Madhya Pradesh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Nov 2023 04:44:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Madhya Pradesh – malayalees.ch https://malayalees.ch 32 32 മധ്യപ്രദേശില്‍ ഇന്ന് കൊട്ടിക്കലാശം; പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണത്തിനിറങ്ങും; വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് https://malayalees.ch/assembly-elections-2023-madhya-pradesh-last-day-of-election-campaign/ Wed, 15 Nov 2023 04:44:26 +0000 https://malayalees.ch/?p=91104 മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. രണ്ടു പാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ എല്ലാം പ്രചരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും. വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തും.മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ട്വന്റിഫോറിനോട് പറഞ്ഞു.

മധ്യപ്രദേശില്‍ ഇത്തവണ പോരാട്ടം നടക്കുന്നത് ജനങ്ങളും ബിജെപിയും തമ്മിലാണെന്ന് കമല്‍ നാഥ് പറയുന്നു. ബിജെപി ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ഒട്ടേറെ അനുഭവിച്ചു. ഇനി സത്യത്തിന് വേണ്ടി ജനങ്ങള്‍ വോട്ടുചെയ്യുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം മധ്യപ്രദേശ് തെരഞ്ഞടുപ്പ് പ്രചരണത്തിലുണ്ടായിരുന്നു.

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മധ്യപ്രദേശില്‍ പ്രധാനമായും പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

]]>
മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു https://malayalees.ch/13-year-old-boy-raped-by-peon-in-madhya-pradesh-school/ Fri, 25 Aug 2023 08:41:37 +0000 https://malayalees.ch/?p=86763 ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.

സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്. രേവ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.
പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ചാഴപ്പോഴായിരുന്നു സംഭവം.

ഈ സാഹചര്യം മുതലെടുത്ത് രവീന്ദ്ര സെൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥി മാതാപിതാക്കളെ വിളിച്ച് ദുരനുഭവം പങ്കുവെച്ചു. പരാതി നൽകാൻ കുടുംബം സ്കൂളിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവരെ കാണാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

തുടർന്ന് കോൽഗവൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. ഐപിസി സെക്ഷൻ 377, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. പൊലീസ് സംഘം ഉടൻ തന്നെ പ്രതിക്കായി തെരച്ചിൽ ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

]]>
മധ്യപ്രദേശിൽ കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു https://malayalees.ch/murder-accused-house-demolished-madhya-pradesh/ Thu, 16 Mar 2023 09:17:07 +0000 https://malayalees.ch/?p=78103 കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. വസ്തു തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വയോധികരെ വെടിവച്ച് കൊന്ന ജഹർ സിംഗ്, ഉമൈദ് സിംഗ്, മഖൻ സിംഗ്, അർജുൻ സിംഗ് എന്നിവരുടെ വീടാണ് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. രണ്ട് ആഴ്ചക്ക് മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതികൾ ഒളിവിലാണ്.

ബദ്രി ശുക്ല (68), സഹോദരൻ രാംസേവക് ശുക്ല (65) എന്നിവരാണ് രണ്ടാഴ്ചയ്ക്കു മുൻപ് കൊല്ലപ്പെട്ടത്. 2021ൽ വാങ്ങിയ മൂന്ന് ഏക്കറുമായി ബന്ധപ്പെട്ട് കുറ്റാരോപിതരുടെ കുടുംബവുമായി തർക്കങ്ങൾ നടന്നിരുന്നു. ഫെബ്രുവരി 28ന് കുറ്റാരോപിതർ കൊല്ലപ്പെട്ടവരുടെ വസ്തുവിലുണ്ടായിരുന്ന തങ്ങളുടെ ട്രാക്ടർ എടുക്കാനെത്തി. എന്നാൽ സഹോദരങ്ങൾ ഇത് തടഞ്ഞു. തുടർന്നാണ് ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്.

സർക്കാർ ഭൂമി കയ്യേറി ഉണ്ടാക്കിയ വീടാണ് ഇതെന്ന് അധികൃതർ പറയുന്നു. ഗ്രാമത്തിലെ കുഴൽക്കിണറിൻ്റെയും സ്കൂളിൻ്റെയും ഭാഗമായ സ്ഥലവും ഇവർ കയ്യേറി എന്നും പൊലീസ് പറഞ്ഞു. 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു സർക്കാർ തിരിച്ചെടുത്തു.

]]>
യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി https://malayalees.ch/bjp-leader-hotel-demolished/ Wed, 04 Jan 2023 04:45:30 +0000 https://malayalees.ch/?p=73877 മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത. ഇയാൾ അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.

കഴിഞ്ഞ ആഴ്ചയാണ് മിസ്രി ചന്ദ് ഗുപ്തയുടെ കാറിടിച്ച് ജഗ്ദീഷ് യാദവ് കൊല്ലപ്പെടുന്നത്. ഇതിനു പിന്നിൽ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെട എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഹൈവേ ഉപരോധിച്ചു. അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് ഹോട്ടൽ പൊളിച്ചുനീക്കിയത്.

]]>
മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ https://malayalees.ch/hostel-girl-garland-shoes/ Wed, 07 Dec 2022 10:30:16 +0000 https://malayalees.ch/?p=72471 മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ ആഴ്ച മകളെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയ്ക്ക് പിന്നാലെ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

]]>
മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി https://malayalees.ch/madhya-pradesh-night-curfew/ Fri, 24 Dec 2021 04:12:11 +0000 https://malayalees.ch/?p=54546 മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുവരെ ഒരു ഒമിക്രോൺ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൻ എന്ന നിലയിലാണ് നടപടി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (Madhya Pradesh Night Curfew)

അതേസമയം, കേരളത്തിൽ 5 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും (28, 24) അൽബാനിയയിൽ നിന്നുമെത്തിയ ഒരാൾക്കും (35) നൈജീരിയയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ (21) ബാംഗളൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്ക പട്ടികയിലുണ്ട്.

കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

]]>
മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു https://malayalees.ch/perform-yagna-covid-third-wave-wont-touch-india-mp-minister-usha-thakur/ Wed, 12 May 2021 09:53:34 +0000 https://malayalees.ch/?p=44055 രണ്ടാം കോവിഡ് തരം​ഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ​ഗം​ഗാ നദിക്കരയിൽ മൃതദേഹങ്ങൾ വന്നടിഞ്ഞിരുന്നു. കോവി‍ഡ് മരണം രൂക്ഷമായതോടെ ശവശരീങ്ങൾ ആംബുലൻസിൽ കൊണ്ടുവന്ന് നദിയിൽ തള്ളുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബിഹാറിലെ ബക്സറിൽ 71 മ‍‍ൃതദേഹങ്ങളാണ് ​ഗം​ഗയിൽ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ഉത്തർപ്രദേശിൽ നിന്ന് നാൽപ്പതിലേറെ മ‍ൃതദേഹങ്ങളാണ് കിട്ടിയത്. എന്നാൽ സംഭവത്തിൽ ഉത്തർപ്രദേശ് – ബിഹാർ സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

]]>
19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍ https://malayalees.ch/bjp-worker-among-4-booked-for-abduction-rape-of-19-year-old-woman-in-mps-shahdol/ Mon, 22 Feb 2021 08:08:24 +0000 https://malayalees.ch/?p=40515 മധ്യപ്രദേശിലെ ഷഹ്ദോലില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് ഇതുവരെയും അക്രമികളെ പിടികൂടാനായിട്ടില്ല.

യുവതിയെ ഫെബ്രുവരി 18 മുതലാണ് വീട്ടില്‍ നിന്നും കാണാതാകുന്നത്. ഫെബ്രുവരി 21ന് യുവതിയെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു. തന്നെ കാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫാം ഹൌസില്‍ കൊണ്ടുപോയി അക്രമികള്‍ യുവതിയെ രണ്ട് ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ബി.ജെ.പി ജെയ്ത്പൂര്‍ മണ്ഡല്‍ ചീഫ് വിജയ് ത്രിപാതിയും ഉണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി എ.എസ്.പി മുകേഷ് വൈഷ് വ്യക്തമാക്കി.

35നും 40നും ഇടയില്‍ പ്രായമുള്ള രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്. അതേസമയം ബി.ജെ.പി നേതാവ് വിജയ് ത്രിപാദിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കമല്‍ പ്രതാപ് സിംഗ് അറിയിച്ചു.

]]>
എരുമകളുടെ ചാണകം റോഡില്‍ വീണു; മധ്യപ്രദേശില്‍ ഉടമയ്ക്ക് 10,000 രൂപ പിഴ https://malayalees.ch/buffaloes-dung-fell-on-road-gmc-slaps-rs-10000-fine-on-dairy-operator/ Wed, 30 Dec 2020 09:12:47 +0000 https://malayalees.ch/?p=37723 മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കോര്‍പറേഷന് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.

]]>
പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും https://malayalees.ch/the-prime-minister-will-meet-farmers-in-madhya-pradesh-today/ Fri, 18 Dec 2020 04:27:11 +0000 https://malayalees.ch/?p=37135 കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും.

ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ.

അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും.

അനുകൂല പ്രചാരണത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നരേന്ദ്ര സിഹ് തോമർ എന്നിവർ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ശേഷം നിലപാട് വ്യക്തമാക്കി സർക്കാർ 8 പേജുള്ള കത്ത് കർഷകർക്കയച്ചു. കർഷകരുമായി ആശയവിനിമയത്തിനുള്ള വാതില് തുറന്നിടുന്നു എന്ന് വ്യക്തമാക്കിയ കത്തില്‍ പ്രതിപക്ഷ അജണ്ടകള്‍ ഉൾക്കൊള്ളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തില്‍ പ്രതിപക്ഷത്തിനുള്ള ദേഷ്യമാണ് കർഷകസമരമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

]]>