madrasa – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Dec 2022 09:38:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png madrasa – malayalees.ch https://malayalees.ch 32 32 വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ് https://malayalees.ch/madrasa-teacher-arrested-pocso-case/ Wed, 21 Dec 2022 09:38:01 +0000 https://malayalees.ch/?p=73185 പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്.11 വയസുള്ള വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി.

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.

]]>
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ് https://malayalees.ch/case-against-sameer-air-gun-madrasa/ Sat, 17 Sep 2022 09:10:58 +0000 https://malayalees.ch/?p=68209 കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്‌. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ( case against sameer air gun madrasa )

എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.


കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്‌. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ( case against sameer air gun madrasa )

എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

ആ എയർ ഗൺ കൊണ്ട് വെടിവച്ചാൽ നായ ചാവില്ല. അത് വീട്ടിലെ ഷോ കേസിൽ വയ്ക്കുന്ന കളിതോക്കാണ്. ഞാൻ കാലപം സൃഷ്ടിച്ചുവെന്ന് പറയുന്നു. എന്റെ 8 വയസുകാരിയായ മകളെയും ആറ് ഏഴും വയസുള്ള അയൽവാസികളായ കുട്ടികളേയും കൂട്ടിയാണ് പോയത്. പട്ടിയെ പേടിയായതുകൊണ്ട് മദ്രസയിൽ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ മക്കളേ ഞാൻ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെയും കൊണ്ടുപോയത്. എന്റെ മകൻ അത് വീഡിയോ എടുത്തു. അത് വൈറലായി ഇപ്പോൾ കേസുമായി. എയർ ഗൺ ആയതുകൊണ്ട് കേസാവില്ലെന്നാണ് കരുതിയരുന്നത്’- സമീർ വ്യക്തമാക്കി.

]]>
അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി; വിഡിയോ https://malayalees.ch/assam-madrasa-demolished-links-terror/ Wed, 31 Aug 2022 10:06:02 +0000 https://malayalees.ch/?p=67363 തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്.

ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം നൽകിയത്. മദ്രസയിലെ 200ലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്കോ സമീപത്തുള്ള മറ്റ് മദ്രസകളിലേക്കോ മാറ്റി.

അതേസമയം, മദ്രസാ കെട്ടിടം നിർമിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പൊലീസ് പറയുന്നു. അതിനാൽ ദുരന്തനിവാരണ സേനയാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയതെന്നും പൊലീസ് അറിയിച്ചു.

ഇക്കൊല്ലം മാർച്ച് മുതൽ തീവ്രവാദ ബന്ധമെന്ന് സംശയിക്കപ്പെടുന്ന 40 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടും. മദ്രസകൾ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു.

]]>
എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും https://malayalees.ch/national-anthem-will-be-made-compulsory-in-all-madrasas-up/ Fri, 25 Mar 2022 11:06:05 +0000 https://malayalees.ch/?p=59080 ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ നിര്‍ദേശം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്. മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പുറമേ മദ്രസകളില്‍ സമഗ്രമാറ്റം വരുത്താനുതകുന്ന നിരവധി തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും മുടക്കമില്ലാതെ ദേശീയഗാനം ആലപിക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോര്‍ഡ് അധ്യക്ഷന്‍ വ്യക്തമാക്കി.

മദ്രസകളിലെ അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ പരീക്ഷകള്‍, അധ്യാപക നിയമനം എന്നിവയിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. അധ്യാപക നിയമനത്തില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നത് തടയാൻ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് ബോർഡ് അറിയിച്ചു. അതേസമയം അധ്യാപക നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റുകളായിരിക്കും കൈക്കൊള്ളുക.

ഇതുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ബോര്‍ഡ് സമര്‍പ്പിക്കും. അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനകാര്‍ക്കും ബയോമെട്രിക് ഹാജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മദ്രസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

]]>