M Sivasankar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 10:49:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M Sivasankar – malayalees.ch https://malayalees.ch 32 32 കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി. വാദം കോടതി തള്ളി; എം ശിവശങ്കറിന് ജാമ്യം https://malayalees.ch/m-sivasankar-bail-supreme-court/ Wed, 02 Aug 2023 10:49:31 +0000 https://malayalees.ch/?p=85499 ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.

]]>
ശിവശങ്കറിന് തിരിച്ചടി; ലൈഫ്മിഷന്‍ കോഴക്കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി https://malayalees.ch/%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%b2/ Thu, 13 Apr 2023 11:21:12 +0000 https://malayalees.ch/?p=79578 ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിംഗിള്‍ ബെഞ്ച് വിളിച്ചുവരുത്തിയിരുന്നു. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. 

ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിക്കുകയുണ്ടായി.

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇഡി ഹൈക്കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയല്‍ നിയമ പ്രകാരവും ഇ.ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി

]]>
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് https://malayalees.ch/m-sivasankar-bail-application-verdict-today-2/ Thu, 02 Mar 2023 04:28:42 +0000 https://malayalees.ch/?p=77154 ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ( m sivasankar bail application verdict today )

ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തു. ശിവശങ്കരന് എതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് റിമാൻഡ് ചെയ്തത്.

]]>
സ്വപ്ന രാജിവയ്ക്കും മുന്‍പ് മുഖ്യമന്ത്രിയെ കണ്ടു: ശിവശങ്കര്‍– സ്വപ്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് https://malayalees.ch/swapna-suresh-had-met-kerala-cm-to-pitch-for-norka-job-whatsapp-chats/ Wed, 01 Mar 2023 08:37:59 +0000 https://malayalees.ch/?p=77112 സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് തെളിയിക്കുന്ന എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

മുഖ്യമന്ത്രി സ്വപ്നയെ കണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിയമസഭയില്‍ വലിയ വാക്പോരുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വരുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ചാറ്റിലൂടെ ശിവശങ്കർ ഉറപ്പ് നൽകുന്നു.

ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ ലൈഫ് മിഷന്‍ സിഇഒ പി.ബി നൂഹിൽ നിന്ന് ഇ.ഡി വിവരങ്ങൾ തേടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആണ് തേടിയത്.

]]>
എം ശിവശങ്കറിന് പദവി; സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതല https://malayalees.ch/m-sivasankar-principal-secretary-of-sports-and-youth-welfare-department/ Thu, 06 Jan 2022 12:37:11 +0000 https://malayalees.ch/?p=55136 എം ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച യാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാൻ എം ശിവശങ്കർ ഇന്ന് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.

നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു സസ്പെൻഷൻ. പിന്നീട് കസ്റ്റംസും, എൻഫോഴ്സമെന്‍റും, വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതിചേർത്തത്.

എം ശിവശങ്കറിന്റെ വരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും. സ്വർണക്കടത്ത് കേസിൽ 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്.

]]>
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ, നടപ്പാക്കിയത് ശിവശങ്കർ നേരിട്ടെന്ന് വിദഗ്ധ സമിതി https://malayalees.ch/expert-committee-about-sprinklr/ Wed, 20 Jan 2021 05:24:17 +0000 https://malayalees.ch/?p=38883 കോവിഡ് വിവര വികലനത്തിനുള്ള സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണ്. കരാർ വിവരങ്ങൾ ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്ഗധ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സ്വകാര്യ ഐപി അഡ്രസിലേക്കും വിവരങ്ങൾ പോയിരുന്നുവെന്നും കണ്ടെത്തി. കരാറിന്‍റെ വിശദാംശങ്ങൾ അറിയല്ലെന്നാണ് ആരോഗ്യ വകുപ്പും വ്യക്തമാക്കിയത്. ചർച്ചകൾ നടന്നത് ആരോഗ്യ വകുപ്പ് അറിയാതെയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ സമിതിയെ അറിയിച്ചത്. മിനിട്സ് ആവശ്യപ്പെട്ടിട്ടും തന്നില്ലെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സമിതിയോട് പറഞ്ഞു

]]>
പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്ന് പി.ടി തോമസ് https://malayalees.ch/pt-thomas-on-pinarayi-vijayan/ Thu, 14 Jan 2021 09:27:52 +0000 https://malayalees.ch/?p=38580 സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയാണ്​ ഒന്നാം പ്രതിയെന്ന്​ പി.ടി തോമസ്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ്​ എം.എൽ.എയുടെ പരാമര്‍ശം. ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന പ​ങ്കെടുത്തിരുന്നോയെന്ന്​ വ്യക്​തമാക്കണമെന്നും പി.ടി തോമസ്​ ആവശ്യപ്പെട്ടു. അതേസമയം, സഭ്യേതര പ്രയോഗമാണ്​ പി.ടി തോമസ്​ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

]]>
കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ് https://malayalees.ch/customs-against-sivasankar/ Mon, 28 Dec 2020 08:02:34 +0000 https://malayalees.ch/?p=37598 സ്വർണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്കിൽ ശക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ശിവശങ്കർ ദുരുപയോഗം ചെയ്തു. കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല. കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്നും ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജയിലിൽ തുടരുന്നത് ആരോഗ്യ പ്രശ്നം ഗുരുതരമാക്കും. കഠിനമായ നടുവേദനയെ തുടർന്ന് ആയുർവേദ ചികിത്സയിലാണെന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

]]>
എം. ശിവശങ്കറിന് പതിനാല് കോടി രൂപയുടെ അനധികൃത സ്വത്തെന്ന് ഇ. ഡി; കണ്ടുകെട്ടിയേക്കും https://malayalees.ch/ed-may-seize-illegal-assets-of-m-sivasankar/ Mon, 21 Dec 2020 08:16:23 +0000 https://malayalees.ch/?p=37273 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ സ്വത്തുക്കള്‍‌ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടപടി തുടങ്ങി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രാഥമിക കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് നടപടി ഉണ്ടായേക്കും. അതേസമയം സി.എം രവീന്ദ്രന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല.

ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കർ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെ പേരിലുളള സ്വത്തുക്കള്‍ മുഴുവന്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചത്. സ്വാഭാവിക നടപടിയുടെ ഭാഗമാണെങ്കില്‍ പോലും കൃത്യമായ തെളിവുകള്‍ കാണിച്ചില്ലെങ്കില്‍ ഈ സമ്പാദ്യം പൂർണ്ണമായും സർക്കാരിലേക്ക് പോകും. അല്ലാത്ത പക്ഷം കണ്ടുകെട്ടിയ സ്വത്തുക്കള് ശിവശങ്കരന് തന്നെ ലഭിക്കും.

ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രാഥമിക കുറ്റപത്രം സമർപ്പിക്കുമ്പോള് ഇത് സംബന്ധിച്ചുള്ള വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിയെ ഇമെയില് മുഖേന അറിയിച്ചു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ചികിത്സയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.

]]>
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി https://malayalees.ch/bail-application-of-sivasankar/ Tue, 17 Nov 2020 05:45:35 +0000 https://malayalees.ch/?p=35218 ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹരജിയിൽ വിധി പറയുക. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എം ശിവശങ്കർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അത് താന്‍ നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതാണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്ന്. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

എന്നാൽ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് സ്വപ്നം എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകൾ ഇ.ഡി മുദ്രവെച്ച കവറിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് കോടതി ഇന്ന് വിധി പറയുക.

]]>