madyapradesh – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Jul 2020 13:15:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png madyapradesh – malayalees.ch https://malayalees.ch 32 32 ഉദ്യോഗസ്ഥര്‍ വിളകള്‍ നശിപ്പിച്ചു; കര്‍ഷക സ്ത്രി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു https://malayalees.ch/woman-sets-herself-on-fire-to-protest-destruction-of-her-crop-by-officials/ Thu, 30 Jul 2020 13:15:11 +0000 https://malayalees.ch/?p=29345 യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ വിലവെക്കാതെയാണ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കല്‍ തുടര്‍ന്നത്

തന്‍റെ കൃഷിസ്ഥലത്ത് വന്ന് വിളകളെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന കാരണത്താല്‍ സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക സ്ത്രി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് സോയാബിന്‍ വിളകള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ വിലവെക്കാതെയാണ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കല്‍ തുടര്‍ന്നത്. യുവതി പരമാവധി അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നും ആ നിരാശയിലാണ് അവസാന ശ്രമമെന്നോണം അവര്‍ സ്വയം തീക്കൊളുത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

മധ്യപ്രദേശിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വിവേചനത്തിന്‍റെ മറ്റൊരു മുഖമാണ് ഈ സംഭവം. യുവതി സാരമില്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് ദേവാസ് അഡീഷണല്‍ എസ് പി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ് പി അറിയിച്ചു.

]]>