madhav suresh – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Oct 2023 08:51:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png madhav suresh – malayalees.ch https://malayalees.ch 32 32 ’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ് https://malayalees.ch/madhav-suresh-shares-photo-with-suresh-gopi/ Tue, 31 Oct 2023 08:51:06 +0000 https://malayalees.ch/?p=90357 സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.(madhav suresh shares photo with suresh gopi)

മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെട്ട് ആരോപണങ്ങൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരത്തിലൊരു കുറിപ്പുമായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ​അതേസമയം ഗോകുൽ സുരേഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സുരേഷ് ​ഗോപിക്കെതിരെ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക പോലീസിന് മൊഴി നൽകി. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്..

ഒരുമണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി

]]>