ma yusufali – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 06:17:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ma yusufali – malayalees.ch https://malayalees.ch 32 32 യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി https://malayalees.ch/ma-yusufali-intervened-to-bury-malayalis-deadbody-in-bahrain/ Thu, 27 Jul 2023 06:17:12 +0000 https://malayalees.ch/?p=85092 എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു.

പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19ന് അവശനിലയില്‍ കണ്ടെത്തിയ മൊയ്തീനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.

]]>
കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം https://malayalees.ch/ma-yusuf-ali-helped-gauri-lakshmi-treatment/ Mon, 20 Jun 2022 08:06:19 +0000 https://malayalees.ch/?p=63614 എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.

ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് സംഘം പാലക്കാട് കൊളപ്പുള്ളിയിലെ ഗൗരിയുടെ വീട്ടില്‍ നേരിട്ടെത്തി പിതാവ് എം ലിജുവിന് തുക കൈമാറുകയായിരുന്നു.

‘മോളുടെ ചികിത്സയ്ക്കായി ആരും ഇത്ര വലിയ തുക ഒരുമിച്ച് തന്നിട്ടില്ല. യൂസഫലി സാറെ നേരിട്ട് കണ്ട് നന്ദി പറയണം. ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. മകള്‍ക്ക് കിട്ടിയ അനുഗ്രഹമാണിതെന്നും ഗൗരിയുടെ പിതാവ് ലിജു പറഞ്ഞു.

ഈ ആഴ്ച തന്നെ യു.സ് കമ്പനിയില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട്ടേക്ക് തിരിക്കുന്നത്. 9 കോടി രൂപ നല്‍കിയാണ് ഗൗരിലക്ഷ്മി ചികിത്സാ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്.

ഗൗരിക്കായി നമുക്കും കൈകോര്‍ക്കാം

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
GPay : 9847200415 [Liju KL]

]]>