madhavan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Jun 2020 06:41:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png madhavan – malayalees.ch https://malayalees.ch 32 32 മാധവന് 50; ഹാപ്പി ബെര്‍ത്ഡേ മാഡി https://malayalees.ch/happy-birthday-r-madhavan/ Mon, 01 Jun 2020 06:41:34 +0000 https://malayalees.ch/?p=26350 കഴിഞ്ഞ ഇരുപത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ പുഞ്ചിരിയാണ് രംഗനാഥന്‍ മാധവന്‍

പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ താരമാണ് തമിഴ്‍നടന്‍ മാധവന്‍. മാധവന് ഇന്ന് അന്‍പതാം പിറന്നാള്‍ മധുരം.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ പുഞ്ചിരിയാണ് രംഗനാഥന്‍ മാധവന്‍. 20 വര്‍ഷം മുമ്പ് അലൈ പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കി മാധവന് . ചിത്രം ബോക്സോഫീസില് വലിയ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്‍റെ ചിരി ആരാധകര്‍ ആഘോഷമാക്കി.

മിന്നലെ , പാര്‍ത്താലെ പരവസം , റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ മാധവന്‍ നായകനായി . മണിരത്നം ഒരുക്കിയ കന്നത്തില്‍ മുത്തമിട്ടാലെന്ന ചിത്രം മാധവന്‍റെ ചോക്ലേറ്റ് പരിവേഷം മാറ്റി. തമിഴിനു പുറമെ ഹിന്ദി,മലയാളം,കന്നഡ തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചു. മാധവന്‍റെ സിനിമകളെല്ലാം കേരത്തിലും വിജയമായി മാറിയിരുന്നു.

ആമിര്‍ ഖാനൊപ്പം അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം മാധവന്‍റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഇരുതി സുട്രു, വിക്രം വേദ എന്ന ചിത്രങ്ങളിലെ പ്രകടനത്തിന മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരം നേടി.

റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ മാധവന്‍റെ പുതിയ വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകാണ് പ്രക്ഷകര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ് . പ്രേക്ഷകരുടെ പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍.

]]>