Mahendra Singh Dhoni – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 May 2023 04:44:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mahendra Singh Dhoni – malayalees.ch https://malayalees.ch 32 32  ‘ഇതാണ് പറ്റിയ സമയമെന്ന് എനിക്കറിയാം, പക്ഷേ….’; വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി  https://malayalees.ch/ms-dhoni-about-his-retirement-ipl-2023-csk/ Tue, 30 May 2023 04:37:40 +0000 https://malayalees.ch/?p=81922 ചെന്നൈ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ധോണി വിരമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കനം വച്ചിരുന്നു. എന്നാല്‍ താന്‍ തത്ക്കാലം വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധോണി. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു. 

ഇതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. എന്നാല്‍ അത് ചെയ്യാനല്ല താന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വരുന്ന 9 മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്‍ കൂടി കളിക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ധോണി പറഞ്ഞു.

9 മാസം കഠിനാധ്വാനം ചെയ്യുക എന്നത് എന്റെ ശരീരത്തെ സംബന്ധിച്ച് തീരെ എളുപ്പമുള്ള കാര്യം ആയിരിക്കില്ലെന്നും തനിക്കറിയാമെന്ന് ധോണി പറയുന്നു. സിഎസ്‌കെയുടെ ആദ്യ കളിയില്‍ എല്ലാവരും എന്റെ പേര് വിളിക്കുന്നു. ഞാന്‍ വികാരഭരിതനാകുന്നു. എന്റെ കണ്ണൊക്കെ നിറയുന്നു. കുറച്ച് സമയം ഇതില്‍ നില്‍ക്കണം. ഞാന്‍ ഇതൊക്കെ ആസ്വദിക്കണം എന്ന് എനിക്ക് മനസിലായി.

രണ്ടാം ബാറ്റിംഗില്‍ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്.

]]>
തലയുടെ ചെന്നൈ ചാമ്പ്യൻസ്; ആവേശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം നേടി സിഎസ്കെ https://malayalees.ch/gujarat-titans-vs-chennai-super-kings-chennai-won-ipl/ Tue, 30 May 2023 04:35:21 +0000 https://malayalees.ch/?p=81919 ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി. മറുപടി ബാറ്റിം​ഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിം​ഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. 

215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിംഗ്‌സ് 4 റൺസെടുത്ത് നിൽക്കേയാണ് കനത്ത മഴയെത്തിയത്. നാല് റൺസുമായി റുതുരാജ് ഗെയ്‌ക്‌‌വാദും അക്കൗണ്ട് തുറക്കാതെ ദേവോൺ കോൺവേയുമായിരുന്നു ക്രീസിൽ.

കളി പുനരാരംഭിച്ചപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 87 പന്തിൽ 167 റൺസാണ്. റുതുരാജും കോൺവേയും ചേർന്ന് ചെന്നൈയെ നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസിലെത്തിച്ചു. ആറ് ഓവറിൽ തന്നെ ചെന്നൈ സ്കോർ 72ൽ എത്തിയിരുന്നു. തൊട്ടടുത്ത ഓവറിൽ സ്പിന്നർ നൂർ അഹമ്മദ് ഇരട്ട വിക്കറ്റുമായി പ്രതിസന്ധി സൃഷ്ടിച്ചു. 16 പന്തിൽ 26 നേടിയ റുതുരാജിനെയും 25 ബോളിൽ 47 നേടിയ കോൺവേയുമാണ് പുറത്താക്കിയത്. 10-ാം ഓവറിലെ ആദ്യ പന്തിൽ സിഎസ്കെ 100 തൊട്ടു. അജിങ്ക്യ രഹാനെ (13 പന്തിൽ 27) 11-ാം ഓവറിൽ മോഹിത് ശർമ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അവസാന മൂന്ന് ഓവറിലെ 38 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങവേ മോഹിത് ശർമ്മയെ തൂക്കിയടിച്ച് അമ്പാട്ടി റായുഡു പ്രതീക്ഷ നൽകി.

അധികം വൈകാതെ അമ്പാട്ടി റായുഡു(8 പന്തിൽ 19) മടങ്ങി. തൊട്ടടുത്ത പന്തിൽ എം എസ് ധോണി ഗോൾഡൻ ഡക്കായി. മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ ദുബെയും രവീന്ദ്ര ജഡേജയും ക്രീസിൽ നിൽക്കേ സിഎസ്കെയ്ക്ക് 13 റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്തിൽ ഫോറോടെയാണ് ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിച്ചത്. ശിവം ദുബെ 21 പന്തിൽ 32ഉം, രവീന്ദ്ര ജഡേജ 6 ബോളിൽ 15 ഉം റൺസുമായി പുറത്താവാതെ നിന്നു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.

15 ഓവറിൽ 171 റൺസാണ് ചെന്നൈയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ഗുജറാത്തിന്റെ ബാറ്റിങ്ങിന് ശേഷമാണ് ശക്തമായ മഴ പെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് ​അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. തുടർന്നാണ് മഴനിയമപ്രകാരം 15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയ്ക്ക് മുന്നിൽ വരുന്നത്.

​ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിം​ഗ് ബാറ്റർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാൻ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.

പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളിൽ നിന്ന് 39 റൺസ് നേടി ഗിൽ കൂടാരം കയറി. അവിടന്നങ്ങോട്ട് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിമൂന്നാം ഓവറിൽ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് ഔട്ടാക്കിയത്. 39 ബോളിൽ 54 റൺസായിരുന്നു സാഹയുടെ സമ്പാദ്യം.

പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ​ഗിയർ മാറ്റി കൂറ്റനടികൾ തുടങ്ങിയത്. അവസാന ഓവറിൽ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റൺസ് അകലെ ഔട്ടാവുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

]]>
ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ https://malayalees.ch/ipl-mach-schedule/ Mon, 07 Sep 2020 04:25:23 +0000 https://malayalees.ch/?p=31432 രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്

കോവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍.

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബൂദബി എന്നീ വേദികളിൽ നടക്കും. 24 മത്സരങ്ങൾ ദുബൈയിലും 20 മത്സരങ്ങൾ അബൂദബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.

2020 ഐ.പി.എല്ലിന്‍റെ ഗ്രൂപ്പ് തലത്തിലുള്ള മത്സര ക്രമത്തിന്‍റെ വിശദ വിവരങ്ങള്‍.

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ
ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ
]]>
നെറ്റ്സിലേക്ക് തിരികെയെത്തി ധോണി; യു.എ.ഇയില്‍ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ പിറക്കുമെന്ന് റെയ്ന https://malayalees.ch/dhoni-returned-to-nets-for-practice/ Fri, 07 Aug 2020 12:40:58 +0000 https://malayalees.ch/?p=29825 യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട്

ഐപിഎല്ലിന് മുന്നോടിയായി നെറ്റ്‌സിലേക്ക് മടങ്ങിയെത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. റാഞ്ചിയിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോണി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. റാഞ്ചിയില്‍ നിലവില്‍ ബൗളര്‍മാര്‍ പരിശീലനത്തിന് ഇറങ്ങാത്തതിനാല്‍ ബൗളിങ് മെഷീനിന്റെ സഹായത്തോടെയാണ് ധോണി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ധോണി ഇവിടെ പരിശീലനത്തിന് എത്തിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇനി പരിശീലനത്തിനായി ധോണി എപ്പോള്‍ ഇവിടേക്ക് എത്തുമെന്നും വ്യക്തമല്ല. ലോക്ക്ഡൗണിന് മുമ്പ് ധോണി ഇവിടെ നിരന്തരം പരിശീലനത്തിന് എത്തിയിരുന്നു. യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട്.

കോവിഡ് ശക്തമാവുന്നതിന് മുമ്പ് ചെന്നൈയുടെ ക്യാമ്പില്‍ ധോണി മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്നു. യുഎഇയില്‍ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് കാണാമെന്ന് കഴിഞ്ഞ ദിവസം സഹതാരം സുരേഷ് റെയ്‌ന പറഞ്ഞു. ഇതോടെ ധോണിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

]]>
”ധോണി ഇന്ത്യക്കായുള്ള തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു”; ആശിഷ് നെഹ്റ പറയുന്നു… https://malayalees.ch/dhoni-had-played-his-last-match-for-india/ Mon, 03 Aug 2020 13:04:33 +0000 https://malayalees.ch/?p=29530 താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി

മുന്‍ ഇന്ത്യന്‍ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന്‍ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്.

“എം‌എസ് ധോണി ഇന്ത്യയ്‌ക്കായി തന്‍റെ അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എം‌എസ് ധോണിക്ക് തെളിയിക്കാനൊന്നുമില്ല, വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഇപ്പോഴും നമ്മൾ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്.” സ്റ്റാർ സ്‌പോർട്സിന്റെ ക്രിക്കറ്റ് കണക്ടിൽ നെഹ്റ പറഞ്ഞു.

എം‌എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ചിടത്തോളം, ഐ‌പി‌എല്ലിന് അതുമായി യാതൊരു ബന്ധവുമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും നെഹ്‍റ പറഞ്ഞു. താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി.

“എന്റെ അഭിപ്രായത്തിൽ ധോണിയുടെ കളി ഒരിക്കലും അവസാനിക്കുന്നില്ല. അദ്ദേഹം കളിച്ച അവസാന മത്സരം വരെ ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അവൻ പുറത്തായ നിമിഷം എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചു. ആ സമയത്ത് പോലും അദ്ദേഹത്തിന്റെ കളി എന്താണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു,” നെഹ്റ പറഞ്ഞു.

ഐപിഎല്ലിലൂടെ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരുമോയെന്ന് ചോദ്യത്തിന് ഐപിഎൽ ഒരിക്കലും ധോണിയെ പോലെ ഒരു താരത്തിന്റെ സെലക്ഷൻ മാനദണ്ഡം അല്ലെന്നായിരുന്നു നെഹ്റയുടെ മറുപടി. ഒരു ടീമിനെ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ധോണിക്കറിയാം. യുവതാരങ്ങളെ മുന്നോട്ട് നയിക്കാനും അറിയാം. നെഹ്റ കൂട്ടിച്ചേര്‍ത്തു.

]]>
ഇന്ത്യയുടെ അടുത്ത ധോണിയെ പ്രവചിച്ച് സുരേഷ് റെയ്ന; അത് റിഷഭ് പന്തല്ല https://malayalees.ch/raina-predicts-next-dhoni-of-india/ Thu, 30 Jul 2020 04:22:55 +0000 https://malayalees.ch/?p=29305 നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും

ടീമിനെ നയിക്കുന്ന ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോണിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്‌ന പറഞ്ഞു.

മുമ്പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന്‍ മുമ്പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമില്‍ വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി കഴിഞ്ഞു. റെയ്‌ന പറയുന്നു.

നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും. മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കളിക്കാരെ മോചിപ്പിക്കാനും അതുകൊണ്ടാകും. അക്കാര്യത്തില്‍ രോഹിത്തും ധോനിയുമാണ് ഏറ്റവും മികച്ചത്.

രോഹിത്തിന്റെ പ്രഭാവലയം ആസ്വദിക്കുന്ന കളിക്കാരുണ്ട്. അതിലൂടെ അവര്‍ക്ക് പോസിറ്റീവ് ഫീല്‍ കണ്ടെത്താനാവുന്നു. ധോണിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. രോഹിത് അവിടെയെല്ലാം മികച്ച് നിന്നിരുന്നു, റെയ്‌ന പറഞ്ഞു.

]]>
ചാമ്പ്യന്‍മാരേയും ചാമ്പ്യന്‍ കളിക്കാരേയും എഴുതി തളളരുത്; ധോണിക്ക് പിന്തുണയുമായി ഹസി https://malayalees.ch/mike-hussey-support-to-ms-dhoni/ Sat, 04 Jul 2020 11:59:02 +0000 https://malayalees.ch/?p=28040 മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്.

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്.

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി, ഇന്ത്യക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഇത് പറയാന്‍ ഞാന്‍ ഇന്ത്യന്‍ സെലക്ടറൊന്നുമല്ല, പക്ഷെ ധോണിയെന്ന ഇതിഹാസത്തെ നിങ്ങള്‍ക്ക് എഴുതി തളളാന്‍ സാധിക്കില്ലെന്നും ഹസി പറഞ്ഞു.

ധോണിയുടെ പരിചയ സമ്പത്തും കളിമികവും പകരം വെക്കാന്‍ ആകാത്തതാണ്. ധോണിക്ക് കഴിഞ്ഞ ഹോം സീസണും പിന്നീട് നടന്ന ന്യൂസിലാന്‍ഡ് പരമ്പരയും ഇപ്പോള്‍ കോവിഡ് കാരണം ഐ.പി.എല്ലും നഷ്ടമായിട്ടുണ്ട്, എന്നാല്‍ പോലും അദ്ദേഹത്തിന് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിക്കും, അതിനുളള അവസരം ധോണിക്ക് നല്‍കണം. ധോണി ഇപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കളിക്കാരനാണെന്നും ഹസി കൂട്ടിച്ചേര്‍ത്തു.

]]>