Malabar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Nov 2022 04:13:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Malabar – malayalees.ch https://malayalees.ch 32 32 ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും https://malayalees.ch/sashi-tharoor-malabar-visit/ Mon, 21 Nov 2022 04:13:11 +0000 https://malayalees.ch/?p=71600 ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത് . ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എം.പി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം.യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.

]]>
മലബാറില്‍ പഞ്ചായത്തുകളുടെ എണ്ണം കൂട്ടി യുഡിഎഫ് https://malayalees.ch/number-of-pnchayat-udf-won-increased/ Thu, 17 Dec 2020 04:28:36 +0000 https://malayalees.ch/?p=37081 തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യുഡിഎഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്ത് അടക്കം 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. ലീഗിന്‍റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്‍എംപി സഖ്യം എന്നിവയാണ് മലബാറില്‍ യുഡിഎഫിനെ തുണച്ചത്.

പൊതുവെ സംസ്ഥാനത്ത് എല്‍ഡിഎഫ് മേധാവിത്വം നേടിയപ്പോള്‍ യുഡിഎഫിന് കരുത്തായത് മലപ്പുറം അടക്കം മലബാറിലെ നാലു ജില്ലകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നണിയിലെത്തിയതോടെ തിരികെ ലഭിക്കുകയായിരുന്നു. കൂട്ടിലങ്ങാടി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് വീണ്ടും യുഡിഎഫ് ഭരണത്തിലായി. 57ല്‍ നിന്ന് 73 ആയി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് 37ല്‍ നിന്ന് 18ലേക്ക് താഴെപോയി.

ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും തന്ത്രരൂപീകരണവും നടത്തി ലീഗ് മലപ്പുറത്തെ യുഡിഎഫ് കോട്ടയായി തന്നെ നിലനിര്‍ത്തി. ആര്‍എംപി സഖ്യത്തിലൂടെ വടകര മേഖലയില്‍ നിന്ന് രണ്ട് പഞ്ചായത്ത് പിടിച്ചതടക്കം കോഴിക്കോട് ജില്ലയില്‍ 5 പഞ്ചായത്തുകളാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. വെല്‍ഫെയര്‍ കൂട്ടുകെട്ടിലൂടെ ലഭിച്ച കൊടിയത്തൂര്‍, കാരശ്ശേരി എന്നിവയും ഇതിലുള്‍പ്പെടും. ഫറോഖ്, രാമനാട്ടുകര, പയ്യോളി മുന്‍സിപ്പാലിറ്റി എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതും കോഴിക്കോട്ടെ യുഡിഎഫിന് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

ജില്ലാ പഞ്ചായത്തും കല്‌‍‌‍പറ്റ നഗരസഭയും നഷ്ടപ്പെട്ടെങ്കിലും 8 പഞ്ചായത്തുകളില്‍ക്കൂടി വയനാട്ടില്‍ യുഡിഎഫ് ഭരണത്തിന് കീഴിലാകും. പാലക്കാട് ജില്ലയിലും കിട്ടി 9 അധിക പഞ്ചായത്തുകള്‍.

]]>
എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികൾക്ക് ഇത്തവണയും ഉപരിപഠനത്തിന് സീറ്റില്ല https://malayalees.ch/no-seat-for-sslc-passed-students/ Fri, 10 Jul 2020 05:33:05 +0000 https://malayalees.ch/?p=28297 തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്

എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്.

കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് വിദ്യാത്ഥികളുടെ ആവശ്യം.

കഴിഞ്ഞ അധ്യയന വർഷത്തിൽ 60547 വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ പഠിന്നുന്നത്. മലപ്പുറത്ത് മാത്രം 22650 വിദ്യാര്‍ത്ഥികൾ സ്കോൾ കേരള വഴി പഠനം നടത്തുന്നുണ്ട്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിലായി 14751 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. തെക്കൻ കേരളത്തിലെ ഇടുക്കിയിൽ 700 വിദ്യാര്‍ത്ഥികളും കോട്ടയത്ത് 900 വിദ്യാത്ഥികളും മാത്രവുമാണ് ഉള്ളത്. എന്നാൽ പാലക്കാട് ജില്ലയിൽ 8988 കുട്ടികളും കോഴിക്കോട് 7453 വിദ്യാര്‍ ത്ഥികളും സ്കോൾ കേരളയിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിദ്യാര്‍ത്ഥികൾ ഈ വർഷം പുറത്താക്കപെടാനാണ് സാധ്യത. പുതിയ ബാച്ചുകൾ തുടങ്ങുകയും പ്ലസ് ടു ഇല്ലാത്ത സ്കൂളുകളിൽ കോഴ്സ് അനുവദിക്കുകയും ചെയ്താൽ മാത്രമെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

]]>