malappuram-covid-death-in-kerala-news – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Aug 2020 04:51:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malappuram-covid-death-in-kerala-news – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി https://malayalees.ch/malappuram-covid-death-in-kerala-news/ Wed, 05 Aug 2020 04:51:01 +0000 https://malayalees.ch/?p=29628 സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53),കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45),ഞായറാഴ്ച മരിച്ച എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ എണ്ണം 87ആയി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

]]>