mahendra sigh – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Sep 2020 05:27:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mahendra sigh – malayalees.ch https://malayalees.ch 32 32 ചെന്നൈക്കായി നൂറാം വിജയവും നേടി ധോണി; ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍ https://malayalees.ch/chennai-dhoni-win/ Mon, 21 Sep 2020 05:26:51 +0000 https://malayalees.ch/?p=32102 ഐ.പി.എല്ലില്‍ ഒരു ടീമിനെ 100 വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നായകനായി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ നായകനെന്ന നിലയില്‍ ധോണിയുടെ അക്കൗണ്ടില്‍ 105 വിജയങ്ങളുണ്ട്. ഇതില്‍ അഞ്ചു വിജയങ്ങള്‍ 2016-ല്‍ റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴാണ്.

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈയുടെ നൂറാം വിജയം കൂടിയാണ് മുംബൈക്കെതിരെ അബൂദബിയില്‍ നേടിയത്. കളിച്ച പത്ത് സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീമും ചെന്നൈയാണ്. മൂന്നു തവണ കിരീടവും നേടി.

കഴിഞ്ഞ രണ്ട് സീസണുകളിലായി തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുന്നത്. 2019ലെ ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ കിരീടമണിഞ്ഞത്.

]]>