Maharashtra – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 04:49:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Maharashtra – malayalees.ch https://malayalees.ch 32 32 മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക് https://malayalees.ch/2-buses-collide-in-maharashtra/ Sat, 29 Jul 2023 04:49:13 +0000 https://malayalees.ch/?p=85218
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പുലർച്ചെ 2.30 ഓടെ ജില്ലയിലെ മൽകാപൂർ പട്ടണത്തിലെ മേൽപ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

25 പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിസാര പരിക്കുകളോടെ 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

]]>
കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിൻസിപ്പലിനെതിരെ നടപടി https://malayalees.ch/principal-suspended-college-event-islam-prayer/ Tue, 13 Jun 2023 05:56:01 +0000 https://malayalees.ch/?p=82652 കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന നടത്തിയ പ്രിൻസിപ്പലിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ സസ്പൻഡ് ചെയ്തു.

ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും ബിജെപി മുൻ നിയമനിർമാണ സഭാംഗവുമായ ഡോ. അപൂർവ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ചായിരുന്നു സെമിനാർ. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടന നടത്തിയ കരിയർ ഗൈഡൻസ് സെമിനാറിലാണ് മുസ്ലിം പ്രാർത്ഥന നടത്തിയത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുൻപായി പ്രാർത്ഥന നടത്തുകയായിരുന്നു. ഇതോടെ പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിച്ചു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറയുന്നു.

സംഭവം വിവാദമായതോടെ, നടപടി ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തെത്തി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

]]>
മരിച്ചെന്ന് കരുതി സംസ്കരിച്ച 60 കാരൻ ജീവനോടെ വീഡിയോ കോളില്‍ https://malayalees.ch/man-found-alive-after-family-buries-body/ Mon, 06 Feb 2023 11:23:23 +0000 https://malayalees.ch/?p=75725 മരിച്ചെന്ന് കരുതി കുടുംബം സംസ്കരിച്ച 60 കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ജീവനോടെ കണ്ടെത്തിയത്. സുഹൃത്തുമായി ഇയാൾ നടത്തിയ വീഡിയോ കോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജീവനോടെയുള്ള വിവരം പുറത്തറിയുന്നത്.

ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ മരിച്ച അജ്ഞാതൻ്റെ ചിത്രങ്ങൾ റെയിൽവേ പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷെയ്ഖാണെന്ന് അവകാശപ്പെട്ട് ഇയാളുടെ സഹോദരൻ പൊലീസിനെ സമീപിച്ചു. തുടർന്ന് കേരളത്തിലായിരുന്ന റഫീഖിന്റെ ഭാര്യയെ പൊലീസ് ബന്ധപ്പെടുകയും അവര്‍ പാല്‍ഘറിലെത്തി മൃതശരീരം തിരിച്ചറിയുകയും ചെയ്തു.

എന്നാൽ ഞായറാഴ്ച മരിച്ചെന്ന് കരുതിയ ഷെയ്ഖിന്റെ ഒരു സുഹൃത്ത് യാദൃശ്ചികമായി വീഡിയോ കോൾ ചെയുകയും റഫീഖ് കോള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. ഇരുവരും സംസാരിക്കുകയും താൻ സുഖമായിരിക്കുന്നുവെന്ന് ഷെയ്ഖ് തന്റെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. പിന്നാലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വിവരമറിഞ്ഞ കുടുംബം ഷെയ്ഖുമായി ബന്ധപ്പെടുകയും സംഭവവികാസത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു.

പൽഘറിലെ ഒരു അഗതിമന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാളെ ഞായറാഴ്ച പൊലീസ് കണ്ടെത്തി. അതേസമയം കുടുംബം സംസ്കരിച്ച മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

]]>
തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; ഒരുവയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി പൊലീസ് https://malayalees.ch/maha-cops-rescue-kidnapped-baby-in-bhiwandi/ Sat, 28 Jan 2023 04:29:46 +0000 https://malayalees.ch/?p=75162 മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 26 നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

]]>
മഹാരാഷ്ട്രയിൽ വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു; 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം https://malayalees.ch/maharashtra-bus-overturned-2-death/ Mon, 12 Dec 2022 05:12:34 +0000 https://malayalees.ch/?p=72703 വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം.

ചെമ്പൂരിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിനോദയാത്ര ബസാണ് ഞായറാഴ്ച രാത്രി 8 മണിയോടെ അപകടത്തിൽ പെട്ടത്. ചെമ്പൂരിലെ അമ്യൂസ്‌മെൻ്റ് പാർക്ക് സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. ഹിതിക ദീപക് ഖന്ന, രാജ് മഹാത്രെ എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. കുട്ടികൾ എല്ലാവരും 10 ആം ക്ലാസിൽ പഠിക്കുന്നവരാണ്. രണ്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ടായിരുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
പെൺകുട്ടിയുടെ പിതാവ് തല്ലി, പ്രതികാരം വീട്ടാൻ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 15 കാരൻ അറസ്റ്റിൽ https://malayalees.ch/15-year-old-boy-rapes-murders-minor-girl-to-take-revenge-from-her-father-for-assault/ Fri, 02 Dec 2022 07:29:01 +0000 https://malayalees.ch/?p=72228 മഹാരാഷ്ട്രയിലെ കല്യാണിൽ 15 വയസ്സുള്ള ആൺകുട്ടി ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിനോട് തോന്നിയ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള വെസ്റ്റ് മേഖലയിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റി വളപ്പിൽ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് മഹാത്മാ ഫുലെ സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിനിടെ, പെൺകുട്ടിയുടെ പിതാവുമായി രണ്ട് ദിവസം മുമ്പ് വഴക്കിട്ടിരുന്നതായും തന്നെ മർദ്ദിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യാൻ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തുവെന്ന് മൊഴി നൽകി.

മഹാത്മാ ഫൂലെ പൊലീസ് കേസെടുത്ത് കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

]]>
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; മഹാരാഷ്ട്രയിൽ നിരവധി പേർക്ക് പരുക്ക് https://malayalees.ch/railway-station-collapes-maharashtra-injury/ Mon, 28 Nov 2022 03:59:40 +0000 https://malayalees.ch/?p=71970 മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.

]]>
വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു https://malayalees.ch/spurned-lover-sets-self-on-fire-hugs-woman-in-maharashtra/ Tue, 22 Nov 2022 10:26:12 +0000 https://malayalees.ch/?p=71681 വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ പഠിച്ച ഇരുവരും സുവോളജിയിൽ പിഎച്ച്‌ഡി വിദ്യാർഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവൺമെന്റ് ഫോറൻസിക് കോളജിലെ ബയോഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യാബിനിൽ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ ഉള്ളിൽ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതെന്ന് ഇയാൾ യുവതിയോട് ചോദിക്കാൻ തുടങ്ങി.

ഇതേത്തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. ഇരുവരെയും ഔറംഗബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോൾ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

]]>
നാളുകളായി തർക്കം, മഹാരാഷ്ട്രയിൽ യുവാവ് പിതാവിനെ അടിച്ചുകൊന്നു https://malayalees.ch/man-beats-father-to-death-over-long-standing-dispute/ Tue, 15 Nov 2022 04:20:53 +0000 https://malayalees.ch/?p=71287 മഹാരാഷ്ട്രയിൽ പിതാവിനെ മകൻ അടിച്ചുകൊന്നു. 60 വയസുകാരനെ പ്ലൈവുഡ് സ്ലാബ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അച്ഛനും മകനും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

താനെ ജില്ലയിലെ അംബർനാഥ് പട്ടണത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പ്രതി തന്റെ പിതാവ് ദേവിദാസ് സൂര്യവംശിയെ പ്ലൈവുഡ് സ്ലാബ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. പൊലീസെത്തി തദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

]]>
ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു https://malayalees.ch/bharat-jodo-yatra-maharashta/ Tue, 08 Nov 2022 04:29:30 +0000 https://malayalees.ch/?p=70884 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തെലങ്കാനയിലെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് യാത്ര മഹാരാഷ്ട്രയിലേക്ക് കടന്നത്. ഡെഗ്ലൂർ കലാമന്ദിറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം യാത്രയെ വരവേറ്റു. രണ്ടു മാസം പിന്നിട്ട യാത്ര ഇതിനോടകം 1500 കിലോമീറ്റർ ആണ് സഞ്ചരിച്ചത്.

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിന്റെ പരാതിയിലാണ് കേസ്. കോൺഗ്രസിൻ്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിൽ താത്കാലികമായി ബ്ലോക്ക് ചെയ്യാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് കോൺഗ്രസ് പോജുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

]]>