M Shivshankar – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jul 2020 05:01:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M Shivshankar – malayalees.ch https://malayalees.ch 32 32 ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍.ഐ.എ https://malayalees.ch/nia-for-cctv-m-shivashankar/ Sat, 25 Jul 2020 05:00:58 +0000 https://malayalees.ch/?p=29065 സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്.

മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ഇന്ന് പൊതുഭരണ വകുപ്പിൽ നിന്ന് വാങ്ങിയേക്കും. ദൃശ്യങ്ങൾ കൈമാറുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. അതിനിടെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിക്കും.

അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് നീങ്ങുമ്പോൾ എൻ.ഐ.എ ലക്ഷ്യമിടുന്നത് എം. ശിവശങ്കറിനെ തന്നെയെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വർണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടിരുന്നോ, ശിവശങ്കറിനെ കൂടാതെ മറ്റാരുടെയെങ്കിലും സഹായം ഇവർ തേടിയിരുന്നോ, സ്വപ്നയും സന്ദീപും ഒളിവിൽ പോയപ്പോൾ ഇവരുടെ കൂട്ടാളികളാരെങ്കിലും ശിവശങ്കറിന്റെ മുന്നിലെത്തിയോ എന്നിങ്ങനെ കുരുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റാൻ സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾക്ക് കഴിയുമെന്നാണ് എൻ.ഐ.എയുടെ വിശ്വാസം.

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം എത്തിയത് ജൂൺ 30 നാണ്. ജൂലൈ ഒന്ന് മുതൽ ജൂലൈ 12 വരെയുളള ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിൽ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാമത് ചോദ്യം ചെയ്യാനാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കൂടാതെ സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ സഹായം അടക്കം തേടാൻ ഇന്ന് തന്നെ ശിവശങ്കർ കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമായ വിവരം.

]]>
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍ https://malayalees.ch/shivshankar-may-be-suspended-from-service/ Wed, 15 Jul 2020 10:15:13 +0000 https://malayalees.ch/?p=28538 ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.

അതേസമയം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലുമുണ്ട്.

ഇന്നലെ വൈകീട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ്, ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.

സ്വപ്നയും സരിത്തുമായി ശിവശങ്കര്‍ ഫോണില്‍ സംസാരിച്ചത് ഗൌരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് വന്നത് സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടില്‍ ആക്കിയിട്ടുമുണ്ട്.ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കി അടിയന്തിര നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മുഴുവനായി ബാധിക്കുന്ന വിഷയത്തില്‍ അടിയന്തിരമായി നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലും ഉണ്ട്.

]]>