mahesh narayanan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Jul 2021 04:09:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mahesh narayanan – malayalees.ch https://malayalees.ch 32 32 ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാളത്തെ പ്രതിസന്ധിയിലാക്കുന്നു: മാലിക് സിനിമ ചോര്‍ന്നതില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ https://malayalees.ch/malayalam-in-crisis-director-mahesh-narayanan-leak-malik-movie/ Thu, 15 Jul 2021 04:09:05 +0000 https://malayalees.ch/?p=46802 മലയാള ചലച്ചിത്രം മാലിക് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ 24നോട് പ്രതികരിച്ചു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്‌ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്ന് കരുതുന്ന സിനിമകള്‍ക്ക് ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കമാണ് ചിത്രത്തിന് വ്യാജ പകര്‍പ്പ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തിയത്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം മാലിക് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ടെലിഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിച്ചുള്ള സിനിമയുടെ ചില രംഗങ്ങളും പ്രചരിക്കുന്നുണ്ട്. തിയറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 27 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

]]>
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക് https://malayalees.ch/actor-fahad-fazil-was-injured-during-shooting/ Wed, 03 Mar 2021 12:13:57 +0000 https://malayalees.ch/?p=40989 നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.

സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റേതാണ്. സംവിധായകനും ഫഹദ് ഫാസിലിന്‍റെ പിതാവുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

]]>
അടുത്ത പെരുന്നാളിന് ‘മാലിക്’ വരുന്നു; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ https://malayalees.ch/fahadh-faasil-malik-release-date-declared/ Wed, 23 Dec 2020 13:36:01 +0000 https://malayalees.ch/?p=37416 ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസായി 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സം​ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്

]]>