Madrasah teacher – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Oct 2023 11:29:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Madrasah teacher – malayalees.ch https://malayalees.ch 32 32 ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ https://malayalees.ch/madrasa-teacher-arrested-for-molesting-10-students-in-gujarat/ Tue, 24 Oct 2023 11:29:31 +0000 https://malayalees.ch/?p=89982 ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്.

ജുനഗഡില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം പീഡനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ മദ്രസ ട്രസ്റ്റിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാത്തതിനാല്‍ ട്രസ്റ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

]]>
ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ https://malayalees.ch/pocso-case-madrasah-teacher-sentenced-to-26-years-in-prison/ Wed, 31 Aug 2022 12:15:47 +0000 https://malayalees.ch/?p=67381 ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം.

അതേസമയം മറ്റൊരു പോക്സോ കേസിൽ കണ്ണൂരിലുള്ള മദ്രസാ അധ്യാപകന് 20 വർഷം തടവ് ലഭിച്ചു. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.

പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് കണ്ണൂരിലെ മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

]]>