Malayalam actor – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 Apr 2023 08:52:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayalam actor – malayalees.ch https://malayalees.ch 32 32 ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ് https://malayalees.ch/malayalam-actor-mala-aravindan-death-anniversary-html/ Fri, 21 Apr 2023 08:48:55 +0000 https://malayalees.ch/?p=80007 മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല. മാള അരവിന്ദന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് മാള വ്യാപാരഭവനില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദന്‍ തന്നെയാണ്. മഹാനടന്റെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമ കിമര്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഫൌണ്ടേഷന്‍ കത്തുനല്‍കിയിട്ടും ഫലമുണ്ടായില്ല.

നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ 2018ല്‍ അരവിന്ദന്റെ സ്മരണയില്‍ ഒരു നാടകോത്സവം വലിയപറമ്പില്‍ സംഘടിപ്പിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയില്ലാതെ അതങ്ങവസാനിച്ചു. ഇന്ന് വൈകീട്ട് വ്യാപരഭവനില്‍ മാള അരവിന്ദനെ അനുസ്മരിക്കാന്‍ യോഗം ചേരുന്നുണ്ട്. സ്മാരകങ്ങള്‍ക്കുമപ്പുറം മാള അരവിന്ദന്‍ നല്‍കിയ കഥാപാത്രദേഹങ്ങളുടെ മാറ്റൊലി ഇന്നും അഭ്രപാളികളില്‍ തുടരുന്നുണ്ട്. അങ്ങിനെ ആ മനുഷ്യന്‍ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുണ്ട്.

]]>
നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ് https://malayalees.ch/19-years-of-narendra-prasad-memory/ Thu, 03 Nov 2022 04:13:42 +0000 https://malayalees.ch/?p=70660 നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്.

മലയാളി അന്നുവരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും. നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍…അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്.

അധ്യാപകനായി നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. നാടകവും എഴുത്തുമായിരുന്നു സ്വന്തം തട്ടകമെന്ന് നരേന്ദ്രപ്രസാദ് വിശ്വസിച്ചിരുന്നു. കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ഭരതന്റെ ‘വൈശാലി’യിലെ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിലൂടെയും പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനിലെ അശരീരിയായും ആ ശബ്ദം നമ്മള്‍ കേട്ടു.ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ മലയാളിക്ക് മറക്കാനാകാത്ത കഥാപാത്രമായി. ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ നമ്മള്‍ അറിഞ്ഞു. ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി തുടങ്ങി മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ ഇന്നും നരേന്ദ്രപ്രസാദ് എന്ന നടന്റെ സര്‍ഗസാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.

]]>
റിസബാവ അന്തരിച്ചു https://malayalees.ch/malayalam-actor-rizabaava-demise/ Mon, 13 Sep 2021 11:33:54 +0000 https://malayalees.ch/?p=49508 നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. (malayalam actor rizabaava demise)

നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

]]>
നടന്‍ അനില്‍ മുരളി അന്തരിച്ചു https://malayalees.ch/actor-anil-murali-passed-away/ Thu, 30 Jul 2020 08:36:30 +0000 https://malayalees.ch/?p=29332 മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. നസ്രാണി, മാണിക്യക്കല്ല്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.

]]>