M Shivashankar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 03:53:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M Shivashankar – malayalees.ch https://malayalees.ch 32 32 ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/m-shivashankar-will-questioned-by-cbi-today/ Thu, 06 Oct 2022 03:53:31 +0000 https://malayalees.ch/?p=69091 ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കൊപ്പം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.

]]>
വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല; എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍ https://malayalees.ch/m-sivasankars-voluntary-retirement-application-rejected/ Wed, 13 Apr 2022 10:17:34 +0000 https://malayalees.ch/?p=60050 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്ഥാനത്തുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു. വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല എം ശിവശങ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്.

]]>
ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് കെ സുധാകരന്‍ https://malayalees.ch/k-sudhakaran-says-government-will-fall-if-shivshankar-opens-his-mouth/ Tue, 22 Feb 2022 12:29:51 +0000 https://malayalees.ch/?p=57410 എം ശിവശങ്കര്‍ ഗ്രന്ഥ രചനയ്ക്ക് അനുമതി വാങ്ങിയോ എന്നതിൽ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ കാരണം മതിയെങ്കിലും മുഖ്യമന്ത്രി വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കൈ വിടാൻ കഴിയില്ല. ശിവശങ്കര്‍ വായ തുറന്നാല്‍ വീഴാവുന്നതേയുള്ളു സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റ് ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് ലഭിക്കുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വര്‍ണക്കടത്തു കേസിലും വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന വ്യക്തിയാണ് ഇദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വ്യഗ്രത കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡോളര്‍കടത്തു കേസും രാജ്യദ്രോഹക്കുറ്റ കേസുമെല്ലാം വര്‍ഷങ്ങളായി ഇഴയുകയാണ്. ഇതിന് പിന്നില്‍ ബിജെപി-സിപിഐഎം അവിശുദ്ധകൂട്ടുകെട്ടാണെന്നും സുധാകരന്‍ ആരോപിച്ചു.

]]>
മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു; എം ശിവശങ്കർ https://malayalees.ch/mshivashankaran-book-pinarayivijayan/ Thu, 03 Feb 2022 08:14:16 +0000 https://malayalees.ch/?p=56437 മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് എം ശിവശങ്കർ. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യാത്തതിനാൽ പൊരുത്തക്കേട് ഉണ്ടായില്ലെന്ന് എം ശിവശങ്കർ വ്യക്തമാക്കി. തന്നെ ചികിത്സിച്ച ഡോക്ടറെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ പരാമർശങ്ങൾ. എം ശിവശങ്കർ ജയിൽ മോചിതനായി ഒരു വർഷം പൂർത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയെന്ന് കരുതുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരുംനുണ പറഞ്ഞു. മാധ്യമങ്ങൾ വേട്ടയാടി. സസ്പൻഷൻ ആവുന്നതിനു മുൻപ് അങ്ങനെ റിപ്പോർട്ട് നൽകി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നൊക്കെ ശിവശങ്കർ പുസ്തകത്തിൽ കുറിയ്ക്കുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട ശിവശങ്കറിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരം സംസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോർട്‌സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

]]>
ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രിം കോടതിയില്‍ https://malayalees.ch/ed-approach-sc-to-cancel-sivasankars-bail/ Sat, 20 Mar 2021 09:06:36 +0000 https://malayalees.ch/?p=41821 മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം. സർക്കാർ സംവിധാനം ഉപയോഗിച്ച് ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഡൽഹിയിലെ ഇഡി ആസ്ഥാനത്തെ ഡപ്യൂട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ ആണ് സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നു എന്നാണ് ആരോപണം.

ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി കഴിഞ്ഞ മാസവും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അന്ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇഡിയുടെ ആവശ്യം സുപ്രിം കോടതി നിരസിച്ചിരുന്നു. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ച ശിവശങ്കര്‍ കഴിഞ്ഞ മാസം 3നാണ് ജയില്‍മോചിതനായത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു

]]>
ജാമ്യം റദ്ദാക്കണം: ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരെ ഇ.ഡി സുപ്രീം കോടതിയിൽ https://malayalees.ch/ed-in-supreme-court-against-granting-bail-to-shivshankar/ Thu, 11 Feb 2021 08:28:06 +0000 https://malayalees.ch/?p=40024 സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചു. ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചത്

ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടോയെന്നാണ് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. അത്തരമൊരു സാധ്യത പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യം വിലയിരുത്തി ചില കർശന വ്യവസ്ഥകൾ ചുമത്തുന്നത് ഒഴിവാക്കുകയും ചെയ്തു.

രണ്ട് ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള പണം ശിവശങ്കറിന്‍റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന ഇ.ഡി.യുടെ ആരോപണം ഭാഗികമായി ഹൈകോടതി തള്ളിയിരുന്നു . ഈ സാഹചര്യത്തിലാണ് ഇ.ഡി വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്. നിലവിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇ.ഡിയുടെ വാദം.

ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.

]]>
എം ശിവശങ്കറിന് ജാമ്യം; ജയിൽ മോചിതനായി https://malayalees.ch/m-shivasankar-gets-bail-2/ Wed, 03 Feb 2021 12:18:21 +0000 https://malayalees.ch/?p=39621 ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സ്വർണക്കടത്ത് കേസിലും കോടതി ശിവശങ്കറിന് ജാമ്യം നൽകിയിരുന്നു.

കാക്കനാട് ജില്ലാ ജയിലിലായിരുന്നു ശിവശങ്കര്‍. കോടതി നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് ജയില്‍ മോചിതനായത്. 98 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ജയിലില്‍ ഇന്ന് പുറത്തിറങ്ങിയ അദ്ദേഹം, മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകൾ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.

രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്വർണക്കടത്ത് കേസിൽ ജാമ്യം നൽകിയ വേളയിൽ ഇതേ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിരുന്നത്.

വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

]]>
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി https://malayalees.ch/gold-smuggling-case-court-rejected-the-bail-plea-of-m-shivashankar/ Wed, 30 Dec 2020 13:29:57 +0000 https://malayalees.ch/?p=37749 സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെയുള്ള കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. അടുത്തകാലം വരെ ഉന്നത പദവിയിൽ ഇരുന്ന ശിവശങ്കറിന് ജാമ്യം നൽകിയാൽ അന്വേഷണത്തിൽ സ്വാധീനിക്കാൻ എളുപ്പമാണെന്നും കോടതി നിരീക്ഷിച്ചു. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവേരയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളൊന്നും ഇതുവരെ ശിവശങ്കർ സമർപ്പിച്ചിട്ടില്ല. മാത്രമല്ല ആരോഗ്യ കാരണങ്ങൾ കാരണം സർവീസിലിരിക്കുമ്പോൾ ശിവശങ്കർ അവധിയെടുത്തതായി തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ഭയന്ന് ശിവശങ്കർ ആശുപത്രിയിൽ ഒളിച്ചുവെന്ന പോലീസിന്റെ വാദത്തെ ശെരിവെച്ച കോടതി ഒന്നിൽ കൂടുതൽ ഫോണുകൾ ഉപയോഗിക്കുന്ന കാര്യം ഇദ്ദേഹം മറച്ചുവെച്ചുവെന്നും പരാമർശിച്ചു. സ്വപ്ന സുരേഷുമൊന്നിച്ച് ശിവശങ്കർ യു.എ.ഇയിലേക്ക് ഏഴ് തവണ യാത്ര ചെയ്തിട്ടുണ്ടെന്ന കസ്റ്റംസിന്റെ ആരോപണവും ശിവശങ്കറിന്റെ മൊഴിയും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

]]>
തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ https://malayalees.ch/m-shivashankar-to-approach-court-for-bail/ Fri, 20 Nov 2020 08:29:27 +0000 https://malayalees.ch/?p=35445 .കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ ഹരജിയിൽ പറയുന്നു. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ശിവശങ്കര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലേക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍‌ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതെന്നണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്നാണ്. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണെന്നുമായിരുന്നു ശിവശങ്കര്‍ പറഞ്ഞത്.

]]>
എം. ശിവശങ്കറിനെ റിമാന്‍റ് ചെയ്തു https://malayalees.ch/m-shivashankar-was-remanded/ Thu, 12 Nov 2020 12:38:54 +0000 https://malayalees.ch/?p=34975 കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ശിവശങ്കറിനെ കാക്കാനാട് ജയിലിലേക്ക് മാറ്റും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിധി പറല്‍ ഈ മാസം 17ലേക്ക് മാറ്റി.

]]>