malala yousafzai – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Nov 2021 04:24:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png malala yousafzai – malayalees.ch https://malayalees.ch 32 32 മലാല യൂസഫ്‌സായ് വിവാഹിതയായി https://malayalees.ch/malala-yousafzai-got-married/ Wed, 10 Nov 2021 04:24:03 +0000 https://malayalees.ch/?p=52260 നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ. ( Malala Yousafzai got married )

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണം’. -മലാലട്വീറ്ററിൽ കുറിച്ചു.

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെ പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്‌വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ൽ പതിനൊന്ന് വയസ്സുള്ളപ്പോൾ ബി.ബി.സിക്ക് വേണ്ടി എഴുതിയ ബ്ലോഗാണ് മലാലയെ ശ്രദ്ധേയയാക്കിയത്. പിന്നീട് പല പുരസ്‌കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ‘ഞാനും മലാല’ എന്നായിരുന്നു.

2012 ഒക്ടോബർ 9ന് നടന്ന വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. സ്‌കൂൾ കഴിഞ്ഞ് സ്‌കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. ഇപ്പോൾ ബർമിംഗ്ഹാമിലാണ് താമസം.

]]>
‘ഇത്തവണ പിഴവ് പറ്റില്ല’; മലാലക്ക് വീണ്ടും താലിബാന്‍റെ വധഭീഷണി https://malayalees.ch/taliban-tweet-threatens-malala-yousafzai/ Thu, 18 Feb 2021 08:36:08 +0000 https://malayalees.ch/?p=40354 നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി.

“തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല” എന്നായിരുന്നു ട്വീറ്റ്.

2012ൽ മലാലക്ക് നേരെ വെടിയുതിര്‍ത്തിന്‍റെ ഉത്തരവാദിത്വം ഇഹ്സാനുല്ല ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷവാറില്‍ പാകിസ്താനി ആര്‍മിയുടെ സ്കൂളില്‍ നടത്തിയ ആക്രമണത്തിലും പ്രതിയാണ് ഇഹ്സാനുല്ല. 134 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017ല്‍ ഇയാള്‍ അറസ്റ്റിലായി. 2020 ജനുവരിയിലാണ് ഇഹ്സാനുല്ല ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

“എന്നെ ആക്രമിച്ചതിന്‍റെയും നിരപരാധികളുടെ ജീവനെടുത്തതിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തത് തെഹ്‍രിക് ഇ താലിബാന്‍ മുന്‍ വക്താവായ ഇയാളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭീഷണിപ്പെടുത്തുന്നു. എങ്ങനെയാണ് അയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സേനയും മറുപടി പറയണം”- മലാല ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാലക്ക് നേരെ ഭീകരര്‍ 2012ല്‍ സ്കൂള്‍ ബസില്‍ വെച്ചാണ് വെടിയുതിര്‍ത്തത്. മൂന്ന് വെടിയുണ്ടകള്‍ മലാലയില്‍ ചെന്നുതറച്ചു. അന്ന് 15 വയസ്സായിരുന്നു മലാലയുടെ പ്രായം. മലാലയുടെ പിതാവ് സ്വാത് താഴ്‍വരയിലെ ഒരു സ്കൂളില്‍ അധ്യാപകനായിരുന്നു.

2007ല്‍ സ്വാത് താഴ്‍വര അധീനതയിലാക്കിയ താലിബാന്‍ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ വരുന്നത് തടയുകയായിരുന്നു. ഇവരെ പാക് പട്ടാളം തുരത്തുന്നതുവരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാത് താഴ്‍വരയില്‍ മലാല പിന്നീട് പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ തുറന്നു. ലോകവ്യാപകമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മലാല ഫണ്ട് തുടങ്ങുകയും ചെയ്തു.

]]>