Mahathma Gandhi – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 08:38:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mahathma Gandhi – malayalees.ch https://malayalees.ch 32 32 പതിറ്റാണ്ടുകളായി മഹാത്മാഗാന്ധിയെ കുലദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം https://malayalees.ch/this-telangana-village-worshiping-mahatma-gandhi-as-their-family-god-for-decades/ Wed, 05 Oct 2022 08:38:10 +0000 https://malayalees.ch/?p=69071 തെലങ്കാനയിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി മഹാത്മാഗാന്ധിയെ തങ്ങളുടെ കുലദൈവമായി ആരാധിക്കുന്നു. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പൂജ നടത്തിക്കൊണ്ടാണ് ഇവരുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ. മഹാത്മാഗാന്ധി എങ്ങനെ ദൈവമായി? എവിടെയാണ് ഈ ഗ്രാമം? ഇതിന് പിന്നിലെ കഥ എന്ത്?

തെലങ്കാന സംസ്ഥാനത്തെ നിസാമാബാദ് ജില്ലാ റൂറൽ നിയോജകമണ്ഡലത്തിൽ വരുന്ന ഗ്രാമങ്ങളിലൊന്നാണ് നർസിംഗ്പൂർ. 1961-ൽ ഗ്രാമത്തിന്റെ നടുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ ഗ്രാമവാസികൾ ഭൂമി പൂജ നടത്തി. തറക്കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ഗ്രാമത്തിലെ ഒരു കുടുംബത്തിന് ആൺകുഞ്ഞ് പിറന്നു. ഇത് ശുഭ സൂചകമായി ഗ്രാമം മുഴുവൻ കണക്കാക്കി. അന്നുമുതൽ ഗാന്ധി പ്രതിമ പൂജിക്കാതെ ഒരു ചടങ്ങും സംഘടിപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ചു.

മുമ്പ് ഗ്രാമത്തിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയെയാണ് അവർ ആരാധിച്ചിരുന്നത്. പിന്നീട് രാഷ്ട്രപിതാവിനെ കുലദൈവമായി കണക്കാക്കി വിഗ്രഹത്തിന് മുന്നിൽ ആരാധന ആരംഭിച്ചു. രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്ടോബർ 2 ന് ഗ്രാമം മുഴുവൻ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഒത്തുകൂടുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നു. വലിയ ഉത്സവമാണ് ഗ്രാമവാസികൾക്ക് അന്നത്തെ ദിവസം.

]]>
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി https://malayalees.ch/mahatma-gandhi-university-exams-changed/ Wed, 10 Aug 2022 12:33:02 +0000 https://malayalees.ch/?p=66216 മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന്  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. കടലിൽ പോകുന്നതിന് മൽസ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

തൃശൂരിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത് ആശങ്ക പടർത്തി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
ബ്രിട്ടീഷ് കറന്‍സിയില്‍ ഗാന്ധിജി; കറൻസിയിൽ ഉൾപ്പെടുത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി https://malayalees.ch/uk-considering-a-coin-to-commemorate-indias-mahatma-gandhi/ Mon, 03 Aug 2020 12:58:25 +0000 https://malayalees.ch/?p=29525 ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്

ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്.

നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ആധുനിക ബ്രിട്ടണെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ച കറുത്ത വർഗക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന പ്രചാരണത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വംശജരായ നൂർ ഇനയാത്ത് ഖാൻ, ജമൈക്കൻ ബ്രിട്ടീഷ് നഴ്‌സ് മേരി സീകോൾ തുടങ്ങിയ വെള്ളക്കാരല്ലാത്തവരുടെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാണയത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം പരിഗണിക്കുന്നതെന്ന് ഋഷി സുനാക്കിന്റെ ഓഫീസ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് നാണയത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തുമെന്ന് മുൻ ചാൻസലർ സാജിദ് ജാവിദ് 2019 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.

]]>