Malayai nurse – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Jul 2020 09:06:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malayai nurse – malayalees.ch https://malayalees.ch 32 32 യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊന്നു https://malayalees.ch/malayali-nurse-stabbed-to-death-in-usa-husband-held-for-murder/ Wed, 29 Jul 2020 09:05:50 +0000 https://malayalees.ch/?p=29239 സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി

യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശി മെറിന്‍ ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി.

17 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കിയെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു ആക്രമിക്കുകയായിരുന്നു. യു.എസിലെ മിയാമിയിലാണ് മെറിന്‍ ജോലി ചെയ്യുന്നത്. ബ്രോഡ്‍വേ ഹെല്‍ത്ത് കെയര്‍ എന്ന ആശുപത്രിയില്‍ നഴ്സാണ് മെറിന്‍.

കഴിഞ്ഞ ഡിസംബറിലാണ് നാട്ടിലെത്തിയ ശേഷം ഇവര്‍ തിരികെ യു.എസിലെത്തിയത്. ഇവരുടെ വിവാഹബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. വിവാഹ മോചനത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും അമേരിക്കയിലേക്ക് പോയത്.

]]>