major ravi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Jun 2022 12:14:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png major ravi – malayalees.ch https://malayalees.ch 32 32 Agneepath : ‘പട്ടാളക്കാരനാകാൻ 4 വർഷം പോര, ഒരു യുദ്ധം വന്നാൽ എന്ത് ചെയ്യും ? ‘; അഗ്നിപഥിനെതിരെ മേജർ രവി https://malayalees.ch/major-ravi-against-agnipath-agneepath/ Fri, 17 Jun 2022 12:13:54 +0000 https://malayalees.ch/?p=63522 കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ട്രെയിൻ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധമിരമ്പുമ്പോൾ മുൻ സൈനികൻ മലയാള സിനിമാ സംവിധായകനുമായ മേജർ രവിയും പദ്ധതിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.

ഒരു പട്ടാളക്കാരനാകാൻ നാല് വർഷം പോരെന്നും ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടതെന്നും മേജ് രവി പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം മിച്ചം പിടിക്കുന്ന പണം ആധുനിക ആയുധസാമഗ്രികൾ വാങ്ങാനാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഇത്ര കുറഞ്ഞ ട്രെയ്‌നിംഗ് ലഭിക്കുന്ന വ്യക്തിക്ക് ഇത്തരം ആയുധങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് മേജർ രവി പറഞ്ഞു. ഒരു സൈനികൻ പൂർണ തോതിൽ പ്രാപ്തനാകാൻ കുറഞ്ഞത് ആറ് മുതൽ ഏഴ് വർഷത്തെ പരിശീലനം വേണം.

ഒരു യുദ്ധം വന്നാൽ ഇത്ര കുറവ് പരിശീലനം ലഭിച്ച സൈന്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന ആശങ്കയും മേജർ രവി പങ്കുവച്ചു. രാജ്യസുരക്ഷയ്ക്കും അഗ്നീപഥ് ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നു. നാല് വർഷം ഇന്ത്യൻ സൈനിക പരിശീലനം പൂർത്തിയാക്കി ഒരാൾ ഒരു ഭീകര സംഘടനയിൽ പോയി ചേർന്നാൽ എന്ത് ചെയ്യുമെന്ന് മേജർ രവി ചോദിച്ചു. പരിശീലനം ലഭിച്ച ഭീകരനെ നേരിടുക എളുപ്പമല്ലെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും മേജർ രവി വിശദീകരിച്ചു.

]]>
ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് മേജര്‍ രവി https://malayalees.ch/major-ravi-shares-his-frienship-with-gireesh-puthenchery/ Wed, 02 Jun 2021 04:06:53 +0000 https://malayalees.ch/?p=44974 ഒരിക്കലും മറക്കാത്ത പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി. സിനിമയില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു ഗിരീഷിന്. ഇപ്പോള്‍ പുത്തഞ്ചേരിയുമായുള്ള തന്‍റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്.

ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്‍റെ അവസാനത്തില്‍ ബിജു മേനോന്‍റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്‌സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് പാട്ട് കേട്ടു. എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല.

വരികള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ഗിരീഷ് ചോദിച്ചു. പാട്ടിന്‍റെ അവസാനം ഏഴ് ജന്മം കാത്തിരിക്കാമെന്ന തരത്തില്‍ വരണമെന്ന് ഞാന്‍ പറഞ്ഞു. ഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു. ഞാനും വിട്ടുകൊടുത്തില്ല. ഗിരീഷ് പേപ്പര്‍ എന്റെ നേര്‍ക്ക് ഇട്ടപ്പോള്‍ അതെടുത്ത് ഞാന്‍ കീറി. ഞാന്‍ അതില്‍ ഒപ്പിട്ടെന്നും ഇനി മാറ്റില്ലെന്നുമായി ഗിരീഷ്. മാറ്റില്ലെങ്കില്‍ വേണ്ട ഞാന്‍ ഇതു കീറുകയാണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു വരി വായിച്ചുനോക്കി. ‘കാത്തിരിക്കാം കാത്തിരിക്കാം. ഏഴുകാതരജന്മം ഞാന്‍’ എന്ന് ഗിരീഷ് എഴുതിയിരിക്കുന്നു. അതായിരുന്നു എനിക്ക് വേണ്ടതും. ഞാന്‍ കാശിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്‍റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അങ്ങനെയായിരുന്നു ഞങ്ങള്‍…മേജര്‍ രവി പറയുന്നു.

]]>
മേജർ രവി ബി.ജെ.പി വിട്ട് കോൺഗ്രസ്സില്‍ ചേര്‍ന്നു https://malayalees.ch/major-ravi-to-congress/ Fri, 12 Feb 2021 09:10:47 +0000 https://malayalees.ch/?p=40080 ചലച്ചിത്ര സംവിധായകന്‍ മേജർ രവി കോൺഗ്രസ്സില്‍ ചേര്‍ന്നു . ഐക്യ കേരള യാത്രയിൽ തൃപ്പുണിത്തുറയിൽ വെച്ച് രമേശ്‌ ചെന്നിത്തലക്കൊപ്പം വേദി പങ്കിട്ടു.

നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില്‍ പിടിച്ചു നടക്കാന്‍ മാത്രം കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

]]>