Madhyapradesh – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 09:12:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Madhyapradesh – malayalees.ch https://malayalees.ch 32 32 സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം; മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ https://malayalees.ch/madhya-pradesh-notifies-35-quota-for-women-in-govt-jobs/ Thu, 05 Oct 2023 09:12:32 +0000 https://malayalees.ch/?p=88933 നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി.

വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യ പ്രചരണായുധമായി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.മുഖ്യമന്ത്രി കന്യാധാൻ യോജന പദ്ധതി ,സ്ത്രീകൾക്ക് 1000 മുതൽ 1250 രൂപ വരെ നൽകുന്ന ലാഡ്‍ലി ബെഹ്ന യോജന എന്ന പദ്ധതിയും വനിതാ വോട്ടർമാരുടെ ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു കോടിയോളം ഉപഭോക്താക്കളാണ് പദ്ധതിക്കുള്ളത്. 2.67 കോടി വനിതാ വോട്ടർമാരുള്ള മധ്യപ്രദേശിൽ സംവരണവും വനിതാ ക്ഷേമ പദ്ധതികളും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

]]>
മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ പൊതിരെ തല്ലി സീയര്‍ കേഡറ്റുമാര്‍; വ്യാപക പ്രതിഷേധം https://malayalees.ch/ncc-cadets-face-down-thrashed-by-senior-cadet/ Fri, 04 Aug 2023 08:07:47 +0000 https://malayalees.ch/?p=85605 താനെയിൽ എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. മുതിർന്ന എൻസിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വിഡിയോയിലെ ക്രൂര മര്‍ദനം. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് അധ്യാപകരല്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കോളജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദിച്ചത്. ഈ വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

]]>
രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി https://malayalees.ch/man-kills-his-7-year-old-son-after-dispute-with-second-wife/ Tue, 16 May 2023 04:23:39 +0000 https://malayalees.ch/?p=81293 രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം. പ്രതിയെ ശശിപാൽ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

എന്‍റെ അനന്തരവൻ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്‍റെ അച്ഛൻ ശശിപാൽ മുണ്ടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പ്രതീകിന്‍റെ കാര്യത്തിൽ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്ന് ‘-പ്രതീകിന്‍റെ അമ്മാവൻ രാജേഷ് മുണ്ടെ പറഞ്ഞു.

കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛൻ ശശിപാലാണെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വിശദീകരിച്ചു. .പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് തേജാജി നഗർ പൊലീസ് പ്രദേശവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

]]>
ഉച്ചഭക്ഷണം വിളമ്പുന്നതിലെ അശ്രദ്ധ, തിളച്ച പരിപ്പ് പാത്രത്തിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റു https://malayalees.ch/girl-falls-in-hot-daal-during-meal-at-madhya-pradesh/ Tue, 11 Apr 2023 11:58:35 +0000 https://malayalees.ch/?p=79467 സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഇതോടെ ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ ഭാനുപ്രതാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാങ്കർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

അപകടത്തിൽ വിദ്യാർത്ഥിക്ക് 30 ശതമാനം പൊള്ളലേറ്റതായി വിദ്യാർത്ഥിയെ ചികിത്സിച്ച ഡോ.ജിതേന്ദ്ര ഉപാധ്യായ പറഞ്ഞു. വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എന്നിവർ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

]]>
മധ്യപ്രദേശിൽ ഭൂചലനം https://malayalees.ch/earthquake-of-magnitude-3-6-jolts-madhya-pradesh/ Mon, 03 Apr 2023 04:41:13 +0000 https://malayalees.ch/?p=79040 മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ജബൽപൂർ, സിഹോറ, ഉമരിയ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗർ, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

]]>
മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു https://malayalees.ch/madhya-pradesh-airplane-crashed/ Fri, 06 Jan 2023 07:32:32 +0000 https://malayalees.ch/?p=74046 മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരുക്കേറ്റു. ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

വിമാനം പറത്തിയ ട്രെയ്‌നി പൈലറ്റാണ് അപകടത്തിൽ മരിച്ചത്. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായ ഉടൻ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്. സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടി.

]]>
ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ https://malayalees.ch/auto-rickshaw-driver-arrested-for-transporting-suspected-beef-in-indore/ Sat, 17 Dec 2022 06:29:36 +0000 https://malayalees.ch/?p=72991 ബീഫാണെന്ന് സംശയിക്കപ്പെടുന്ന മാംസം കടത്തിയതിന് മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിലാണ് ഒവൈസെന്ന ഡ്രൈവർ അറസ്റ്റിലായത്. അപകടകരമായ ഡ്രൈവിംഗ്, ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പൊലീസ് സ്‌റ്റേഷനിലെത്തിയ ബജ്രഗ്ദൾ പ്രവർത്തകർ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോ പല വാഹനങ്ങളിലും ഇടിച്ചിരുന്നുവെന്നും തുടർന്ന് തങ്ങൾ തടയുകയായിരുന്നുവെന്നും ബജ്രഗ്ദൾ യൂണിറ്റ് കോർഡിനേറ്റർ വ്യക്തമാക്കി.

]]>
മധ്യപ്രദേശില്‍ വൻ വാഹനാപകടം: ബസും കാറും കൂട്ടിയിടിച്ച് 11 മരണം https://malayalees.ch/killed-after-suv-collides-with-bus-in-madhya-pradesh/ Fri, 04 Nov 2022 07:50:54 +0000 https://malayalees.ch/?p=70732 മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11 പേരിൽ മൂന്ന് സ്ത്രീകളും 2 കൊച്ചുകുട്ടിയും ഉൾപ്പെടുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ബേതുൽ സീനിയർ പൊലീസ് ഓഫീസർ സിമല പ്രസാദ് പറഞ്ഞു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

]]>
മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭൂചലനം https://malayalees.ch/earthquake-hits-in-mp-arunachal-pradesh/ Tue, 01 Nov 2022 10:45:59 +0000 https://malayalees.ch/?p=70544 അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം മധ്യപ്രദേശിലെ പച്മറിയിൽ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിൻഡോരി, ജബൽപൂർ, മണ്ഡ്‌ല, അനുപ്പുർ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 50 സെക്കന്റോളം പ്രകമ്പനം അനുഭവപ്പെട്ടു.

]]>
മൊബൈൽ മോഷ്ടിച്ചെന്ന് സംശയം, ദളിത് ബാലനെ കിണറ്റിൽ തൂക്കിയിട്ടു https://malayalees.ch/madhya-pradesh-boy-dangled-from-well-on-mobile-theft-suspicion/ Tue, 18 Oct 2022 08:54:38 +0000 https://malayalees.ch/?p=69797 മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് എട്ട് വയസുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാനിനെതിരെ കേസെടുത്തു. മധ്യപ്രദേശ് ഛത്തർപൂർ ജില്ലയിലെ അത്ഖോൺ ഗ്രാമത്തിലാണ് സംഭവം.

കുട്ടി കിണറ്റിനുള്ളിൽ തൂങ്ങിക്കിടക്കുന്നതായി വിഡിയോയിൽ കാണാം. ഒരാൾ ഒറ്റ കൈകൊണ്ട് കുട്ടിയെ പിടിച്ചിരിക്കുന്നു. മൊബൈൽ തന്നില്ലെങ്കിൽ കിണറ്റിൽ മുക്കി കൊല്ലുമെന്നും ഭീഷണി. താൻ മൊബൈൽ എടുത്തിട്ടില്ലെന്നും കൊല്ലരുതെന്നും കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായ രീതിയിലാണ് പ്രതി 8 വയസുകാരനെ പിടിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് അറിഞ്ഞ ഇരയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. എന്നാൽ വീഡിയോ ഷൂട്ട് ചെയ്തില്ലെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി കുട്ടി ആരോപിച്ചു. വിഷയം സങ്കീർണ്ണമാക്കിയെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥൻ തന്നെ മർദിച്ചതായും കുട്ടി പറഞ്ഞു. എന്നാൽ, ലവ്കുഷ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഹേമന്ത് നായക് കുട്ടിയുടെ അവകാശവാദം നിഷേധിച്ചു.

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തയോടെ പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. വിഡിയോയിൽ ഉള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമ്മ പറഞ്ഞു.

]]>