി ഖുഷ്ബു പ്രതികരിച്ചത്.

]]>
ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’ https://malayalees.ch/basil-joseph-and-wife-blessed-with-a-baby-girl-2/ Mon, 27 Feb 2023 12:06:16 +0000 https://malayalees.ch/?p=76984 നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.basil joseph and wife blessed with a baby girl

‘ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള്‍ വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു.

ഭാര്യ എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, വരുണ്‍ ആദിത്യ, ഐശ്വര്യ ലക്ഷ്മി, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബേസിലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

]]>
ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍ https://malayalees.ch/mafia-gangs-destroy-some-malayalam-films-says-ganesh-kumar-2/ Mon, 27 Feb 2023 08:25:59 +0000 https://malayalees.ch/?p=76963 മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. (Mafia gangs destroy some malayalam films says ganesh kumar)

കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്‌നേഹത്തോടെ നല്‍കിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി മലയാളികള്‍ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു. നേരത്തെ യുഎഇ റസിഡന്റ് വിസ ഉള്ള എനിക്ക് 10 വര്‍ഷത്തെ വിസ തന്നതില്‍ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാര്‍ക്കും വിവിധ മേഖലകളില്‍ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാര്‍ക്കുമെല്ലാം ഗോള്‍ഡന്‍ വിസ നല്‍കുന്നത് ഇവിടുത്തെ സര്‍ക്കാരിന്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതല്‍ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകര്‍ഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മലയാളത്തിലെ ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോള്‍ഡന്‍ വിസയുടെ കടലാസുപണികള്‍ നടത്തിയ ഇസിഎച് ഡിജിറ്റല്‍ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വിസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് വീസ പതിച്ച എമിറേറ്റ്‌സ്‌ െഎഡി അദ്ദേഹം ഏറ്റുവാങ്ങി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

]]>
നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു https://malayalees.ch/nedumpuram-gopi-passed-away/ Tue, 16 Aug 2022 08:46:26 +0000 https://malayalees.ch/?p=66486 സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം.

2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ 15ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

]]>
ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദേശം പുറത്ത് https://malayalees.ch/hema-committee-report-summary-recommendations-out/ Wed, 04 May 2022 08:32:05 +0000 https://malayalees.ch/?p=61243 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുപാര്‍ശയുടെ കരട് സിനിമാ സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടേണ്ടെന്ന നിലപാടിലാണ് സാംസ്‌കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിക്കുന്നു.

സിനിമയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷനും തുല്യവേതനം നല്‍കണമെന്നതാണ് സുപ്രധാന നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് ഒഴിവാക്കും. കൃത്യമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ ഫിലിം കമ്പനികള്‍ തയാറാകണം. സ്ത്രീകള്‍ക്ക് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായാല്‍ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

]]>