maharajas college – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:01:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png maharajas college – malayalees.ch https://malayalees.ch 32 32 മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു https://malayalees.ch/students-to-apologize-for-insulting-visually-impaired-teacher/ Mon, 04 Sep 2023 11:01:46 +0000 https://malayalees.ch/?p=87176
മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കം 6 വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. അധ്യാപകനായ ഡോ. പ്രിയേഷിനോടാണ് വിദ്യാർത്ഥികൾ മാപ്പുപറഞ്ഞത്.

അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അധ്യാപകനോട് മാപ്പു പറയാനാണ് നിർദേശിച്ചത്.

ആറു വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് കൗൺസിൽ ചേർന്ന് തുടർനടപടി തീരുമാനിച്ചത്. കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാസിൽ, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർഥികള്‍ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകൻ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനെ അറിയിച്ചതോടെ സംഭവത്തിൽ കേസുമെടുത്തിരുന്നില്ല.

]]>
വിദ്യ 12-ാം ദിവസവും ഒളിവിൽ; കണ്ടുപിടിക്കാനാകാതെ പൊലീസ്, മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണസംഘം കോടതിയിൽ https://malayalees.ch/k-vidya-still-absconding-investigation-team-expanded/ Sat, 17 Jun 2023 04:14:59 +0000 https://malayalees.ch/?p=82878
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി അഗളി പൊലീസ് അറിയിച്ചു. വടക്കൻ കേരളത്തിൽ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇതിനിടെ കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പിഎച്ച്ഡി പ്രവേശന വിവാദങ്ങൾക്കിടെ ഇന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയോഗം ചേരുന്നുണ്ട്.

അതേസമയം തനിക്കെതിരെ സൈബർ ആക്രമണമെന്ന മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പ്രഫ. വിനോദ് കുമാർ കല്ലോലിക്കലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വിനോദ്കുമാർ കൊച്ചി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി സെൻട്രൽ‌ സ്റ്റേഷനു കൈമാറുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

]]>
‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും, ഇന്ത്യ പറഞ്ഞു, ഇന്ത്യ ഈസ് ഇന്ദിര; മഹാരാജാസിൽ വീണ്ടും ബാനർ https://malayalees.ch/ksu-banner-appeared-against-sfi-in-maharajas/ Sat, 13 Aug 2022 07:58:13 +0000 https://malayalees.ch/?p=66375 മഹാരാജാസിൽ വീണ്ടും പുതിയ കെ.എസ്.യു ബാനർ ‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ – എന്നാണ് പുതിയ ബാനറിലെ വാചകം.വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ബാനര്‍ പോര് തുടങ്ങുന്നത്.

എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ചതാണ് ബാനര്‍ പോര്. എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‍യു മറ്റൊരു ബാനര്‍ ഉയര്‍ത്തി, എസ്എഫ്ഐ അതിന് മറുപടി കൊടുത്തു.

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആയിരുന്നു ആദ്യം മഹാരാജാസിൽ ഉയർന്നത്. തുടർന്ന് ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു’മെന്നാണ് കെ എസ യു അതിന് മറുപടിയായി നൽകിയത്. എന്നാല്‍, പിന്നാലെ എസ്എഫ്ഐ അതിന് മറുപടി നല്‍കി. ‘അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ’ എന്നാണ് ഇന്നലെ വന്ന ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ വീണ്ടും ഈ ബാനറിനും മറുപടി ബാനർ വന്നിരിക്കുകയാണ്. ‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ – എന്നാണ് പുതിയ ബാനറിലെ വാചകം.

]]>
എറണാകുളം മഹാരാജാസ് കോളജിലെ മൊബൈല്‍ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള പരീക്ഷയെഴുത്ത് റദ്ദാക്കി https://malayalees.ch/mobile-flash-examination-at-maharajas-college-has-been-cancelled/ Tue, 12 Apr 2022 11:35:44 +0000 https://malayalees.ch/?p=59973 എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ തൽക്കാലത്തേയ്ക്ക് നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം. അടിയന്തരസാഹചര്യത്തിൽ പരീക്ഷാ ഹാളിൽ വെളിച്ചമെത്തിക്കുന്നതിനാണ് പെട്ടെന്ന് മൊബൈൽ ഫ്ലാഷ് ഉപയോ​ഗിച്ചതെന്നാണ് ഇൻവിജിലേറ്റർമാരുടെ വിശദീകരണം.

സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കറണ്ട് പോകുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ വ്യക്തമാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. കറണ്ട് പോയതിനെത്തുടര്‍ന്ന് പരീക്ഷ നടക്കുന്ന ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്ലാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

ഹാളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് സംഭവം. കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

]]>
മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി https://malayalees.ch/a-student-at-maharajas-college-was-allegedly-locked-up-and-ragged/ Tue, 16 Mar 2021 05:03:37 +0000 https://malayalees.ch/?p=41578 മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു.

മലപ്പുറം സ്വദേശി റോബിൻസൺ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റാഗിംഗ് സംബന്ധിച്ച് പരാതി നൽകിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ റോബിൻസൺ മുൻകാല എസ്.എഫ്.ഐ പ്രവർത്തകൻ ആണ് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന റോബിൻസൺ എസ്.എഫ്.ഐയുടെ പിരിവ് നടത്തിയില്ലെന്നു ആരോപിച്ചാണ് ഹോസ്റ്റൽ മുറിയിൽ കെട്ടിയിട്ട് റാഗിംഗ് നടത്തിയതെന്ന് പരാതിപ്പെടുന്നു.

വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ പൂട്ടിയിട്ടതെന്നും ഫോൺ ഉൾപ്പെടെ എസ്.എഫ്.ഐ പ്രവർത്തകർ വാങ്ങി വെച്ചെന്നും റോബിൻസൺ പറയുന്നു. കേസ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്‌.യു ആരോപിച്ചു. എന്നാൽ എസ്‌.എഫ്‌.ഐ പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നു ജില്ലാ നേതൃതം അറിയിച്ചു.

]]>