M Swaraj – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Oct 2023 11:39:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M Swaraj – malayalees.ch https://malayalees.ch 32 32 ‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ് https://malayalees.ch/m-swaraj-support-palestine-in-war/ Thu, 12 Oct 2023 11:01:08 +0000 https://malayalees.ch/?p=89323
ഗാസ- ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്.’അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.(m swaraj support palestine in war)

പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്. അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളിൽ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല. ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണെന്ന് സ്വരാജ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

‘ അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്… ‘


സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ആദിവാസി വിഭാഗമായ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു :

” …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക ?. “

ഇന്റർവ്യൂ ബോർഡിലെ ഓഫീസറുടെ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ ധർമപാലൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു :

” സർ ,

ന്യായം എന്നു വെച്ചാൽ എന്താണ് ?.

വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? . ന്യായം എന്നു പറഞ്ഞാൽ അതിൻറെ കാതലായി ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. “

ധർമപാലന്റെ മറുപടി കേട്ടുകഴിഞ്ഞപ്പോൾ ഒരു തുടർ ചോദ്യം കൂടി ഓഫീസർ ധർമപാലനു നേരെ ഉയർത്തുന്നു.

” അത് കൊലപാതകമാണെങ്കിലോ ?

മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും ?”

യാതൊരു സംശയവും ആശയക്കുഴപ്പവുമില്ലാതെ ധർമപാലന്റെ മറുപടിയിങ്ങനെ:

” സാർ , കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി …

അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത് ” .

പ്രശസ്തനായ എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’

എന്ന നോവലിലെ ഒരു ഭാഗമാണ് മുകളിൽ പരാമർശിച്ചത്.

എന്തുതന്നെ ചെയ്താലും, അത് കൊലപാതകമായാൽ പോലും ഒരു നായാടി നിരപരാധിയാകുന്നത് എങ്ങനെയാണന്ന് എല്ലാവർക്കും എളുപ്പത്തിൽ മനസിലായിക്കൊള്ളണമെന്നില്ല. സാമ്പ്രദായികവും പരമ്പരാഗതവുമായ നീതിബോധത്തിന്റെ ഗോപുരങ്ങൾക്കകത്ത് പാർക്കുന്ന ‘നീതിമാന്മാർക്ക് ‘ ഇതൊട്ടും മനസിലാവുകയുമില്ല.

അതു മനസിലാകണമെങ്കിൽ ആരാണ് നായാടി എന്നറിയണം. അവരോട് കാലവും ലോകവും ചെയ്തതെന്താണെന്ന് അറിയണം.

ജയമോഹന്റെ നോവലിൽ , സിവിൽ സർവീസ് ഇന്റർവ്യൂവിനിടയിൽ നായാടികളെപ്പറ്റിയുള്ള ചോദ്യത്തിന് ധർമപാലൻ വിശദമായി മറുപടി പറയുന്നുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലെ പ്രസ്തുത ഭാഗം ധർമപാലന് മന:പാഠമായിരുന്നു

അത് ഇങ്ങനെയാണ് :

“നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽ വെട്ട ത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻ തന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നി കളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും, പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ – എല്ലാം ചുട്ടു തിന്നും . മിക്ക വാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല. “

ഇങ്ങനെയാണ് നോവലിൽ നായാടികളെപ്പറ്റി വിശദീകരിക്കുന്നത്.

ഇങ്ങനെ ഒരു വിഭാഗത്തെ സങ്കൽപ്പിക്കാനാവുന്നുണ്ടോ ?

നീതിയെന്ന വാക്കിന്റെ പ്രകാശവർഷങ്ങൾക്ക് അകലെ നിർത്തിയിരിക്കുന്ന ഈ മനുഷ്യരോട് ഏത് നീതിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് ?

ഇത്രയും പറഞ്ഞത് ഇസ്രായേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചാണ്.

വിശദീകരിക്കാനും നിലപാടു പറയാനും കഷ്ടപ്പെടുന്നവരുണ്ട്. ഇതിനിടയിൽ ചില സമദൂരക്കാരുമുണ്ട് !

ഹമാസ് 5000 റോക്കറ്റ് അയച്ചത് തെറ്റായിപ്പോയന്ന് ആവർത്തിക്കുന്ന ‘സമാധാനവാദികൾ ‘…

ഇപ്പോൾ സംഘർഷം തുടങ്ങി വെച്ചത് പലസ്തീനാണെന്ന് രോഷം കൊള്ളുന്നവർ…

അത് ഇസ്രായേലിന് തിരിച്ചടിക്കാൻ അവസരമായെന്ന് വിലപിക്കുന്നവർ …

തങ്ങൾ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് , ഇസ്രായേലും പലസ്തീനും യുദ്ധം അവസാനിപ്പിക്കണം എന്ന് ഉപന്യാസമെഴുതുന്നവർ …

ഉറപ്പിച്ചു പറയുന്നു,

ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു.

പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്.

അതെ, അതെന്തു തന്നെയായാലും …

ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.

എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.

പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.

കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്.

അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളിൽ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല.

ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്…

മുക്കാൽ നൂറ്റാണ്ടായി

കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ.

സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.

സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ…

സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവർ.

ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്നു പലസ്തീൻ .

ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനുമുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ..

  • എം സ്വരാജ് .
]]>
‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന നിരവധി പ്രവാസി മലയാളികൾ കഴിയുന്നത് കണ്ടെയ്നറുകളിലാണ്’; എം സ്വരാജിന് മറുപടിയുമായി വി ടി ബൽറാം https://malayalees.ch/vt-balram-reply-to-m-swaraj-bharat-jodo-yatra/ Tue, 13 Sep 2022 04:34:22 +0000 https://malayalees.ch/?p=67971 രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ യാത്രയെ പരിഹസിച്ചുളള ബിജെപി, സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നടത്തിയ പരാമർശത്തിനുളള മറുപടിയാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രാത്രി ഉറക്കത്തിന് സജ്ജമാക്കിയ കണ്ടെയ്നറുകളെ പരിഹസിച്ചു കൊണ്ട് ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്ന് സ്വരാജ് ചോദിച്ചിരുന്നു. കൂടാതെ ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും സ്വരാജ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

https://www.facebook.com/photo.php?fbid=10159332694474139&set=a.10150384522089139&type=3

‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികൾ ഗൾഫിലെ പല ലേബർ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്നർ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് “തൊഴിലാളി വർഗ”പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും.’

]]>
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ; എം. സ്വരാജ് https://malayalees.ch/m-swaraj-against-rahul-gandhis-bharath-jodo-yathra/ Mon, 12 Sep 2022 04:21:51 +0000 https://malayalees.ch/?p=67904 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.

രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കിടക്കാൻ കണ്ടയ്‌നർ മുറികൾ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്‌നറുകളാണ് കിടക്കാൻ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടയ്‌നറുകളിൽ ഒരുക്കിയിട്ടുള്ളത്.

]]>
‘ഇത് സഹതാപ തരം​ഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ് https://malayalees.ch/m-swaraj-about-election-failure/ Fri, 03 Jun 2022 08:26:44 +0000 https://malayalees.ch/?p=62850 തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരം​ഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്. ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സർക്കാരിനെതിരാണെന്നും സർക്കാർ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാൽ തെറ്റായ നി​ഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയിൽ എൽഡിഎഫഅ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതൽ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞുവെന്ന് പറയാൻ സാധിക്കില്ല – എം സ്വരാജ് പറഞ്ഞു.

മൂവായിരത്തോളം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായി ലഭിച്ചത്. മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.

]]>
‘ട്വന്റി 20 -ആം ആദ്മി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയൂ’ : എം.സ്വരാജ് https://malayalees.ch/m-swaraj-about-20-20-aap/ Mon, 16 May 2022 04:40:01 +0000 https://malayalees.ch/?p=61867 കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി എം.സ്വരാജ്.
ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ് ആരോപണത്തിന് പിന്നിലെന്നും എം.സ്വരാജ് പറഞ്ഞു.

‘മന്ത്രിമാരുടെ ഗൃഹസന്ദർശന പരിപാടിയിൽ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ’- എം സ്വരാജ് പറയുന്നു.

തൃക്കാക്കരയിൽ മന്ത്രിമാർ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ വിമർശനം. മതേതരകേരളത്തിന് ഇത് അപമാനമാണെന്നും പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും വി.ഡി സതീശൻ പരിഹസിച്ചു.

]]>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ല https://malayalees.ch/thrikkakara-by-election-m-swaraj-will-not-be-cpim-candidate/ Thu, 28 Apr 2022 04:41:26 +0000 https://malayalees.ch/?p=60868 തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട്, ഇന്നലെ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തി.സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും.

തൃക്കാക്കര പിടിക്കാന്‍ സിപിഐഎം ആലോചിച്ചവരില്‍ പ്രഥമ സ്ഥാനീയനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് ഉറപ്പായി.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരത്തിരുന്ന് നയിക്കാന്‍ സ്വരാജിനെ സിപിഐഎം ചുമതപ്പെടുത്തിയതോടെ കഴിഞ്ഞ തവണയുണ്ടായത് പോലുള്ള വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കടിഞ്ഞാണാകും അത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി.രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള ഉള്‍പ്പടെയുള്ള ജില്ലയിലെ നേതാക്കളുംമണ്ഡലത്തിലെ ബൂത്ത്, ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ ഏരിയാ കമ്മിറ്റി അംഗങ്ങളും, മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജില്ലയിലെ നേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ആശയവിനിമയം നടത്തി.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ധൃതി വേണ്ടെന്ന നിലപാടിലാണ് നിലവില്‍ സിപിഐഎം.കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് കെ.എസ്.അരുണ്‍കുമാര്‍, എന്നീ പേരുകള്‍ക്കാണ് സിപിഐഎമ്മില്‍ ഇപ്പോള്‍ മുന്‍ഗണന. സാമുദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

]]>
”വിധിന്യായത്തില്‍ ‘ന്യായം’ തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്…” എം.സ്വരാജ് https://malayalees.ch/m-swaraj-on-babari-case/ Wed, 30 Sep 2020 13:07:08 +0000 https://malayalees.ch/?p=32566 ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി വിധിയില്‍ സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു

ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിധിക്കെതിരെ എം. സ്വരാജ് എം.എല്‍.എ. വിധിന്യായത്തില്‍ ‘ന്യായം’ തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുതെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു . ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നും ബാബറി മസ്ജിദ് തകര്‍ത്തതിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച് എം.സ്വരാജ് പ്രതികരിച്ചു.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന് ബാബരി വിധിയില്‍ സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു. എല്‍.കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ലക്‌നൗ കോടതി വിധിയില്‍ പറയുന്നത്. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല, പെട്ടെന്നുണ്ടായ വികാരത്തിലാണ് മസ്ജിദ് തകര്‍ത്തതെന്നും കോടതി വിധിയില്‍ പറയുന്നു..

സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിധിന്യായത്തിൽ ന്യായം തിരയരുത്.

നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്.

ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.

]]>